Wednesday 4 June 2014

ക്രിസ്തുവിനെ കല്ലറയിൽ കിടത്തിയവർ, മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു !
'വചനം ജഡമായവന്റ ജഡത്തെ ലോകം ഒടുവിൽ കൈകാര്യം ചെയ്തത് ' വി.മത്തായി 27/60, വി.മാർക്കോസ് 15/46, വി.ലൂക്കോസ് 23/53.& വി.യോഹന്നാൻ 19/40,41,42 വരെ നാം നോക്കിയാൽ, "ശീലയിൽ പൊതിഞ്ഞു കല്ലറയിൽ വച്ചു (കിടത്തി),"എന്നാണു വായിക്കുക ! പക്ഷെ അവന്റെ ജനം ഇന്ന് വെറും മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു ! ഇത് ഒരു വിരോധാഭാസം എന്നെനിക്കു തോന്നിയതിനാൽ ലോകമേ ,ഇത് എഴുതുന്നു !
മരിച്ചവരുടെ ശരീരം ചേതനയറ്റതാകയാൽ കിടത്തുകയാണ് ഭൂമിയോട് കാണിക്കുന്ന ഏറ്റവും ചെറിയ ആദരവു്! പക്ഷെ ,ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയോടു മല്ലിട്ടുവേണം ഒരു ജഡം ശവക്കുഴിയിൽ ഇരുത്തിമൂടാൻ!
'മെത്രാൻ' എന്നാൽ വെറും 'കത്തനാർ' മൂത്തവൻ എന്നതല്ലേ സത്യം ?! മെത്രാനെ ലക്ഷങ്ങളുടെ കുന്തുരുക്കത്തിൽ മൂടിയാലും ഇവർ മൂന്നാംനാൾ ഉയർത്തെഴുനേൽക്കാത്തതിനാൽ,ഇവരുടെ ജഡം ചിതിലിനും കീടങ്ങൾക്കും കാലക്രമേണ ഭക്ഷണമാകും നിശ്ചയം ! നാം ഭൂമിദേവിയോട് പൊരുതി ഇവരുടെ ജഡം ഇരുത്തി മൂടിയതിനാൽ, അന്ന് കിടത്തിമൂടിയ (വെറും മുപ്പതുവെള്ളിക്കാശിനു വിലയായവന്റെ ) ക്രിസ്തുവിനെക്കാൾ ഇവർ സ്രേഷ്ടരാകുമോ? ഇല്ലെങ്കിൽ , ആരോ എന്നോ എപ്പോഴോ എന്തിനുവേണ്ടിയോ പ്രാക്രിതചിന്തകളാൽ തുടങ്ങിയ അർത്ഥമില്ലാത്ത ഈ അനാചാരാനുഷ്ടാനങ്ങളെ നാം അന്ധമായി എന്തിനു ഇന്നും പിൻപറ്റണം ?!
എന്നാൽ ആത്മീയ/ ഭൌതീക തിരിച്ചറിവ് കിട്ടിയ ചില മെത്രാന്മാർ ."തങ്ങളെ മനുഷ്യരെപ്പോലെ മണ്ണിൽ കിടത്തി ഭൂമിദാനം ചെയ്യണമെന്നു" മുന്കൂട്ടി ഇടയലേഖനം /കല്പന ഇറക്കിയതിനാൽ അപ്രകാരം മണ്ണിൽ ആദമിനെപ്പോലെ അബ്രഹാമിനെപോലെ മറവുചെയ്ത ചരിത്രവും സഭകൾക്ക് ഉണ്ടുപോലും ! "ആത്മജ്ഞാനം ലഭിച്ചവർ ഈ ചരിതം പിന്തുടർന്നാൽ നല്ലത്;' എന്നാശിക്കാനല്ലാതെ നമുക്കെന്തു കാര്യം ?!
"മറ്റുവീൻ ചട്ടങ്ങളെ/അനാചാരങ്ങളെ" എന്ന കാലത്തിന്റെ മുൻവിളി കേട്ടെങ്കിലും , കേട്ടില്ലെന്നു നടിച്ചു കള്ളയുറക്കം /sorry
പള്ളിയുറക്കം നടിക്കുന്നവർ എങ്ങിനെ ഉണരാൻ ? ആരിവരെയുണർത്താൻ ?!
