Thursday 16 June 2016

അല്മായശബ്ദം: ക്രിസ്ത്യാനികൾക്ക് ആന പെരുന്നാൾ ഇല്ലാത്തത് നമ്മുടെ...

അല്മായശബ്ദം: ക്രിസ്ത്യാനികൾക്ക് ആന പെരുന്നാൾ ഇല്ലാത്തത് നമ്മുടെ...: By സെബാസ്റ്റ്യൻ ജോർജ് , പേരാവൂർ- 25.4.2016 ഞാൻ കൂടെക്കൂടെ വിചിത്രമായി ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ട് മാന്യ വായനക്കാർ തെറ്റിധരിക്കില്...                                                                                                                                                                              "പള്ളി ഒരു സംഭവംതന്നെ ''                                                                                                                  പള്ളിപ്പിരിവിന്റെ 'ടെക്നോളജി' ഒന്ന് വേറെതന്നെയാണ്‌ ! "പള്ളി ഒരു സംഭവംതന്നെ '' എന്നാരും പറഞ്ഞുപോകും ! ഞങ്ങളുടെ ഇടവകപള്ളിയിൽ കഴിഞ്ഞയിടെ കയറിക്കൂടിയ ഒരു മഹാദിനമാണൂ "ഷീറ്റ് ഡേ " ! അന്നേദിവസം റബ്ബർ കൃഷിയുള്ള സകലമോന്മാരും സോറി, ആടുകളും റബ്ബർ ഷീറ്റുകൾ പള്ളിയിൽ കൊടുക്കണം പോലും !  പ്രവാസിയായിരുന്ന ഞാൻ 30 കൊല്ലം കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ , എന്റെ കുട്ടിക്കാലത്തില്ലാത്ത ഈ "ഷീറ്റ് ഡേ " എങ്ങിനെ പള്ളിയിൽ കയറിക്കൂടി എന്നതിന് വ്യക്തമായ വ്യാകരണം തിരക്കിയപ്പോൾ , ഒറ്റ മുട്ടനാടിനും പെണ്ണ് ആടിനും കുഞ്ഞാടിനും അറിയില്ലതന്നെ! പക്ഷെ ഷീറ്റ് കളക്ഷൻ എന്നപേരിൽ ഒരു ജീപ്പ് വാടകയ്ക്ക് പിടിച്ചു,  'വികാരിയും' മറ്റുവികാരമുള്ള പള്ളിപരീശരും കൂടി വീട് വീടാന്തരം കയറിയിറങ്ങി ഷീറ്റ് വാങ്ങുന്ന ആചാരമായി അത് മാറിയിരിക്കുന്നു ! കലഞ്ഞൂർ                        മഹാദേവക്ഷേത്രത്തിലെ രോഹിണിമഹോത്സവം പ്രമാണിച്ചു ശാന്തിക്കാരനും ,    ആനപ്പുറത്തു ഭഗവാനും, 'പറയിടീലിനു' വീടുതോറും നടക്കുന്ന ആചാരം നമ്മളും അങ്ങിനെ കടമെടുത്തു ! എന്റെ വീട്ടിലുംവന്നു ! ഞാൻ അമ്പരന്നു ചോദിച്ചു ,"ഈസ്റെർ ഡേ, ക്രിസ്തുമസ് ഡേ,  എന്നപോലെ ഈ 'ഷീറ്റ് ഡേ ' ആരുണ്ടാക്കി /എന്നുണ്ടാക്കി/ ഏതു  മെത്രാൻ കല്പ്പിച്ച്ചീ ചെറ്റത്തരത്തിനു"എന്ന് ! "ചക്ക ഡേ ,മാങ്ങാ ഡേ, അണ്ടി ഡേ നെല്ല്  ഡേ എന്ന്  വിളിക്കാതെ 'ഹാർവസ്റ്റ്  ഡേ' എന്നൊരോനമ പ്പേരിട്ടാൽ പോരെ" എന്നും ചോദിച്ചു! ഫലം സ്വാഹാ.. എന്നാൽ റബ്ബറിന് വില കുറഞ്ഞപ്പോൾ പള്ളിക്കും ഒരു പട്ടിക്കും റബ്ബർ വേണ്ടാതെയുമായി !                                                                                                           1969 ഇൽ എന്റെ  വിവാഹത്തിനു സ്റ്റിൽ ക്യാമറ ഉപയോഗിച്ചതിനു പള്ളി പ്രത്യേകിച്ചു കാശീടാക്കിയില്ല , എന്നാൽ എന്റെ മക്കളുടെ വിവാഹത്തിനു ക്യാമറാ / വീഡിയോ  എന്നിവയ്ക്ക് എണ്ണിയെണ്ണീ  കൊള്ളക്കാശു പിടുങ്ങി! "പ്രാർഥിക്കാൻ പള്ളിയിൽ പോകരുതേ "എന്ന് വിലക്കിയ ക്രിസ്തു സിന്ദാബാദ് ! samuelkoodal ,

No comments:

Post a Comment

Note: only a member of this blog may post a comment.