Sunday 22 March 2015

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?: നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം (യോഹന്നാൻ 8, 32). വ...

നാം ഓരോരുത്തരും ഉണരുന്നു...പുതിയൊരു ശരീരവുമായി ജീവിതത്തിലേക്ക് ! (ജനനം),അതിനുസമാനമായി നിത്യേന ഉറക്കത്തില്‍നിന്നും ഉണരുന്ന നാം വിശ്വത്തെ കാണുന്നു,അനുഭവവേദ്യമാക്കുന്നു ! നാം ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ അനുഭവവും വിശ്വവും നമുക്ക് സത്യമായിരിക്കുകയില്ല ! ഉണര്ന്നതാണല്ലോ  എല്ലാ അനുഭവങ്ങള്‍ക്കും  കാരണം ! നമ്മെ ഉണര്ത്തിയ ബോധമാണതിനു തൊട്ടു പുറകിലുള്ള  കാരണം ,ആബോധത്തിനു നിദാനമായ നിത്യസത്യചൈതന്യമാണിവയ്ക്കെല്ലാം മൂലകാരണം എന്നും അറിയണം  ! "ആത്മാവ്" എന്ന് നാം നിത്യേന പറയാറുള്ളതുതന്നെയാണീ വിശ്വമാകെ നിറഞ്ഞ ഏകമായ ശക്തിപ്രഭാവം,ചൈതന്യഭാവം !    നാം ഉണര്‍ന്നപ്പോള്‍ നമുക്കു സത്യമായിതോന്നിയ അനുഭവത്തെ ,വിശ്വത്തെ സത്യമാക്കിയ നമ്മിലെ  നിത്യമായ ബോധചൈതന്യമാണ് ഈ എല്ലാസത്യങ്ങള്‍ക്കും മൂലകാരണമായ "സത്യമായ സത്യം" ! ഇതിനെ "സത്യസ്യസത്യം" എന്ന് വിവരമുള്ളവര്‍ വിളിക്കുന്നു ! വിവരമുള്ളവരിലെ 'വിവരം' ,അതാണു ജ്ഞാനം ; അതാണ്‌ ബ്രഹ്മം ! "പ്രജ്ഞാനംബ്രഹ്മം" എന്ന ഉപനിഷത്ത് വാക്യത്തെ നമുക്കും ഇനീ മാനിക്കാം ... ഇത്രയും വിവരിച്ച ആ സത്യസ്യസത്യത്തെ ഓരോരുത്തരിലും സ്വയം ഉള്ളില്‍ത്തന്നെ  കണ്ടെത്താനുള്ള ഭാരതീയ tecnology യാണ് ക്രിസ്തു "അറയില്‍ കയറി വാതിലടച്ചു രഹസ്യത്തില്‍ ഉള്ള പിതാവിനോട് (ദൈവത്തോട് )പ്രാര്‍ത്ഥന " എന്ന് പാവം മത്തായിയുടെ ആറിന്‍റെ പുളിനങ്ങളില്‍ മനോഹരമായി വിവരിച്ചതും ! ഈ സത്യത്തെ തലമുറകള്‍ക്ക് മറച്ചുവച്ചു അവരെ ചൂഷണം ചെയ്യാന്‍ അടിമകളാക്കിയ, വെറും ആടുകളാക്കിയ (ക്രിസ്തു എന്നും ഉള്ളിന്റെയുള്ളില്‍  വെറുത്തിരുന്ന) പൌരോഹിത്യമേ നിനക്ക്  ഹാ കഷ്ടം !! ഈ പരമസത്യം മനസിലാക്കി നമുക്ക് ഇവരില്‍ നിന്നും സ്വതന്ത്രരാകാം ....ആ അവസ്ഥയാണ് സ്വര്‍ഗം ! സത്യത്തെ അറിയുവാന്‍ ഏവര്‍ക്കും ഭാഗ്യമുണ്ടാകട്ടെ /പരിശ്രമംമാത്രമാണതിന് ഏക വഴി !

No comments:

Post a Comment

Note: only a member of this blog may post a comment.