സഭാപ്രസംഗി 12/7 "പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക്‌ തിരികെ ചേരും; ആത്മാവ് അതിനെ നൾകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും" എന്ന അറിവ് പഞ്ചഭൂതാത്മകമായ (ആകാശം, അന്ഗ്നി , വായു, ജലം, ഭൂമി ) പ്രകൃതിയിൽ നിന്നും മനസില്ന്റെ വാസനമൂലം വികസിച്ചെടുത്ത മനുഷ്യ ശരീരം , മരണാനന്തരം (ആത്മാവതിനെ ഉപേക്ഷിക്കുമ്പോൾ) തിരികെ ഈ പ്രകൃതിയിലേക്ക് തന്നെ മടങ്ങി ചേരും എന്ന് തന്നെയാണു അർത്ഥമാക്കുന്നത് ! ഈ ചെറിയ സത്യംപോലും മനസിലാകാത്ത ഇവറ്റകൾ എങ്ങിനെ സത്യസ്യസത്യമായ ദൈവത്തെ മനസിലാക്കും? ദൈവത്തെ ഒരിക്കലൂം അറിഞ്ഞിട്ടില്ലാത്ത ഇവർ എങ്ങിനെ നമ്മെ ദൈവത്തിങ്ങലേക്കു നയിക്കും? ഇല്ല ;കുരുടന്മാരായ ഈ വഴികാട്ടികൾക്കതിനു ഒരിക്കലും കഴിയുകയില്ല എന്ന് പണ്ടേ ക്രിസ്തു മൊഴിഞ്ഞതും നാം ഓർമ്മിക്കുവീൻ ...
മരിച്ചാലും 'കിരീടവും ചെങ്കോലും' വെടിയാൻ മനസില്ലാത്ത ഇവർ ആത്മീയരല്ല ജനമേ.....വെറും ഭൌതീയർ ! ആത്മാവിനെ അറിഞ്ഞവൻ ഇതിനു സമ്മതിക്കുമോ? ഒരുനാളുമില്ലെൻ പ്രിയരേ ..ആത്മാവിനെ അറിയാത്തവർ എങ്ങിനെ പരിശുദ്ധാത്മാവിനെ അറിയും ? മറ്റൊരുവന് തന്നില് ഇല്ലാത്ത ഈ പരിശുദ്ധാത്മാവിനെ എവിടെനിന്നും ഇവർ എടുത്തു കൊടുക്കും ?! തലമുറകളെ പറ്റിക്കുന്ന മിടുമിടുക്കൻമ്മാരേ, നിങ്ങൾക്കു ഹാ കഷ്ടം ! ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ...
മാനിഷാദാ ..ക്രിസ്തുവിനെ നിന്ദിക്കലാണിതു ! സംശയമില്ല ...
മനുഷ്യാ, നീ മണ്ണാകുന്നു !. ആദാമിനെ മണ്ണിൽനിന്നും മെനഞ്ഞു എന്നല്ലേ നമ്മുടെ ഒന്നാം പാഠം? മണ്ണിലേക്ക് മടങ്ങുന്നതിനുപകരം കുന്തുരുക്കത്തിൽ എന്തിനുപോയി ഇരുന്നുറങ്ങുന്നു ? ഈജിപ്റ്റിലെ ഗാസയിലെ മൂന്നു പിരമിടുകളും, അവയിൽ കാത്തുസൂക്ഷിച്ചിരുന്ന 'രംസസ് സെക്കെന്റിണ്ടെ' മുതൽ പല 'മമ്മികളും' ,കൈറോയിലെ മ്യൂസിയത്തിൽ ഞാൻ കണ്ടിട്ടുണ്ട് . സകല മമ്മികളും കിടക്കുകയാണ് ! തമിഴന്മാരുകണക്കെ "വടിയാവുന്ന" മെത്രാന്റെ ജഡത്തിനെ കസേരയിൽ ഇരുത്താൻ എന്തിനു അസ്ഥികൾ ഒടിയുമാറു കസർത്തത്തിൽ നിങ്ങൾ കാണിക്കുന്നു ? ഇത് ക്രൂരതയാണ്.! ചേതനയറ്റ ജഡത്തെ കസേരയിൽ വരിഞ്ഞുകെട്ടി.... ഹോ..! കണ്ണേ മടങ്ങുക ....കർമ്മഫലം! മരിച്ചുകഴിഞ്ഞാലും സഭയെ ശവക്കുഴിയിലിരുന്നു ഭരിക്കുന്ന ഇവരുടെ ആത്മാവ് എങ്ങിനെ സ്വര്ഗത്തിലെത്തി അബ്രഹാമ്യ മടിയിൽ ഇരുന്നു മാലാഖമാരുമൊത്തു അനാദികാലമായി ദൈവത്തെ സ്തുതിച്ചു സുഖിച്ചു വാഴും ? കാലപ്പഴക്കത്തിൽ വെറും തലയോട്ടിയും പഴകിയ അസ്തികളൂമായാലും ചെങ്കൊലിൽനിന്നും ഇവരു പിടിവിടില്ലേ? ഹോ "നിന്റെ രാജ്യം" വരില്ലെന്ന് തീര്ച്ചയായി ! കര്ത്താവിനു മുൾക്കിരീടവും വെറും കത്തനാര് മൂത്തവന് ശവത്തിലും അലങ്കാരക്കിരീടവും ?! കാലമേ നിനക്കെൻ പ്രണാമം ...
