Monday 13 June 2016

അല്മായശബ്ദം: സഭകളുടെ നാഥൻ ക്രിസ്തുവാകട്ടെ ഇനിയെങ്കിലും !

അല്മായശബ്ദം: സഭകളുടെ നാഥൻ ക്രിസ്തുവാകട്ടെ ഇനിയെങ്കിലും !:  സഭകളുടെ നാഥൻ ക്രിസ്തുവാകട്ടെ ഇനിയെങ്കിലും   !                                                                                                                               സഭകളുടെ നാഥൻ ക്രിസ്തുവാകട്ടെ ഇനിയെങ്കിലും   !                                                                                                                                            "ഞങ്ങൾ ഇപ്പോൾ സനാഥർ"!... കാതോലിക്കാബാവാ !                                                              ഈ ശീര്ഷകം ഇന്ന് മലയാലള മനോരമയിൽ കണ്ടപ്പോൾ അറിയാതെ ഞാനിതു എഴുതിപ്പൊകുകയാണു ;ആടുകളെ, മാപ്പ്!   "ക്രിസ്തു നായകനെന്നു" തലമുറകൾ വീമ്പടിച്ച ഈ സഭകൾ, ദൈവത്തെ അറിയാത്ത പൌരോഹിത്യം കാരണം [ദൈവസ്നേഹം അറിയാത്തതുമൂലം]തമ്മിലടിച്ചു ക്രിസ്തുവിനെ അപമാനിച്ചത് കാരണം കാലഹരണപ്പെട്ടതായി ! "പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്നു "കല്പ്പിച്ച ക്രിസ്തു ഒരിക്കലും ഒരു സഭയുടെയും നായകനും രക്ഷകനും അല്ലായിരുന്നു ! പക്ഷെ ക്രിസ്തുവിനെ വീഞ്ഞിലാക്കി/ഗോതമ്പിലാക്കി വിറ്റപ്പോൾ കിട്ടിയ കാശുകൊണ്ട് തിമിര്ത്തു ഉല്ലസിച്ചു, 'പൌരോഹിത്യം' സ്വയം 'രാജകീയമായി'; /കൊടിവച്ച കോടികളുടെ കാറിലുമായി! അരമനകളിലും ദേവലോകങ്ങളിലും പള്ളീയുറങ്ങിയ                  ഇവറ്റകൾക്കൊരു 'നാഥൻ' ഇല്ലാതെ ആയിരുന്നല്ലോ ഈ കുരുടന്മാർ ജനമെന്ന കുരുടന്മാരായ ആടുകളെ ഇത്രകാലം  നയിച്ചിരുന്നതെന്നത് കാലം കണ്ട വലിയ               കൊലച്ചതിയുമായി !                                                                                                                            മാറി മാറി വരുന്ന രാഷ്ട്രീയ പാര്ട്ടികളെയും, അതിലെ മാറിമാറി വരുന്ന  മുഖ്യമന്ത്രിമാരെയും നായകനായി അല്ല "നാഥനായി" ആരാധിച്ചാൽ എന്റെ സാമസംഗീതത്തിലെ "ആശ്രയം ക്രൂശിലെ സ്നേഹം , വേദന ഏറ്റു പിടഞ്ഞൊരു സ്നേഹം ;ഈ പാപിയെ ചേർത്തിടാൻ മാനവനായോരു സ്നേഹം ,കാൽവരി യാഗമായ് തീര്ന്നൊരു സ്നേഹം "എന്ന[in  youtube ' samuelkoodal  samasamgeetham ' ] ഗാനം കള്ളമാകുമല്ലോ ഈ കലികാലകത്തനാരന്മാരുടെ മുന്നിൽ?!  മനുഷ്യാ, കളർ കുപ്പായം അണിഞ്ഞു വേഷംകെട്ടിയ പൌരോഹിത്യമേ , നീ ദൈവത്തിന്റെ ഭാവനയിൽ ഒരുകാലത്തും ഉള്ളതല്ലായിരുന്നു ! അവനും അവന്റെ അംശമായ മനനമുള്ള മനുഷ്യനും നിന്നെ ആവശ്യവുമില്ല ഒരിക്കലും ഒരിടത്തും എന്നോര്ത്ത് സ്വയം ആത്മാവിൽ ആശ്രയിക്കുക .! ആത്മാവിനെ അറിയാൻ നാണക്കേട്‌ വെടിഞ്ഞു "ഭഗവത് ഗീത"  പള്ളിയിലും വീട്ടിലും വായിക്കുക !  എങ്കിൽ ഈ മുഖ്യൻ മരിച്ചാലും സഭ മിച്ചം കാണും ;ക്രിസ്തുവിനെ നാഥൻ ആക്കിയാലോ സഭ അമ്രിതവുമാകും. "കേള്പ്പാൻ ചെവിയുള്ളവൻ കേള്ക്കട്ടെ" samuelkoodal        ...

No comments:

Post a Comment

Note: only a member of this blog may post a comment.