Thursday 23 June 2016

അല്മായശബ്ദം: മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും...

അല്മായശബ്ദം: മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും...: By ജോസഫ് പടന്നമാക്കൽ   ലോകമെമ്പാടും ആദരിക്കുന്ന മദർ തെരേസ 1910 ആഗസ്റ്റ് ഇരുപത്തിയാറാം തിയതി മാസിഡോണിയായിലെ സ്‌കോപ്പീ എന്ന സ്ഥലത്തു ജന...                                                                                  "അഴുക്കു ചാലാണെൻ മനം ,വിശുദ്ധനാം ഭവാനിതിൽ അണഞ്ഞാൽ തൃപ്പാതേ അഴുക്കണിയുകീലാ ; നീരിൽ വിരിയുന്നൊരാ രാജീവസൂനങ്ങളിൽ നീർമയം ലേശംപോലും അണിയില്ലല്ലോ !" എന്ന എന്റെ 'സാമാസംഗീത' ഗാനപല്ലവി പോലെ, "ചലിക്കുന്ന സെയ്ഫ്റ്റി ടാങ്ക്" എന്നു കാലം വിശേഷിപ്പിക്കുന്ന ഈ മെത്രാന്മാരുടെ മനവും അഴുക്കു ചാലുകൾ തന്നെയാണ്! അല്ലായിരുന്നെങ്കിൽ, തങ്ങൾക്കു ഒരു പരിചയവുമില്ലാത്ത ദൈവത്തെ വിറ്റു കാശാക്കി ,"കഴുതമേൽ ഏറിയോനെ കളിയാക്കാൻ മെഴ്സിഡീസിൽ ഇവർ ചെത്തിനടക്കുമോ ? ക്രിസ്തുവിനെ കൊല്ലിച്ച കയ്യാപ്പാവിന്റെ ളോഹ ഇവർ കോപ്പിയടിക്കുമോ? കാലിത്തൊഴുത്തിൽ പിറന്നവന്റെ എളിമയ്ക്കു പകരം അരമനകളിൽ ഇതുങ്ങൾ പള്ളിയുറങ്ങുമോ? മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിൽ ഇടമില്ലാതെയിരിക്കെ, നാടാകെ നാനൂറു പള്ളികളും പള്ളിമേടകളും ഇവറ്റകൾ പണിയിക്കുമോ? "ഭൂമിയിൽ ആരെയും നിങ്ങൾ 'പിതാവേ' എന്നു വിളിക്കരുതെന്ന " കുരിശിൽ മരിച്ചവന്റെ വചനത്തെ കാറ്റിൽ പറത്തിക്കൊണ്ട്, ഈ ചിന്നഭിന്ന വാകീറിക്കത്തനാരന്മാരെ 'അച്ചോ / പിതാവേ' എന്നു ആടുകളെക്കൊണ്ട് സഭ വിളിപ്പിക്കുമോ? കർത്താവിനും ഉത്തരം മുട്ടുന്ന ഈ ചോദ്യാവലി കാലത്തിനു മനനം ചെയ്യാൻ ഇവിടെ ഞാൻ കുറിക്കുന്നു !... "ഹൃദയസ്തനായ ഞങ്ങളുടെ പിതാവേ" എന്നു വിളിക്കുന്ന / ദൈവത്തെ 'അഹം ബോധ്യമായി' കാണുന്ന എല്ലാ ജീവനുകളും "വിശുദ്ധർ" തന്നെയാണ്! ഇഷ്ടമുള്ള ആളുകളെ വിശുദ്ധരാക്കാനുള്ള പ്രത്യേക അനുമതി കത്തോലിക്കാസഭയ്ക്കു ദൈവം കൊടുത്തതായി ചരിത്രം പറയുന്നില്ല ! പുതിയ പുതിയ രൂപക്കൂടുകളിൽ കയറ്റാൻ വീണ്ടുംവീണ്ടും വിശുദ്ധരെ വിരിയിക്കുന്ന മലര്വാടിയാണോ സഭകൾ? ശ്വാസം ഉള്ളവരെല്ലാം എന്നും വിശ്വാസികളായി കഴിയുമെന്നും കത്തനാർ വ്യാമോഹിക്കേണ്ടാ!അവിശ്വസിച്ചുകൊണ്ടു സത്യം ആരായുന്ന കുറേ മനസുകളും ഇവിടെ അവതരിക്കും ! "സംഭവാമി യുഗേ യുഗേ " ! അവരെ ജയിലിലടക്കാൻ തരംനോക്കുന്ന പാതിരീ, നിനക്കു തെറ്റു പറ്റി! സാമുവേൽ കൂടൽ .

No comments:

Post a Comment

Note: only a member of this blog may post a comment.