ശരീരമെന്നതു ജീവന്റെ ഉടുപ്പാണെന്നും , ജീവൻ ശരീരമെടുത്തതു മനസിന്റെ വാസനകളിൽ ഉണരുന്ന കർമ്മം ചെയ്യുവാനാണെന്നും, മനസിലാക്കിയവൻ , ഒന്നാമതായി ശരീരബോധത്തിൽനിന്നും അവന്റെ മനസിനെ സ്വയം ഉയർത്തി ; ആ മനസിന്റെ അടിസ്ഥാനമായ ആത്മബോധതിലേക്കു താനേ എത്തിച്ചേരണം ..ഇതാണാത്മീയത ! 'ഞാൻ ശരീരമാണെന്ന' ബോധം വെടിഞ്ഞു ,പകരം 'ഞാൻ ആത്മാവാണ്' എന്ന് മനസിലുറപ്പിക്കലാണാത്മീയത ! അതിനായി നാം നമ്മെ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.! ധ്യാനത്തിലൂടെയല്ലാതെ ഒരുവൻ സ്വയം ആത്മാവിനെ എങ്ങിനെ കണ്ടെത്തും? നടപ്പില്ല ക്രിസ്തിയാനീ , അവൻ വീണ്ടും വരുവോളം നടപ്പില്ല . ധ്യാനം ശീലിക്കാത്ത പുരോഹിതരും ജനവും ഇരുളിൽ ഇരുളിനെ തപ്പുകയേയുള്ളൂ ജന്മങ്ങളായി/ തലമുറകളായി!, അതിനാലാണീ അനാചാരങ്ങളും ദുർവ്യയങ്ങളും നാൾക്കുനാൾ പെരുകുന്നതും ! പുരോഹിതാ , ആദ്യമായി സ്വയം നീ അറിയൂ; എന്നിട്ടാ അറിവിനെ തലമുറകളെ നീ അഭ്യസിപ്പിക്കൂ......ഇതാണു ദൈവവേല , സുവിശേഷം
LikeLike ·
Mathai George സാമുവൽ കൂടൽ പറഞ്ഞ ചില കാര്യങ്ങൾ അർത്ഥവത്താണെന്ന് തോന്നുന്നു .ഈ ആചാരങ്ങൾ എവിടെനിന്ന് കിട്ടി എന്ന് ആര്കെങ്കിലും വിശദീകരിക്കാമോ ?
നമ്മുടെ ഹിന്ദു സഹോദരന്മാരുടെ വിഗ്രഹ പൂജയും അഭിഷേകങ്ങളും പുച്ചിച്ചു തള്ളുന്ന ക്രിസ്ത്യാനികൾ ഇത്തരത്തിലുള്ള ആചാരങ്ങളെ എന്താണ് കണ്ടില്ലെന്നു നടിക്കുന്നത് ?
June 2 at 11:43pm · Like
Varughese Mathew ഞങ്ങൾ ഞങ്ങളുടെ വാങ്ങിപ്പോയ പിതാക്കന്മാരെ എവിടെ / എങ്ങനെ അടക്കം ചെയ്യണമെന്നു തീരുമാനിച്ചോളാം .
