Monday 27 June 2016

അല്മായശബ്ദം: മതവും രാഷ്ട്രീയവും സംഘടിതമാകുമ്പോള്‍

അല്മായശബ്ദം: മതവും രാഷ്ട്രീയവും സംഘടിതമാകുമ്പോള്‍: ജോര്‍ജ് മൂലേച്ചാലില്‍ എഡിറ്റോറിയല്‍ , സത്യജ്വാല , ജൂണ്‍ 2016 ഓരോ തിരഞ്ഞെടുപ്പും രാഷ്ട്രീയമൂല്യവിചാരത്തിനുള്ള ഓരോ അവസരമാണ്. ഓരോ മൂല്...                                             "മതവും രാഷ്ട്രീയവും സംഘടിതമാകുമ്പോള്‍" എന്ന ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ [എന്റെ പ്രിയൻ] എഴുതിയ [എഡിറ്റോറിയല്‍, സത്യജ്വാല, ജൂണ്‍ 2016 ] അവസാനവാചകം,                                                                                                                                                                                                                                                                                                                                                                                                     ["യേശുവിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്ന ആയിരങ്ങള്‍, യഹൂദപൗരോഹിത്യം യേശുവിനെ കുറ്റാരോപിതനാക്കിയതോടെ, 'അവനെ ക്രൂശിക്കുക' എന്ന് ആര്‍ത്തുവിളിക്കുകയാണല്ലോ ചെയ്തത്. അതുപോലെ തന്നെയാണ്, സാമൂഹികനവോത്ഥാനത്തിനിറങ്ങുന്നവരെ എക്കാലത്തും ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ ബോധ്യമുള്ളവര്‍ക്കുമാത്രമേ ഈ രംഗത്ത് ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാവൂ. യേശുവിന്റെ ആശയങ്ങള്‍ വൈകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്തു എന്നതുപോലെ, ശരിയായ ദിശയിലുള്ള ഒരു പ്രവര്‍ത്തനവും പാഴല്ല എന്ന ഉള്‍ബോധ്യവും തളരാത്ത പ്രവര്‍ത്തനത്തിന് ആവശ്യമാണ്."] എനിക്കിന്ന് വല്യ ഉൾപ്രേരണയായി !                                              കുറേനാളായി എന്റെ നേരെ വധഭീഷണിയും ശകാരംവർഷങ്ങളും 'വഹട്സപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും' , ഒരു കുട്ടിമെത്രാനും അതിയാന്റെ ഒരു [ജീവിതമെന്തെന്നറിയാത്ത] ഗുണ്ടായും കൂടി അയച്ചു സന്തോഷിക്കുന്നു ,ഏദനിലെ പാതിരിപ്പാമ്പുപോലെ ! ക്രിസ്തീയത ലോകത്തിന്റെ മുഖത്തുനിന്നും തുടച്ചുമാറ്റുവാൻ ഒരുമ്പെട്ടിറങ്ങിയ കലികാല പൗരോഹിത്യത്തിനെതിരെ പേനയെടുത്തു എന്ന കുറ്റത്തിന് എന്നെ പഞ്ഞിയിൽ വയ്ക്കും എന്നുവരെ കുട്ടിമേത്രാൻ വിരട്ടി ! അതിനു മറുപടിയായി ഞാൻ ഒരു 'ഇമെയിൽ' കത്തു അതിയാനുമയച്ചു ! ദാ മിനിഞ്ഞാന്ന് സൺഡേ കുര്ബാനകഴിഞ്ഞുടൻ ഒരു കാറിത്തുപ്പലോടെ വീണ്ടും 'വഹാട്സാപ്പില് ' കേളി തുടങ്ങിയാ മെത്രാൻ പൊട്ടൻ ! ആ  കത്തും അതെഴുതിയ സാഹചര്യവും സംഭവങ്ങളും പുറകാലെ എന്നെ സ്നേഹിക്കുന്ന, വെറുക്കുന്ന നിങ്ങളെ അറിയിക്കാൻ കുരിശിതൻ എന്നിൽ കനിയട്ടെ എന്നെ കരുതട്ടെ ! 'മനുഷ്യാ നീ മണ്ണാകുന്നു' എന്നുള്ളതല്ല  ശരിയെന്റെ മെത്രാൻകുട്ടീ, 'മനുഷ്യാ നീ മനസാകുന്നു' എന്നതോർത്തു mind  your  mind  ! ദൈവം ആർക്കും സല്ഭദ്ധി തരില്ല മെത്രാനെ , നാം സ്വയം വിവേകത്തെ വരിക്കണം! അതിനുള്ള വരം ലഭിക്കാൻ ഒന്നാമതായി ക്രിസ്തുവിനെ ഗുരുവും രക്ഷകനും ആയി സ്വീകരിക്കൂ പ്ളീസ്.. !

No comments:

Post a Comment

Note: only a member of this blog may post a comment.