Monday 9 June 2014

മരുഭൂമിയിലെ മാറ്റൊലി"

"മരുഭൂമിയിലെ മാറ്റൊലി"
മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ വാക്കുകളാരു കേള്ക്കാൻ ?പിന്നെ എവിടെ മാറ്റൊലി കേള്ക്കാൻ ! ഇല്ല, ഒരിക്കലുമീല, എന്നറിയാമെങ്കിലും ഒരു  നിയോഗം എന്നോണമിതെഴുതുന്നു ഞാൻ ,,,..
"ഇടയൻ" എന്നാൽ "ഇടം കൊടുക്കുന്നവൻ" എന്നാണു വിവക്ഷ !. "യഹോവാ എന്റെ ഇടയനാകുന്നു"എന്ന ദാവീദിന്റെ ഗാനം ഒരർഥത്തിൽ ശരിയാണൂ! അമ്മയുടെ ഉദരത്തിൽ ഒന്പത് മാസം ദാവീദിന്  സമയവും ഇടവും (ടൈം ആൻഡ്‌ സ്പേസ് ) നല്കിയവൻ യഹോവയാണു  !പിന്നീടീഭൂമിയുടെ വലിയപരപ്പിൽ ആടുമേയിച്ചു ജീവിക്കാൻ അവനെ  അനുവദിച്ചവൻ യഹോവയാണു !  പിന്നൊടുവിൽ ഇസ്രായേലിന്റെ മഹാരാജാവായി രാജസിംഹാസനത്തിലും അവനു ഇടവും സമയവും കൊടുത്തതിനാൽ , "അവൻ"  യഹോവാഎന്റെ  നല്ല ഇടയനാകുന്നു എന്ന് പാടി  !                                                                             കാറ്റിനു വീശാൻ ഇടം , കടലിനു മഴയാകാൻ സമയം, അനുവദിച്ചവനെ, നമുക്കും "ഇടയൻ" എന്ന് തന്നെ വിളിക്കാം...  "സ്വര്ഗസ്ത്നായ പിതാവേ"(ഹൃദയസ്ത്നായവനെ) എന്നും വിളിക്കാം ! അവനെ മാത്രമെ "പിതാവേ"എന്ന് വിളിക്കാവൂ എന്ന് കുരിശിതന്റെ പ്രത്യേക  കല്പന പാതിരിയെ കാണുമ്പോൾ നാം  മറക്കുന്നു ! ഉടൻ ദൈവനാമം എടുത്തു പാതിരിക്കു നാം കൊടുക്കുന്നു  "അച്ചോ , പിതാവേ" എന്നായി നാവിൽ! 
പക്ഷെ ജനിച്ചന്നുമുതൽ (മാമോദീസാ),  മരിക്കുംവരെ /സോറി /മരിച്ചുകഴിഞ്ഞാലും (കുഴിമാടത്തെ ചൊല്ലിയും)  നമ്മെ ജന്മം മുഴുവൻ ദൈവനാമത്തിൽ ചൂഷണം ചെയ്യുന്ന കത്തനാരെ,  അവരെ മെനയുന്ന കർദ്ദിനാളെ നാമെന്തിനു "ഇടയൻ"എന്നുവിളിച്ചു ദൈവനിന്ദ ചെയ്യണം? "എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാൻ കുറ്റമില്ലാത്തവനായി വിടുകയില്ല " എന്ന തിരുവചനം മനനമില്ലാത്ത മനുഷ്യാ, നീ ഒരിക്കലെങ്കിലും ഓർത്തിരുന്നാൽ നിനക്ക്  നന്ന് ! 
                                                                                                             ആത്മബോധത്തിൽ നിന്നും                                                            ആത്മീകതയിൽനിന്നും, ദൈവസ്നേഹത്തിൽനിന്നും നമ്മെ ബഹുദൂരം അകലെയകലേയ്ക്കായി അടിച്ചു മാറ്റിയ , അടുക്കനാകാതവിധം അവനെ അറിയാനാകാത്തവിധം, വേദാന്ത രഹസ്യങ്ങളിൽനിന്നും  സത്യത്തിൽ നിന്നും ,(വായിൽതോന്നിയതെല്ലാമോതി ) , വിപരീതോപദേശം ദിനവും നൾകി, തലമുറകളെ കാലാകാലമായി                                       misguid ചെയ്ത ഇവരെ (പിണറായിയുടെ "നികൃഷ്ട ജീവികളെ " )നാം എന്തിനു ഗുരുക്കളാക്കണം /ഇടയരാക്കണം?                                                                           