June 3 at 12:15am · Like
Dennis Mathew ഈ അഭിപ്രായം ഇപ്പോൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ നിലവിൽ അത് മാറ്റാൻ സുന്നഹദോസിനെ കഴിയു. പരിശുധാത്മ പ്രേരിതമായ വിഷയങ്ങൾ ആണല്ലോ അവിടെ ചര്ച്ച ചെയ്യുക. അപ്പോൾ അതിനു വേണ്ടി അവരെ പ്രലോഭിപ്പിക്കാൻ അല്മായാണ് കഴിയട്ടെ. ഏതായാലും ഒരു മലങ്കര അസോസിയേഷൻ ...See More
June 3 at 3:50am · Edited · Like
Carmel Apologetics മെത്രാന്മാരെ മാത്രമല്ല, പുരോഹിതരെയും ചിലപ്പോള്‍ ഇരുത്തി അടക്കാറുണ്ട്. പണ്ട് കാലങ്ങളില്‍ മേത്രാന്മാര്‍ക്ക് ഭദ്രാസന മാറ്റം ഇല്ലായിരുന്നു. ഏതു സഭയ്ക്ക് വേണ്ടിയാണോ വാഴിക്കപ്പെട്ടത്‌, അന്ത്യം വരെ അവിടെ തന്നെ (ഇത് തന്നെ കാനോന്‍ നിയമവും). പട്ടക്കാരും ഒരു ഇടവക...See More
June 3 at 11:46am · Like · 4
Dennis Mathew പുരോഹിതർ എന്ന് ലാഘവത്തോടെ പറയാൻ ഒക്കില്ല. ആ പുരോഹിതൻ ഒരു ബിഷപ്പിന് തുല്യമായ പദവിയോ പ്രവര്തിയോ ചെയ്തിരുന്നു എങ്കിലെ ഇരുത്തി അടക്കിയിരുന്നുള്ളൂ എന്നാണ് കേട്ടിരിക്കുന്നത്.
June 3 at 12:56pm · Like
Mathai George ആരും ഈ ഇരുത്തി അടക്കലിന്റെ ചരിത്ര പശ്ചാതലത്തെക്കുരിച്ചു പറയാതെ ഒരുതരം ഒഴുക്കൻ ഉത്തരം ആണല്ലോ തരുന്നത് .
ഇതു യഹൂദൻ മര്ക്കിടയിലുള്ള പാരംബര്യം ആയിരുന്നോ അതോ പിന്നീടു പാഗനിസത്തിൽ നിന്നും കടന്നുകൂടിയതാണോ .ക്രിസ്തു വിനെ എങ്ങനെ യാണ് അടക്കിയത്‌ ?...See More
June 3 at 10:10pm · Like
Dennis Mathew ഇന്ത്യ എന്നാ രാജ്യവുമായി ഈ കബരടക്കത്തിനു ഒരു ബന്ധവുമില്ല. അത് ഉറപ്പുള്ള കാര്യം. കിഴക്കാൻ യുറോപ്പിലും മധ്യ ഏഷ്യയിലും ഇരുത്തി അടക്കുന്ന രീതി ഉണ്ടായിരുന്നു. ബൈസന്റയിൻ ഭരണത്തിൽ ഇത് പതിവായിരുന്നു. അത് അവിടുത്തെ സഭ തിരുമേനിമാരുടെ കാര്യത്തിൽ ഏറ്റെടുത്തു. മറ്റ...See More
June 3 at 10:26pm · Like
Mathai George Dennis Mathew ഈ വ്യഘ്യാനങ്ങൾ ഒക്കെ സംഭവത്തിനുശേഷം നടത്തുന്ന വിശദീകരണം മാത്രം .ഈ ചടങ്ങുകല്ക്കൊന്നും യേശു വിന്റെ ആദര്ശ വുമായി യാതൊരു പുലബന്ധം പോലുമില്ല .അതുകൊണ്ടുതന്നെ അതിനെ ഒക്കെ അവജ്ഞയോടെ കാണപ്പെടെണ്ടാതാണ് . പാഗനിസത്തിൽ നിന്ന് കടം കൊണ്ടതാണ് ഇന്നു കാണുന്ന ഭുരിപക്ഷം ക്രിസ്തീയ ആചാരങ്ങളും .
June 3 at 11:32pm · Like
Mathai George ഇത്തരം പാഗൻ ആചാരങ്ങൾ നടത്തിപോരുകയും അതോടൊപ്പം തനതു ആചാരങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു എന്നതാണ് ക്രിസ്തീയ മൌഡ്യം !
