Tuesday 3 May 2016

അല്മായശബ്ദം: എന്തൊരു ചൂട് !

അല്മായശബ്ദം: എന്തൊരു ചൂട് !: ഇവിടെയുള്ള നവീകരണക്കാർ നേരെ നിന്നിരുന്നെങ്കിൽ കത്തോലിക്കാ സഭ എന്നേ ആന കൊമ്പു കുത്തുന്നതു പോലെ നിലത്ത് ഉമ്മ വെച്ചേനെ. പിള്ളേരുമായ ബന്ധപ്പെ...



"പുരോഹിതന്‍ എന്ന അതിമാനുഷന്‍" !

ഇന്നലെ അങ്കമാലിയില്‍ ഉള്ള എന്‍റെ ഒരു സ്നേഹിതന്‍ ശ്രീ. പോള്‍സണ്‍ തളിയില്‍ അദ്ദേഹത്തിന്‍റെ 'കാത്തോലിക്കമനസ്' എന്നോടൊന്നു തുറന്നു ! പുരോഹിതന്‍ സകലതും ശുദ്ധീകരിക്കുന്നവനും, ഏതിനേയും മറ്റൊന്നാക്കാന്‍ കഴിവുള്ളവനും, "എറര്‍ ഈസ്‌ ഹുമൈന്‍" " തെറ്റുകള്‍ മനുഷ്യസഹജം" എന്ന ചൊല്ലുപോലും ഇല്ലാതയാക്കി, സകലതെറ്റുകള്‍ക്കും അതീതനാണന്നും , (തെറ്റുചെയ്യാന്‍ ദൈവത്തില്‍നിന്നും പ്രത്യേകവരം ലഭിച്ചവനും ആകുന്നു) എന്നു എന്നെ ഉദ്ബോധിപ്പിച്ചു! പോപ്പ് തെറ്റ് ചെയ്യുകയില്ലപോലും !

അദ്ദേഹം വിശദീകരിച്ചതോ ബഹുകേമം ! ഇന്ത്യയുടെ ഇന്നത്തെ ജലക്ഷാമം ഇല്ലാതെയാക്കാന്‍ വെറും ഒരു കാത്തോലിക്കാപുരോഹിതന്‍ മതിയന്നാണ് പോള്സന്റെ  വാദം ! കടല്‍ വെള്ളത്തെ ഒരു കത്തനാര്‍ക്ക് വെഞ്ചരിച്ച്  ശുദ്ധമായ കുടിവെള്ളമാക്കാന്‍ വെറും അഞ്ചേഅഞ്ചു മിനിട്ടിന്റെ "വെഞ്ചരിപ്പു കൂദാശ" മാത്രം മതി പോലും ! ഏതു അഴുക്കു ജലവും ഉടന്‍ കുടിവെള്ളമായി രൂപാന്തരപ്പെടുമാത്രേ!  IAS  IPS വരെ എത്തിയ മനസുകള്‍ പുരോതന്റെ മുന്നില്‍ വെറും ആടുകളാണ്; പള്ളിയില്‍ അവര്‍ അനുസരണ ശീലമുള്ള കുഞ്ഞാടുകള്‍ ആയി മാറുന്നു ! കപ്പിയാരുണ്ടാക്കിയ ഗോതമ്പിന്റെ 'അട' കര്‍ത്താവിന്‍റെ "തിരുമേനി"യായി മാറുന്നു ! മുന്തിരികശക്കിയവീഞ്ഞ് "തിരുരക്ത"മായും മാറ്റപ്പെടുന്നു!  പിന്നെയെന്തിന് ജലക്ഷാമത്തെ ഓര്‍ത്ത്‌ സര്‍ക്കാര്‍ വ്യാകുലപ്പെടുന്നു എന്നാണു പോള്സന്‍ ചോദിക്കുന്നത്.. .അതിയാന്റെ കസിന്‍ ഒരു കത്തനാര്‍ വയസായപ്പോള്‍ കുര്ബാനചൊല്ലല്ല്‍ നിര്‍ത്തി ഇപ്പോള്‍ കല്യാണ/ശവസംസ്കാര കത്തനാരായി (കൂദാശ ക്കത്തനാര്‍) "എമിരട്സ്" ആയി ജീവിക്കുന്നു പോലും! സാധാരണ പ്രായമാകുമ്പോള്‍ പെന്‍ഷന്‍ പറ്റുന്നതിനു പകരം പുരോഹിതന്‍ 'എമിരട്സ്' ആകുകയാനെന്നു ഇന്നലെ ഞാനുമറിഞ്ഞു . വീട് വെഞ്ചരിപ്പു; കാറ്, കുക്കര്‍, വാഷിംഗ് മെഷിന്‍,പേനാ,എന്നു വേണ്ടാ ദാ മണവാളനു 'റബ്ബര്‍ഉറ' വരെ ..പോരെ ?എല്ലാം ശുദ്ധം/പരിശുദ്ധം! പരിശുദ്ധസഭ /പരിശുദ്ധ ബിഷപ്പ് /പരിശുദ്ധ കത്തനാര്‍/പൊറുതിയോ  പരിശുദ്ധ പള്ളിമേടയില്‍ ? ഇവിടെ പരിശുദ്ധ കാലിത്തൊഴുത്തു (അതിലെ എളിമ) എവിടെ എവിടെ എവിടെ ?!

 കള്ളം പറയാന്‍ ഇത്രയും നൈപുണ്യം ഒരു രാഷ്ട്ര്ര്യക്കാരനുപോലും പുരോഹിതനോളം ഇല്ലാന്നാണ്‌  പോള്സന്റെ മറ്റൊരു വാദം . ഒരുവന്‍ മരിച്ചാലുടന്‍ കത്തനാരു "ഇവന്‍ സ്വര്‍ഗത്തിലായി "എന്നു ഒന്നാം കള്ളം പറയും . ആ നാവു ഉള്ളില് വലിച്ചാലുടന്‍ അവനെ സ്വര്‍ഗത്തില്‍ കയറ്റാന്‍ കൂദാശയും  ചൊല്ലും കീശ വീര്‍പ്പിക്കാന്‍! കത്തനാരു ഈ പറഞ്ഞതിലെ സത്യം കണ്ടെത്താന്‍ നാമിനിയും കണിയാനെ നാടുതോറും വിളിക്കേണ്ടിവരും ! ക്രിസ്തുവിനെ അറിയാതെപോയ മനനമില്ലാത്ത ക്രിസ്ത്യാനികളുടെ ഒരു ഗതികേടേ...

ഇവന്റെയൊക്കെ വോട്ടുബാങ്ക് പൊളിക്കാന്‍ ഇക്കുറി മറിച്ചൊന്നു വോട്ടു ചെയ്യെന്റെ ക്രിസ്ത്യാനീ ..കര്‍ത്താവ് കേഴുന്നു !

No comments:

Post a Comment

Note: only a member of this blog may post a comment.