Monday 16 June 2014

youtube il samuelkoodal mughangal ennu type cheythaal ithu kaanaam..
1 comment:
Zach NedunkanalJune 15, 2014 at 8:26 PM
ശ്രീ സാമുവേൽ കൂടലിന്റെ ഈ അഭിമുഖസംഭാഷണങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നവർക്ക് ആയിരം പള്ളിപ്രസംഗങ്ങൾ കേൾക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്ന് തീർച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തിൽ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവർ വാസ്തവത്തിൽ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടിലാത്ത വിശ്വാസിക്കൂട്ടായ്മകളെ യഥാർഥ ദൈവത്തിൽനിന്ന് അകറ്റുന്നത്. വാതോരാതെയവർ ബൈബിൾ ഉദ്ധരിക്കുന്നു. എന്നാൽ, ബൈബിളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവർക്കറിവില്ല എന്ന് കൂടൽ ഉദാഹരണസഹിതം സമർഥിക്കുന്നു. പുരോഹിതരുടെ അജ്ഞ്ഞതയെയെന്നതിനേക്കാൾ അവരുടെ കഠിന ഹൃദയങ്ങളുടെ കപടതമൂലമാണ് ഇന്നത്തെ സഭകളിത്രയധികം ലൗകികമായി വളർന്നതും ആദ്ധ്യാത്മികമായി തളർന്നതും എന്ന് ശ്രീ സാമുവേൽ കൂടൽ യുക്തിശക്തമായി ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാൻ ഇടം കൊടുക്കേണ്ടാവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കും വേണ്ടി തീരാത്ത കൊതിയുമായി വിലസുന്നവരല്ല നല്ല ഇടയന്മാർ എന്ന് കൂടൽജി ചൂണ്ടിക്കാണിക്കുന്നു.
ഇന്നലെ ഒരു പോട്ട-പ്രഭാഷകൻ കത്തിക്കയറിയത് കേൾക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: "നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്തോത്രങ്ങൾക്ക് ശക്തി കുറയുമ്പോൾ, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു, നമ്മൾ ഉറക്കെപ്പാടുമ്പോൾ, കൂട്ടമായി ആരാധിക്കുമ്പോൾ അവർ സന്തുഷ്ടരാകുന്നു!" എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടൽജി കൊട്ടിയുടക്കുന്നത്. സുവിശേഷങ്ങൾ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാർക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം ധാരണകൾ ഉണ്ടാവില്ല. താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സർവവ്യാപിയായ സ്നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടൽ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മിൽ തിരിച്ചറിയേണ്ടവർ, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർ, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്.
അദ്ദേഹത്തിൻറെ ഗാനങ്ങൾ ശ്രദ്ധിക്കുക; അവയിൽ ആരാധനയും സ്തോത്രവുമില്ല, ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയില്ല, മറിച്ച്, മേല്പറഞ്ഞ ദൈവാവബോധത്തിന്റെ കതിർസ്ഫുരണങ്ങളാണ് അവയിലൂടെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓർമശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു.
LikeLike · · Promote
LikeLike ·  · 

No comments:

Post a Comment

Note: only a member of this blog may post a comment.