June 3 at 11:36pm · Like
Dennis Mathew അങ്ങനെ എനിക്ക് തോന്നിയിട്ടില്ല
Yesterday at 4:04am · Like · 1
Mathai George തോന്നിയിട്ടില്ലെങ്കിൽ അതിന്റെ കാരണക്കാരനും ഞാനല്ല !
9 hrs · Like
Mathai George പോര്ച്ചുഗീസുകാർക്ക് മുൻപുള്ള ഏതെങ്കിലും തിരുമേനി മാരുടെ ഖബറുകൾ കണ്ടുകിട്ടിയിട്ടുണ്ടോ ? അതിൽ കുത്തിരിക്കുന്ന അസ്ഥികൂടങ്ങൾ വല്ലതും കിട്ടിയിട്ടുണ്ടോ ?
തെളിവുകൾ സംസാരിക്കട്ടെ ,ഊഹാപോഹങ്ങൾ വഴിമാരിനില്ക്കട്ടെ !
8 hrs · Like
Varughese Mathew സമാധിയിരുത്തൽ - മഹാ മുനിമാരെ ഭാരതത്തിൽ ഇരുത്തിയാണ്‌ സംസ്കരിക്കുന്നത്‌. അത് ഇപ്പോഴും അങ്ങനെതന്നെയാണ് . അർക്കിദൊക്യൻമാരുടെ കല്ലറകൾ ഇപ്പോഴും ഉണ്ട്. ആരും തുറന്നു നോക്കിയിട്ടില്ല
8 hrs · Like
Mathai George അപ്പോൾ ഭാരത സംസ്കാരത്തിന്റെ കോപ്പി അടിയാണോ ഇത് ! മാമുനിമാരെ പല രീതിയിൽ ദഹിപ്പി ച്ചിട്ടുണ്ട് .ഇരുത്തി സംസ്കരിക്കുക എന്നതു ഒരു ദേശീയ നിയമമൊന്നുമല്ല .
8 hrs · Like
Mathai George അർക്കദിയൊക്കൊൻ എന്നത് 1490 ശേഷമുള്ള ഒരുകണ്ടുപിടുതമാണ് .അതിനു അത്രയുമുള്ളൂ പാരമ്പര്യം .പിന്നെ ഖബറുകൾ എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നത് ഒരുതരം ഇല്ലാത്ത പാരമ്പര്യത്തിന്റെ വീമ്ബെലക്കലുകൾ മാത്രം .തെളിവുകളാണ് പ്രധാനം !
8 hrs · Like
Varughese Mathew വല്ലോരും വല്ലതും അവര്കിഷ്ടമുള്ളത് , താങ്കളെ ബാധികാത്ത തരത്തിൽ ചെയ്‌താൽ താങ്കള്ക്ക് എന്താണ് പ്രശ്നം ? . പിന്നെ, പരംബരിയം ഉള്ളവര്ക്കെ അത് പറയാൻ പറ്റു .
8 hrs · Like
Mathai George ഇത്തരത്തിലുള്ള പാരമ്പര്യം അസഹനീയമാണ് .ഭാരതത്തിലെ തനതു ആചാരങ്ങളെ പുച്ചിക്കുകയും സ്വയമേവ അസംബന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യാൻ ഒരു ചിന്തിക്കുന്ന സമൂഹത്തിനു കഴിയില്ല !
8 hrs · Like
Varughese Mathew ഇത് ഞങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ് . ഞങ്ങൾ സഹിച്ചു . ഭാരതീയ സഭ ഭാരതീയമായ വളരെ അധികം ആചാരങ്ങൾ സ്വീകരിച്ചിട്ടുണ്ട് . ഒരു ഉദാ. വിവാഹത്താലി. മലങ്കര സഭ ആരെയും പുച്ചിക്കുകയോ വിധിക്കുയോ ചെയ്തിട്ടില്ല . അത് ഇപ്പോൾ താങ്കൾ ആണ് ചെയ്യുന്നത്
8 hrs · Like · 1
Mathai George ഹൈന്ദവരുടെ വിഗ്രഹ പൂജകൾ തെറ്റാണെന്ന് താങ്കളുടെ സഭ പഠിപ്പിക്കുന്നില്ലേ ? അവരുടെ വിശ്വാസ ത്തെ വൃണപ്പെടുത്തുന്ന രീതിയിൽ താങ്കളുടെ പുരോഹിതന്മാര് പടിപ്പിക്കുന്നില്ലേ .
