Thursday 20 July 2017

''നിന്റെ രാജ്യം'' വരാറായി ! ആശ്വാസമായി

''നിന്റെ രാജ്യം'' വരാറായി ! ആശ്വാസമായി.....
മീഡിയാകളിൽ ദിലീപ് ഭാവനയിൽപോലും ചെയ്യാത്ത കുറ്റത്തിന് [പിസി യുടെ ഭാഷ്യം] ദിനവും അപമാനത്തിന്റെ തല്ലുവാങ്ങുമ്പോൾ , നാളെ കൽപറ്റയിൽ നിന്നും 'വിശുദ്ധനാകേണ്ട' ഒരു പരിശുദ്ധ പാതിരിപയ്യൻ ''സജി ജോസഫ്'' , സ്വവർഗ രതിയിൽ 'വിശേഷപട്ടം' വാങ്ങി റോമിലേക്കു പോകാൻ ശ്രമിക്കവേ അറസ്റ്റിലായ! പാതിരിയുടെ ''കർത്താവിന്റെ മണവാട്ടിമാരെ'' മടുത്ത ഈ സ്വവർഗ രതിയൊക്കെ പാടിപ്പഴകിയ ഏതോ പാട്ടുപോലെ മീഡിയാകൾ ആകെ തഴഞ്ഞു കളഞ്ഞപ്പോൾ , പള്ളിപരിശർക്കു തെല്ലൊരാശ്വാസമായി! എങ്കിലും നഴ്സസ് സമരത്തിൽപോലും ''പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല'' എന്ന ഭാവേന കത്തനാരും കർദ്ദിനാളും ളോഹയ്ക്കുള്ളിൽ തണുപ്പകറ്റി ഉറക്കം നടിച്ചു കിടന്നു ! .....
1960 മുതൽ 2015 വരെ usa കാനഡ ഓസ്‌ട്രേലിയ യൂറോപ്പ്‌ ഗൾഫ് നാടുകളിൽ ഉപജീവനാർത്ഥം നാടുവിട്ടോടിച്ചെന്ന നഴ്സസ് ആൻഡ് sslc husbands വിയർത്തുണ്ടാക്കിയ കാശുമുഴുവൻ കളർ ളോഹകൾ ഭക്തി രസത്തിൽ അടിച്ചുമാറ്റിയ കാശുകൊണ്ടാണീ പള്ളിയായ പള്ളികളും മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിലെ കെട്ടിട നിർമാണവും കത്തനാര് നടത്തിയതെന്ന് പറഞ്ഞാൽ ആരും മൂക്കത്തു വിരൽ വയ്ക്കില്ല ! എന്നാൽ കഴിഞ്ഞയിടെ മീഡിയായിൽ ഒരു ലണ്ടൻ നേഴ്സ് ഇനിയും വല്ല കത്തനാര് മോന്മാരും അങ്ങോട്ടെങ്ങാനും പിരിവിനു ചെന്നാൽ ''ളോഹയൂരിയെ വീടൂ'' എന്ന മട്ടിൽ ഒരു ലൈവ് facebook മീഡിയായിലാകെ വിതറി ! കേട്ടപ്പോൾ എനിക്ക് മേലാകെ കോരിത്തരിച്ചു ! പണ്ട് പള്ളിയിൽ ഗോപസ്ത്രീകളാകാൻ കൊത്തിച്ചവരുടെ ഉദരങ്ങളിൽ പിറന്ന ഇന്നിന്റെ ''ഭാരത സ്ത്രീകൾ'' തികഞ്ഞ ഭാവശുദ്ധിയോടെ പാതിരിയെ വിരട്ടുന്നു ! ഭേഷ് ബെലെ ഭേഷ് ! ''നിന്റെ രാജ്യം'' വരാറായി ! ആശ്വാസമായി ....samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.