വി മത്തായി പത്തിന്റെ പത്തു ഇന്നയോളം പോപ്പും ഒരു കാതോലിക്കായും കർദ്ദിനാളും  മെത്രാനും പട്ടക്കാരനും കപ്യാരും വായിച്ചിട്ടില്ല ,സത്യം സത്യം സത്യം !!!
കൂടലിൽ എന്റെ ഇടവകപള്ളിയിൽ ഇന്നയോളം ഒരുവനെയും എന്റെ ഗുരുവായോ, ഇടയനായോ കരുതാൻ യോഗ്യനായവനായി  ഞാൻ കണ്ടിട്ടുമില്ല ! എന്റെ പള്ളിയില്നിന്നും കത്തനാർ പണിക്കുപോയവരും ,ആപ്പണിക്കു വന്നവരുമായി വേഷംകെട്ടിയ നിരവധി ജീവജാലങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ! ഒന്നുപോലുമില്ല , ഒരുവൻപോലുമില്ല  ഇടയനാകാൻ, വഴികാട്ടിയാകാൻ യോഗ്യൻ  !                             പീന്നെ ഞാൻ എന്തിനു മരിച്ചുകഴിഞ്ഞാൽ  കിട്ടാവുന്ന  ഒരു സ്വര്ഗത്തിനു വേണ്ടി എന്റെ ഈ മനസാക്ഷിക്ക് നിരക്കാത്ത അംഗീകാരം, പദവി, അപ്രമാധിത്യം, ഇവറ്റകൾക്ക് വെറുതെ കൊടുക്കണം? ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചുപോയ കുറ്റത്തിനോ ? നടപ്പില്ലമെത്രാനെ /മെത്രാൻ മൂത്തവനെ..നടപ്പില്ല ! കൂടലിൽ , മേത്രാനാകാൻ അവസരം സഭ കൊടുക്കാതിരുന്നതിനാൽ, കുപ്പായം / ളോഹയൂരി സഭയുടെ മോന്തയ്ക്ക് എറിഞ്ഞതിനുശേഷം ഒരു താണജാതി രണ്ടാംകെട്ടുകാരിയെ ഭാര്യയാക്കിയവന്റെ  കയ്യിൽനിന്നുപോലും കര്ത്താവിനെ കുർബാനയിലൂടെ  "തിന്ന" ഗതികെട്ടവനാണീ കുറിമാനം, ലോകമേ കുറിക്കുന്നത് !        
ഉണരൂ .ഉൾക്കണ്ണു തുറക്കൂ ..കാലമെല്ലാം ഉറങ്ങിയാൽ നാം മരിച്ചവർക്ക് തുല്യരാകും "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും  "  എന്നകണക്കാകരുതേ.. ജീവിതം ദൈവത്തിന്റെ വരദാനമാണ് ! അഭിമാനത്തോടെ "ഞാനും പിതാവും ഒന്നാകുന്നു "എന്ന പൂർണ്ണ ബോധത്തോടെ അവനിൽ മാത്രം ആശ്രയിച്ചു ,അവനില്മാത്രം ആനന്ദിച്ചു ജീവിക്കു അവസാന നിശ്വസനം വരെ !                             ആയതിനാൽ     
വീണ്ടും വരുമെന്നുരച്ചവൻ വന്നലെന്തു?  വന്നില്ലേലെന്തു ?നമുക്കവന്റെ നല്ല സ്നേഹിതന്മാരാകാം ..അവന്റെ വചനപ്രകാരം പള്ളിയിൽ പോകാതിരിക്കാം ..ഹോ! ഇടയന്മാരെ ബായ്,ബായ്..പണിയെടുക്കൂ ..വിയര്പ്പോടെ അപ്പം ഭക്ഷിക്കൂ..ചൂഷണത്തിന്റെ അപ്പവും വീഞ്ഞും കാലാന്തികത്തോളം നിങ്ങൾക്കു ലഭിക്കില്ല പാതിരീ....നിശ്ചയം!

No comments:

Post a Comment

Note: only a member of this blog may post a comment.