Thursday 9 June 2016

അല്മായശബ്ദം: ദൈവനിഷേധവും ഈശ്വരാനുഭവവും

അല്മായശബ്ദം: ദൈവനിഷേധവും ഈശ്വരാനുഭവവും: സക്കറിയാസ് നെടുങ്കനാല്‍ 2016 മേയ് ലക്കം സത്യജ്വാലയിൽ നിന്ന്  ദൈവനിഷേധികളുടെ എണ്ണം ഫെയ്‌സ്ബുക്കില്‍ മാത്രമല്ല, നാട്ടിലും കൂടി ക്കൊണ്ടിരി...                                         എന്നിലെ ശ്വസന ദഹന സ്പാന്ദന മനന പ്രക്രിയകളെ ഞാൻപോലും അറിയാതെ എന്നിൽ അനുസ്യൂതം നടത്തുന്ന ബോധ ചൈതന്യമാണ് 'ഈശ്വരൻ' എന്നറിയാതെ , നാനാവിധ മതങ്ങൾ തമ്മിലടിക്കുന്ന വിശ്വാസാചാരങ്ങൾ കണ്ടു മനം മടുത്തു , പണ്ട് ഞാൻ ദൈവത്തോട് പാടി "എവിടാണ് നീ ,നിന്റെ സ്ഥിരവാസമെവിടെ? പേര് പറയൂ, ഞാനാരോടും പറയുകില്ല; മനുജർ ഹാ തേടട്ടെ പലവഴിക്കായ്‌ നിന്നെ, അവനിലെയ്ക്കൊരുവട്ടം നോക്കിടാതെ" എന്ന് ! എന്നാൽ "ഭഗവത്ഗീത" കാരണം പിന്നീട് ഞാൻ പാടി "സകലതും അറിയും ഒരറിവായ നീ എന്നുള്ളിൽ നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ" എന്ന് !   എന്നിൽ എന്നപോലെ ഈ അഖിലാണ്ഡമാകെ നിറഞ്ഞു നിലകൊള്ളുന്ന നിയമ നിയന്ത്രണ ബോധ ചൈതന്യമാണ് ഈശ്വരൻ എന്ന് 'ഭഗവത്ഗീത' എനിക്ക് പറഞ്ഞു തന്നു ! അതോടെ പള്ളിയിലെ കുരുടനായ കത്തനാരുടെ 'ഇടയൻ' എന്നെയും വഴിനടത്തി ആത്മീകാന്ധതയെന്ന പടുകുഴിയിൽ വീഴ്ത്താതെയിരിക്കാൻ  ഞാൻ പ്രാർഥിക്കാൻ പള്ളിയിൽ പോകാതെയായി !                                                         "ഞാന്‍ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സര്‍വവ്യാപിയാണ്, പരിപൂര്‍ണ്ണമാണ്, സകല ചരാചരത്തെയും അതാക്കിത്തീര്‍ക്കുന്ന ചൈതന്യമാണ്. അത് ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല; രോഗങ്ങള്‍ കൊടുക്കുന്നില്ല, സുഖപ്പെടുത്തുന്നില്ല; പരീക്ഷണങ്ങള്‍ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല, സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകുന്നില്ല, നരകത്തില്‍ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്"എന്ന പ്രസ്താവന എത്രയോ സത്യം !.നാമും ഭൂമിയും ചന്ദ്രനും ഗാലക്സികളും സാരപ്രപഞ്ചമാകെ "ഈശ്വരനെന്ന" ചൈതന്യത്തിലും നിയമത്തിനും നിയന്ത്രണത്തിലും ബോധത്തിലുമാണെന്നും നാമറിയണം ...

No comments:

Post a Comment

Note: only a member of this blog may post a comment.