അതോടൊപ്പം ഇല്ലോജിക്കൾ ആയ ഇത്തരത്തിലുള്ള വിസ്വസചാരങ്ങൾ നടത്തുകയും ചെയ്യുന്നു .ഇതൊരു വിരോധാഭാസമല്ലേ ?
8 hrs · Like
Varughese Mathew //ഹൈന്ദവരുടെ വിഗ്രഹ പൂജകൾ തെറ്റാണെന്ന് താങ്കളുടെ സഭ പഠിപ്പിക്കുന്നില്ലേ ? അവരുടെ വിശ്വാസ ത്തെ വൃണപ്പെടുത്തുന്ന രീതിയിൽ താങ്കളുടെ പുരോഹിതന്മാര് പടിപ്പിക്കുന്നില്ലേ . // ഇല്ല എന്ന് തന്നെ പറയും. ഞങ്ങൾ അത് ചെയ്യില്ല എന്നുമാത്രം .
7 hrs · Like
Mathai George താലി എന്നത് ഒരു പുരാതനവും പ്രാകൃതവുമായ ആചാരത്തിന്റെ ഭാഗമാണ് .അതു എന്തിനെ യാണ് പ്രനിധീകരിക്കുന്നത് എന്ന് താങ്കളും താങ്കളുടെ സഭയും ചിന്തിച്ചിട്ടുണ്ടോ ?
7 hrs · Like
Varughese Mathew കഴിഞ്ഞ 5000-6000 വര്ഷമായുള്ള ആചാരം എന്റെ പിതാക്കന്മ്മാരുടെ . അതുകൊണ്ട് ഇതുവരെ ദോഷവും ഇല്ല !
7 hrs · Like
Mathai George ///ഇല്ല എന്ന് തന്നെ പറയും. ഞങ്ങൾ അത് ചെയ്യില്ല എന്നുമാത്രം .///
വാദത്തിനു വേണ്ടി മാത്രം വാദിക്കരുത് . അങ്ങനെയല്ലലോ യാഥാർത്ഥ്യം
7 hrs · Like
Varughese Mathew can you proove any one instance about Malankara Orthodox Church ?
7 hrs · Like
Varughese Mathew may be some one else...
7 hrs · Like
Mathai George ////കഴിഞ്ഞ 5000-6000 വര്ഷമായുള്ള ആചാരം എന്റെ പിതാക്കന്മ്മാരുടെ . അതുകൊണ്ട് ഇതുവരെ ദോഷവും ഇല്ല !///
ഇത് തന്നെയാണ് മലങ്കര സഭയുടെ മൌഡ്യം എന്നു പറയുന്നത് .എന്തിനെയാണോ ഒരു പ്രതീകം പ്രതിനിധീകരിക്കുന്നത് അതിനെ മറന്നുകൊണ്ട് അതനുകരിക്കുക .അതിൽ ഊറ്റം കൊള്ളുക .അതിനെ ഹൈജാക്ക് ചെയ്യുക .അതിന്റെ ഉപജ്ഞാതാക്കളെ തരാം താഴ്ത്തുക .
7 hrs · Like
Mathai George ///can you proove any one instance about Malankara Orthodox Church ?///
താങ്കളുടെ പുരോഹിതാൻ മാരുടെ അസന്ഖ്യം പ്രബോധനങ്ങൾ ശ്രവിക്കാൻ കഴിഞ്ഞിട്ടുണ്ട് . താങ്കളുടെ സഭക്കാർ ഹൈന്ദവരുടെ പ്രതീകങ്ങളെ നമിക്കുന്നതിനെക്കുരിച്ചു എന്താണഭിപ്രായം ?
7 hrs · Like
Varughese Mathew every one is a child of God. some are aware, some are not. but it is not my job to judge to any one.
7 hrs · Like
Mathai George വ്യക്തിപരമല്ല മലങ്കര സഭയെക്കുരിച്ചാണ് പറഞ്ഞത് !
7 hrs · Like
Mathai George ഒരു മലങ്കര നസ്രാണി ക്ഷേത്രങ്ങളിൽ നേര്ച്ച കാഴ്ചകൾ അര്പിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം . സഭയുടെ പ്രതികരണം എന്തായിരിക്കും ?
