Friday 27 March 2015

അല്മായശബ്ദം: ഉണരൂ കേരളമേ .... ഇനി വൈകരുത്

അല്മായശബ്ദം: ഉണരൂ കേരളമേ .... ഇനി വൈകരുത്: ഡോ. പി.സി. സിറിയക്ക് IAS കേരള നിയമസഭയ്ക്ക് ഒരു നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുണ്ട്. പ്രശസ്ഥരായ ജനനേതാക്കള്‍ നിയമ നിര്‍മ്മാണ   പ്...

തന്‍റെ ഉള്ളിലെ നൊമ്പരമാണീ "ഉണരൂ കേരളമേ .... ഇനി വൈകരുത്" എന്ന ലേഖനം

ഡോ. പി.സി. സിറിയക്ക് IAS  നമ്മുടെ അല്മായശബ്ദത്തിൽ കുറിക്കുവാന്‍ കാരണം ! "എന്തിലാണ് നാം ഉണരേണ്ടത്" ? എന്ന ചോദ്യം ഉടന്‍ ഉയരുന്നു !. "ആത്മീയതയില്‍ നാം ഉണരണം" എന്നാണു സത്യമായ ശരിയുത്തരം ! 'ആത്മീയത' എന്നത് ഗുരുവായൂരില്‍ പോയി ഒരുവന്‍ ഉണ്ണികണ്ണനെ തൊഴുന്നതോ ,യരുസലേം  കാണാന്‍ പോകുന്നതോ, മക്ക സന്ദര്‍ശിക്കുന്നതോ സാത്താനെ എറിയുന്നതോ അല്ലേയല്ല! ഇതെല്ലാം അതാതു മതപുരോഹിതന്മാര്‍ ആ മതത്തിലെ അടിമകള്‍ക്ക് കാലാകാലമായി  കാട്ടിക്കൊടുത്ത ആത്മീയതയിലേക്കുള്ള 'ഒന്നാമത്തെ ചവിട്ടുപടി' മാത്രമാണ് ! യഥാര്‍ത്ഥ 'ആത്മീയത' എന്നത് തന്നിലെ 'സത്തയെ' സ്വയം ഉള്ളില്‍തന്നെ കണ്ടെത്തുക എന്നതാണ് ! ഇതിനുള്ള ഏകവഴി 'ഭഗവത്‌ഗീത' കരളില്‍ സദാ വഹിക്കുക , മനസ്സില്‍ മനനം ചെയ്യുക എന്നത് മാത്രമാണ് ! 'ആത്മീയത' എന്തെന്നറിയാത്ത, ദൈവത്തെ അറിയാത്ത  പുരോഹിതനും രാഷ്ട്രീയക്കാരനും ഇവിടെ ഈനാട്  വാഴുന്നുടത്തോളംകാലം  നാം ഉണരാതിരിക്കുകയാണ് ഏറ്റവും  നല്ലത്‌ ! കാരണം ഉണര്‍ന്നാല്‍ വേദനയറിയും താനേ ഓരോ നെഞ്ചകവും  ! ഈ മരവിച്ച അവസ്ഥയാണ് കേരളത്തിനെന്നും ഉത്തമം !  പെന്‍ഷന്‍ പ്രായം നിശ്ചയിക്കുന്ന നിയമസഭയില്‍ , അവിടെ കയ്യാംകളി നടത്തേണ്ടവരുടെ പ്രായപരിധി ഇന്നുവരെ  ആരും നിയന്ത്രിച്ചിട്ടില്ല , നിയമമാക്കിയിട്ടുമില്ല !  അതുപോലെ പരിണാമത്തിനു വിധേയമായ ഈ ശരീരം ക്ഷയിച്ചില്ലാതാകുന്ന നാള്‍വരെ കിട്ടിയ കുപ്പായക്കസേരയില്‍ ചടഞ്ഞുകൂടിയിരുന്നു സഭയെ നശിപ്പിക്കുന്ന പുരോഹിത പൂച്ചകള്‍ (രുചിയറിഞ്ഞപൂച്ച) ഗീത വായിച്ചു ആത്മജ്ഞാനം ഉള്ളവരാകട്ടെ ! എന്നാല്‍ പാവം നാരായണഗുരു പറഞ്ഞ "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു" എന്നത് ശരിയാകും;ക്രിസ്തുവിന്റെ അരുളിലെ  "അയല്‍ക്കാരനെ സ്നേഹിക്കാന്‍" ഓരോ മനവും തുടിക്കുകയും ചെയ്യും!! അതുവരെ കേരളമേ നമുക്കുറങ്ങാം...ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് കാലം കരുണയോടെ നമ്മെ നയിക്കട്ടെ !!ആമ്മീന്‍ ..


No comments:

Post a Comment

Note: only a member of this blog may post a comment.