Friday 17 June 2016

"ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു "എന്ന ഗുരുഭാവന സത്യമാകണമെങ്കിൽ ,[ഒരുവായു ഒരുജലം ഒരുഭൂമി ഒരുസൂര്യൻ ഒരാകാശം ] എന്നതുപോലെ നമുക്ക് ഒരു ദേവാലയം ഒരു സെമിത്തേരി എന്നതിൽ കൂടി 'ഒരുമ' ആവശ്യമാണ് ! ഈ 'ഒരുമ'  സ്ഥാപിതതാല്പര്യങ്ങല്ക്കായി ചിന്നഭിന്നമാക്കിയ പൌരോഹിത്യംതന്നെ ഇവിടെയിന്നു  ഒരുമിച്ചത് നല്ലകാലത്തിന്റെ വരവിന്റെ സൂചനയായേ എനിക്ക് കാണാനാകൂ..                                          "ചിക്കെൻ ഹാർട്ടഡ് ഫെല്ലോസ് " ആകാതെ, ആകാശം പോലെ വിശാലമാകട്ടെ മാനവഹൃദയാകാശവും  ! എങ്കിലേ  "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു " എന്ന സ്വര്ഗീയഭാവന മനുഷ്യനും സാധ്യമാകൂ ! മാലാഖമാരുടെ മനസുള്ളവർക്കേ  ഇതിൽ സുഖം രുചിക്കാനാകൂ ..ഏദനിലെ പാമ്പായ സാത്താന്റെ കുബുദ്ധികൾക്കിതു തികച്ചും  അരോചകവും അവിവേകവും  ആയി തോന്നിയേക്കാം  ! അവർ കവടംമാടല്കൊണ്ട് സ്വയം അടിച്ചു, നന്മ ശീലിപ്പിക്കട്ടെ സ്വമനസിനെ ; എന്നല്ലാതെ എന്ത് പറയാൻ ?അല്ത്താരയിൽ ബോയ്‌ ആയിരുന്നകാലം വിവേകത്തോടെ, അവിടെ ഒന്നാമതായി കുര്ബാനയ്ക്ക് വിരിക്കുന്ന വിരിപ്പിൽ പുരോഹിതർ കുത്തിവച്ചിരിക്കുന്ന വിശുദ്ധി മനസിലാക്കെണ്ടിയിരുന്ന !  'തബലയ്ത്ത' എന്നോ മറ്റോ ആണാവിരിക്കു കത്തനാർ കൊടുത്ത ചെല്ലപ്പേര് ! അതിന്റെ മുകളിലാണ് കുര്ബാനയുടെ കാസാ/പീലാസാ ഒക്കെ സെറ്റ് ചെയ്യുന്നത് ! കര്ത്താവ് നമ്മോടൊരോരുത്തരോടും "സ്വയം ചെയ്യുവീൻ" എന്ന് പറഞ്ഞ "കുര്ബാന/ത്യാഗം " പള്ളിയിൽ ചൊല്ലി തീര്ക്കാൻ കത്തനാര് കണ്ടുപിടിച്ച [കർത്താവറീയാത്ത] സെറ്റപ്പിന്റെ  ഭാഗമാണീ തബലയ്ത്താ! അത് വിരിച്ചു അതിന്റെ മുകളിൽ എവിടെവച്ചും കത്തനാര്ക്ക് കുര്ബാന കാച്ചാനുള്ള അനുമതി കാനോൻ കൊടുത്തിട്ടുണ്ടുപോലും!                                                                                                ഈ മിശ്രവിവാഹം മൂലം ഒരു പുതിയ തലമുറ സംഭവിക്കുന്നു! ഇവര്ക്കുണ്ടാകാൻ പോകുന്ന മക്കൾക്ക്‌ മാമോദീസാ വേണ്ട !.അവരുടെ വിവാഹം സര്ക്കാര് സാക്ഷി നടന്നോളും /പിന്നെ ശവദാഹം എതോ ഇലക്ട്രിക്‌ സെമിത്തേരിയിലും! അങ്ങിനെ കൂദാശത്തൊഴിലാളി വഴിയാധാരമാകും ! ഫലം ക്രിസ്തു ജയിക്കും! കത്തനാര് തോല്ക്കും! ആടുകൾ മനുഷ്യരാകും ! "സ്വര്ഗസ്തനായ , അല്ല ഹൃദയസ്തനായ പിതാവേ" എന്ന്  ഓരോ മനവും  മൌനത്തിൽ ദൈവത്തെ വിളിച്ചു സുഖിച്ചു വാഴും! കപട പൌരോഹിത്യത്തിന്റെ മുടിവിന്റെ തുടക്കം ഇവിടെ കുറിക്കുന്നു! നാടാകെയെന്തിനു തമ്മിലടിക്കുന്ന നാനൂറു പള്ളീ  ? ശുഭം! 

No comments:

Post a Comment

Note: only a member of this blog may post a comment.