Tuesday 14 June 2016

അല്മായശബ്ദം: പൗരോഹിത്യം പരിശുദ്ധാത്മാവിനെതിരായ പാപം!

അല്മായശബ്ദം: പൗരോഹിത്യം പരിശുദ്ധാത്മാവിനെതിരായ പാപം!: ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റോറിയല്‍ സത്യജ്വാല മെയ് 2016) പൗരോഹിത്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അത് മനുഷ്യന്റെ ബോധതലത്തെ അതിന്റെ...                                                                                                                       "പൌരോഹിത്യം പരിശുദ്ധാത്മാവിനു എതിരായ പാപം " എന്ന തലക്കെട്ടിൽ എന്റെ പ്രിയൻ ശ്രീ .ജോർജ് മൂലെച്ചാലിൽ എഴുതിയ [സത്യജ്വാല 2016 മെയ്‌ ലക്കം എഡിറ്റോറിയൽ] ഒരു മലങ്കര ക്രിസ്ത്യാനിയും വായിക്കാതെ പോകരുതേ..                                                 "                  "മനുഷ്യന്റെ വിശേഷബുദ്ധിയെയും അവിടെ കുടികൊള്ളുന്ന ദൈവത്തിന്റെ പരിശുദ്ധാരൂപിയെയും തടവിലാക്കിയിരിക്കുന്ന പൗരോഹിത്യമെന്ന സ്ഥാപനത്തെ നിഷ്‌ക്കാസനം ചെയ്തുകൊണ്ടു മാത്രമേ, മതത്തെയും മനുഷ്യനെയും അവനിലെ ദൈവികാരൂപിയെയും സ്വതന്ത്രമാക്കാനാവൂ. അതുകൊണ്ട്, മനുഷ്യവിരുദ്ധവും മതവിരുദ്ധവും ദൈവവിരുദ്ധവുമായ പൗരോഹിത്യത്തിനെതിരായും, മനുഷ്യനിലെ ബൗദ്ധികവും കാല്പനികവുമായ അന്വേഷണാത്മകതയെ തട്ടിയുണര്‍ത്തി അവനെ മനസ്സിന്റെ ആഴങ്ങളിലേക്കു നയിക്കുന്ന ആദ്ധ്യാത്മികാചാര്യത്വത്തിനനുകൂലമായും ഭാരതത്തിന്റെ തനതുരീതിയില്‍ യേശുസൂക്തങ്ങളിലൂന്നിയുള്ള ഒരു ജ്ഞാനപ്രസ്ഥാനത്തിനു തുടക്കമിടാന്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ക്കു കഴിയേണ്ടതുണ്ട്. അവര്‍ക്കേ അതിനു കഴിയൂതാനും."                                                                                 ഈ പുരോഹിതനെന്ന കര്ത്താവ് വെറുത്ത സാധനത്തെ ക്രിസ്ത്യാനികളായ നമുക്കെന്തിനാണ്? നാടായനാടാകെ നമ്മുടെ കാശുകൊണ്ട് [ക്രിസ്തു പോകരുതെന്ന് പറഞ്ഞ] പള്ളി പണിതു, അതിൽ കൂദാശക്കച്ചവടം നടത്തി നമ്മെ ചൂഷനംചെയ്തു രാജകീയമായി ഇവന്മാര്ക്ക് സുഖിച്ചു വാഴുവാനോ നമ്മുടെ വിയര്പ്പിന്റെ വില ?                       നമ്മിലെ നാം എന്ന ദൈവത്തെ കാണാൻ എന്തിനു മനസിന്‌ വെളിയിലൊരു   കത്തനാര് ? നമ്മുടെ പിതാകന്മാര്ക്ക് കൈമോശം വന്ന ഭാരതത്തിന്റെ വേദാന്ത ജ്ഞാനം നമുക്കും നേടണമെങ്കിൽ, പാപിയായ [കണികാണാൻ കൂടി കൊള്ളാത്ത] പുരോഹിതനെ ജീവിതത്തിൽനിന്നും അടര്ത്തി മാറ്റുക! സൂര്യനല്ല നമുക്ക് വെളിച്ചം തരുന്നത് ; നമ്മിലെ ആത്മാവെന്ന ഉള്വെളിച്ചം ആണെന്നറിയുക ! കൺനല്ല നമ്മെ കാണിക്കുന്നത് ; കണ്ണിനും കണ്ണായ ആത്മനാണു ! മനസിന്റെ അടിത്തട്ടിൽ മനസിനെ ഉണര്ത്തുന്ന ബോധമായ /ചൈതന്യമായ 'ആത്മാവിനെ' ഈ പോഴൻ പാതിരി, നമ്മുടെ മനസിന്‌ വെളിയിലിരുന്നു എങ്ങിനെ നമുക്ക് കാണിച്ചു തരും?                                                " തട്ടിപ്പ് " ,പുരോഹിതതട്ടിപ്പാണ് ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ് ! "ആരുമാരുമാറിയാതെൻ ചേതസിന്നുള്ളിൽ നിത്യ-                                                        ചേതനയായ് വാഴുമീശാ ആയിരം സ്തോത്രം ;                                                            മാനസത്തിൻ ഇടനാഴി മര്മ്മരം കേള്ക്കാൻ , ചാരേ                                                                            കാത്തു ചേർതോർത്തിരിക്കുന്ന സ്നേഹിതാ സ്തോത്രം " എന്ന് സാമസന്ഗീതത്തിന്റെ ഒന്നാമ്പട്ടിന്റെ പല്ലവിയായിത്തന്നെ എന്നെ പാടാൻ നിയോഗിച്ചതോര്ത്   ഉള്ളിൽ ഹർഷോന്മാദം! [in  youtube ഉ can ask  4  'samuelkoodal സമസംഗീതം'!samuelkoodal    

No comments:

Post a Comment

Note: only a member of this blog may post a comment.