7 hrs · Like
Varughese Mathew Read St. Paul's letter about it. answer will be the same ..
7 hrs · Like
Mathai George ഇതെന്റെ ചോദ്യത്തിനുള്ള ഉത്തരമല്ല .എനിക്കുവേണ്ടത്‌ ഒരു യഹൂദന്റെ അഭിപ്രായമല്ല .21 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന മലങ്കര നസ്രാണികളുടെ അഭിപ്രായമാണ് .
7 hrs · Like
കെവിൻ വില്ലോത്ത് St.thomas xians had tradition of offering kazcha in temples and hindus vice versa.
Nobody got excommunicated for that till portuguese, british and pathros III.
7 hrs · Like
കെവിൻ വില്ലോത്ത് @topic
Yes it is an unnatural burial method. ...See More
6 hrs · Like
കെവിൻ വില്ലോത്ത് If the tomb is strong and built like a monument, the chances are 100% that it will be desecrated and dishonoured by people of another civilisation in a future world.
The more simpler and suited to nature, the better and honourable burial.
6 hrs · Like · 1
Dennis Mathew കല്ലറ എന്ന സംഗതി നല്ലത് തന്നെ. പക്ഷെ ആ കല്ലറയിൽ കിടക്കുന്ന ജഡം ദ്രവിച്ചു മണ്ണായി തീര്ന്നിരിക്കണം. ഇന്ന് കല്ലറകൾ ജഡം സൂക്ഷിക്കുന്ന ഒരു അറ ആയി മാറിയിരിക്കുന്നു. അവിടെ ജഡം അഴുകുന്നില്ല. മറിച്ചു ഉണങ്ങുകയാണ് ചെയ്യുന്നത്. അതിൽ കിടക്കുന്ന ജഡം വർഷങ്ങൾ കഴിഞ്ഞാല...See More
3 hrs · Like
Dennis Mathew ക്രൈസ്തവ സഭകൾ എന്ത് ചെയ്താലും അതെല്ലാം ബിബ്ലിക്കൽ ആയിരിക്കണം എന്നുണ്ടോ. എങ്കിൽ ഏതു സഭയാണ് ബിബ്ലിക്കൽ ആയി പൂർണ്ണമായും പ്രവർത്തിക്കുന്നത്. പ്രാദേശിക സ്വാധീനം, ഭരണസ്വാധീനം, മറ്റു സഭകളുടെ, മറ്റു മതങ്ങളുടെ, മറ്റു മതങ്ങളുടെ ആചാരങ്ങളുടെ പ്രാദേശിക സംസ്‌കാരങ്ങ...See More
3 hrs · Like
Pv Samuel Koodal
Write a comment...
Press Enter to post.
LikeLike ·  · 
  • Anil ThomasMaria Dsouza and 2 others like this.
  • T.paul Joseph Maybe they r not good people....I dont know how they lived here....May be just like Kings....in Palaces
    4 hrs · Like
  • FrBenjamin Thomas ningal aareum vidhikkaruthu...............nyayavidi ellam puthran thamburaneyanu elpichirikkunnathu enna vasthutha deivame enthe ellaril ninnum kaimosham vannu pokunu.....
    3 hrs · Like
  • FrBenjamin Thomas കരയിലും, കടലിലും, അടക്കം ചെയ്യുവാന്‍ ആകാത്ത വിധം ശരീരം നഷ്ടമായവരയൂം ഒക്കെ നീ ഉയര്‍പിക്കാന്‍ ശക്തനാണെന്ന് ആയിരുന്നല്ലോ തമ്പുരാനെ ഇത്രനാള്‍ വിശ്വസിച്ചിരുന്നത് .....നീ ഏവരുടയൂം പ്രവര്‍ത്തികളും ഹൃദയങ്ങളും പരിശോദിക്കുന്നവന്‍ എന്നായിരുന്നല്ലോ എന്റെ വിചാരവും........
    3 hrs · Like
  • Eldho Thankachan Samuel koodal.enthanu angane cheyunnathu?athinu parisudha sabhayude chila padipikkalukal undu.adhyam athonnu padikkuka pinne ithepolulla postukal iduka.karanam ithu suriyani christhiyanikalku valiya prasnam aakillengilum mattu sabhakkar thettidharikkan idavarum
    2 hrs · Like

No comments:

Post a Comment

Note: only a member of this blog may post a comment.