Monday 23 March 2015

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?: നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം (യോഹന്നാൻ 8, 32). വ...

"ഞാന്‍" ഉണര്ന്നത് എന്നാണാവോ? 1947 മാര്‍ച്ച്‌  ഒന്നാംതീയതി പുലര്കാലവേളയിലോ ? അതോ ഞാന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കപ്പെടുന്നതിനു നിദാനമായ 'പ്രസവം' എന്റെ പിതാവിന്‍റെ ജടാരാഗ്നിയില്‍ നിന്നും ഉണര്‍ന്നൊഴുകിയ ധന്യയാമാത്തിലോ? എങ്കില്‍ അതിനും എത്രയോ മുന്‍പേ ഞാന്‍ എന്റെ പിതാവിന്‍റെ നിണത്തില്‍ അലിഞ്ഞാരുമാറിയാതെ വാണിരുന്നു? അങ്ങിനെ പിറകോട്ടു പിറകോട്ട് എന്‍റെ 'ഒറിജിന്‍' തേടി ഞാന്‍ അലഞ്ഞപ്പോള്‍ ;"അബ്രഹാമിന് മുന്‍പേ ഞാന്‍ ഉണ്ടായിരുന്നു" എന്ന യഹൂദന്മാരെ വെകിളിപിടിപ്പിച്ച ക്രിസ്തുവിന്‍റെ പ്രസ്ഥാവനയില്‍ എന്റെ മനസെത്തിച്ചേരുന്നു! ഞാനും അബ്രഹാമ്മിനു മുന്‍പേ ഉണ്ടായിരുന്നു ,അതാണ്‌ സത്യം ! എങ്കില്‍ ഞാന്‍ എന്നാണാദ്യം ഉണ്ടായതെന്ന ചോദ്യത്തിനുത്തരം, ഞാന്‍ ഈ പ്രപഞ്ചത്തോളം അനാദിയായി ഒരു നിത്യസത്യചൈതന്യമായി /അതിന്റെ സ്പുരണമായി, ഇവിടെ എന്നും  ഉണ്ടായിരുന്നു, എന്നുതന്നെയാണത്തിനുത്തരം ! എന്റെ നേരെ മൂത്ത സഹോദരിയെ  അഞ്ചാമത്തെ പുത്രിയായി പ്രസവിച്ചതിനുശേഷം എട്ടുകൊല്ലക്കാലം വയസാമ്കലത്തീ മകനെ വേണമെന്നെന്റെ മാതാപിതാക്കള്‍ സ്വപ്നേന പോലും ആശിച്ഛതല്ല/അതിനായി ഒരുപുണ്യകര്‍മ്മവും അവര്‍ ഒട്ടു ചെയ്തു കാണുകയുമില്ല ! എങ്കിലും ഞാന്‍ ജനിച്ചു ! ആരുടേയും പ്രേരണയില്ലാതെ, ഞാന്‍പോലും ആരോടും  ആവശ്യപ്പെടാതെതന്നെ ഞാന്‍ ജനിച്ചു ! എങ്കില്‍ ഒരു മനസും ബുദ്ധിയും മോഹവും എന്റെ ജനനത്തിനു പുറകിലില്ലേ, എന്റെ ജനനത്തിനു കാരണമായി ? ഉണ്ട് ,അതാണ്‌ സത്യം ! ആ "സത്യസ്യസത്യമാണ്" ദൈവം,! അവന്‍ തന്നെയാണിന്നും ഞാനറിയാതെതന്നെ എന്നിലെ ശ്വസന / ദഹന പ്രക്രിയകള്‍ ചെയ്തെന്നില്‍ 'ബോധമായി' നിത്യം മരുവുന്നതെന്ന പരമസത്യത്തില്‍ എന്റെ ബുദ്ധി  ഉറയ്ക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗസ്ഥനായി ! എന്നെ ഇന്നാ ദൈവത്തിന്‍റെ പേരില്‍ ആടാക്കി അടിമയാക്കുന്ന  കത്ത്നാര്‍ക്കുംപള്ളിക്കും എന്റെ ജീവനവുമായി ഒരു കര്മ്മബന്ധവും ഇല്ലേയില്ല ! എന്നീ ചൂഷകരെ ഞാന്‍ എനിക്കില്ലാതെയാക്കുന്നുവോ അന്ന് ഞാന്‍ ധന്യനായി ,പുണ്യവാനുമായി   !

No comments:

Post a Comment

Note: only a member of this blog may post a comment.