Wednesday 5 July 2017

അല്മായശബ്ദം: 'ഇന്നസെന്റ്സ്' ആൻഡ് 'ഇഡിയറ്റ്സ്' !

അല്മായശബ്ദം: 'ഇന്നസെന്റ്സ്' ആൻഡ് 'ഇഡിയറ്റ്സ്' !: 'ഇന്നസെന്റ്സ്' ആൻഡ് 'ഇഡിയറ്റ്സ്' ! സാദാജനം 'ജനനം മുതൽ മരണം' വരെ സ്വയം വിഢികളാകാൻ തയ്യാറാകുമ്പോൾ, അതു കാണാൻ കാലവും...



അമ്മയെ അപമാനിക്കരുതേ ...



സകല മനുഷ്യാവതാരങ്ങൾക്കും കാരണമായ ഏക ദൈവീക സത്യമാണമ്മ! മാറിലെ ചോരയെ പാലാക്കി മാറ്റുന്ന മായാവിയാണമ്മ! ''അമ്മയല്ലാതൊരു ദൈവമുണ്ടോ?, അതിലും വലിയൊരു കോവിലുണ്ടോ?" എന്നൊക്കെ സിനിമാക്കാർ പാടിപുകഴ്ത്താറുമുണ്ടീ അമ്മയെന്ന സങ്കല്പത്തെപോലും! എന്നിരിക്കെ 'അമ്മ/പെങ്ങന്മാരെ തിരിച്ചറിയാത്ത ഒരുകൂട്ടം ''ചായം പൂശികൾ'' [പൊയ്‌മുഖങ്ങൾ]  അവരുടെ പേക്കൂത്ത് സംഘടനയ്ക്ക് '"അമ്മ" എന്ന് നാമകരണം ചെയ്തതുതന്നെ, അമ്മയുടെ ഉദരത്തിൽ വാണ സകല മനുഷ്യജന്മങ്ങൾക്കും അപമാനകരം തന്നെ!



പണ്ടങ്ങു യഹൂദ്യയിൽ ദാവീദ് രാജാവിന്റെ ഒരുമകനു അവന്റെ സഹോദരിയെത്തന്നെ പ്രാപിക്കണം! പ്രാപിച്ചു! ദാവീദിന്റെ മറ്റൊരു മകൻതന്നെ ആ സഹോദരന്റെ കഴുത്തറുത്തു; എന്നും മറ്റുമുള്ള ബൈബിൾ കഥകൾ സൺഡേസ്കൂളിൽ പഠിച്ച അച്ചായസമൂഹത്തിനു ഈ സിനിമാക്കഥയൊന്നും പുത്തരിയല്ല, എന്നിരുന്നാലും "'അമ്മ"യ്ക്ക് മാനമില്ലേ?, 'അമ്മ' സഹിക്കൂല്ല! മരണം വീണ്ടുമെത്തുന്നു നേരത്തിനു മുൻപേ ,എന്റെ പഞ്ചപാവം പ്രസിഡണ്ട്സാറേ , ആ പുങ്കൻസ്ഥാനം രാജിവച്ചു മാതൃകയാവൂ.. നല്ലയൊരു ഫുളീഷ് എംപി ആയാല്പോരെ മിച്ചമുള്ള ഏതാനും യാമങ്ങൾ? ചിന്തിക്കൂ അച്ചായാ..ചിന്തിക്കൂ..samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.