Monday 30 June 2014

അല്മായശബ്ദം: അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും

അല്മായശബ്ദം: അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും: എ കെ ആന്റണിക്ക് പത്തു വര്‍ഷമായി ഇല്ലാതിരുന്ന സംസാര ശേഷി അത്ഭുതകരമായി തിരിച്ചു കിട്ടിയെന്ന ഒരു പോസ്റ്റ്‌ ഫെയിസ് ബുക്കില്‍ കണ്ട് ചിരിച്ചു dear  roshan ,മോന്റെ "ഞാന്‍ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതെന്ന് കരുതുന്ന കൊഴിപ്പൂവനോട് നമുക്ക് അവജ്ഞയല്ലല്ലോ സഹതാപമല്ലേ തോന്നുന്നത് എന്ന് ഞാനോര്‍ത്തു"എന്ന വാചകം പുരോഹിത /പാസ്ടർ പുങ്കന്മാരോടുള്ള ക്ലാസ്സിക്‌ ഉപമയാണ് !             ഇതിനു സമാനമായി എന്റെ 'അപ്രിയ യാഗങ്ങളിലെ ' പ്രാര്ഥനായജ്ഞം എന്ന പാട്ടിനെ പല്ലവിയോടുപമിക്കാം!

(ഊരയാടിപക്ഷിക്കെന്തോരഹങ്കാര ജൽപ്പനങ്ങൾ ?

"ഭൂമിയെ കുലുക്കുന്നു ഞാൻ " സ്വയം ചിലച്ചു ;

അതുപോലെ സർവേശനെ വരുതിയിലാക്കാൻ സദാ

ജൽപ്പനങ്ങൾ പാതിരിയും പാസ്റ്റരും വൃഥാ !"



ഇന്നലത്തെ മഴയ്ക്കയ്യേ മുളച്ച തകര സമം

ഇത്തിരിപ്പോയ് കാണാതാകും പുല്ലിനു തുല്യം;

എന്നാകിലും "ഈശൻ എന്റെ  വരുതിയിൽ"എന്ന്  നാണം

തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ !



പ്രാർഥിച്ചു പ്രാർഥിച്ചു ദൈവത്തേം മനുഷ്യനെയും  ഒരേസമയത്തു പറ്റിക്കുന്ന മഹാതട്ടിപ്പ് വീരന്മാരാണീക്കൂട്ടർ ! ഗദ്സേമനയിലെ ക്രിസ്തുവിന്റെ "കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ "എന്ന പ്രാര്ത്ഥന ചീറ്റിപ്പോയതു  നാം കണ്ടതല്ലേ ? അതിനാലാണ്

"ഈശനോടു പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ

നിൻ ചേതസിനെ ഉണർത്തുമാ ഭോധചെതന ;

മുന്തിരിതൻ വള്ളിയോടു ചില്ലയോന്നും പ്രാർഥിക്കില്ല ,

പ്രാപിച്ചവർ പരസ്പ്പര പൂരകം, ഒന്നായ് !"    എന്ന് എനിക്കും പാടേണ്ടി വന്നതും ,,,,പ്രാർത്ഥനയല്ല ഹൃദയസ്തനായ ആ സത്യനിത്യ ചൈതന്യത്തെ  മനസിന്നുള്ളറയിലെ മൌനത്തിൽ പ്രാപിക്കുകയാണ് വേണ്ടത്! ഇത് പറഞ്ഞുതരുവാൻ ഈ കാളേത്തിന്നിക്കാളകൾക്കു, അവൻ വീണ്ടും  വരുമെങ്കിൽ അന്നാളുവരെ കഴിയുകയില്ല ! കാരണം, വിവരവും വിദ്യയും ഇവര്ക്കില്ല ഒട്ടുവേണ്ടാതാനും........                                            എഴുത്ത് മോനെ,എഴുത്ത് ..ജീവന്റെ അവസാനത്തുടിപ്പുവരെ എഴുത്ത് ..പക്ഷെ നന്നാവുകില്ലെന്നൊരുൾവാശിയുള്ള ജനം എന്നും  കത്തനാരുടെ വാലാട്ടികളായിരിക്കും ! "അടിമത്തം എനിക്ക് ഭൂഷണം"                              എന്നാമനസുകൾ സദാ "ആമ്മേൻ" കരയുമ്പോൾ നാം കേള്ക്കുന്നില്ലേ ?

സമയമുള്ളപ്പോൾ ,youtube ഇൽ 'samuelkoodal mughangal ' നാല് ഭാഗമായി ഞാൻ കൊടുത്തത് ഒന്ന് കേള്ക്കൂ..നന്ദി ! soundcloud .കോം ഇൽ  'samuelkoodal എന്റർ ചെയ്‌താൽ എന്റെ 'സാമസംഗീതം'  കേള്ക്കാം !!!പോ...

No comments:

Post a Comment

Note: only a member of this blog may post a comment.