Friday 19 February 2016

അല്മായശബ്ദം: 'അഫ്ളുവെൻസ' ബിഷപ്സ് (Affluenza Bishops)

അല്മായശബ്ദം: 'അഫ്ളുവെൻസ' ബിഷപ്സ് (Affluenza Bishops): ചാക്കോ കളരിക്കൽ 2013- ൽ അമേരിക്കയിലെ ടെക്സാസ് സ്റ്റെയ്റ്റിൽ (Texas State) 16 വയസ്സുകാരൻ മദ്യപിച്ചു വണ്ടിയോടിച്ച് അപകടമുണ്ടാക...



്ന് ! ഉത്തരം ടപ്പാന്നു തന്നു "സഭയ്ക്ക് വേണ്ടി""എന്ന് ! സത്യമാണാ കുഞ്ഞു പറഞ്ഞത് ! അവന്റെ വലിയ ജീവനസത്യം ! കര്ത്താവിനുവേണ്ടി ജീവിക്കാത്ത ഇവന്മാരെ ആദരിക്കാനും കൈമുത്താനും നടക്കുന്ന ജനത്തെ നോക്കി കുരിശിതൻ എത്രമാത്രം നൊമ്പരപ്പെടുന്നെന്നു ആരാനും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭാരതത്തിന്റെ സനാതനമതം ഉപേക്ഷിച്ചു കത്തനാരുടെ കളർളോഹ കണ്ടു ഭ്രമിച്ചു അവന്റെ പുറകേപോയി കൂദാശ തട്ടിപ്പെന്ന എരുതീയിൽ വീണ ഈയാംപാറ്റകളാണു നാം ഓരോരുത്തരും (പോയ തലമുറകളും )എന്നാരും മറക്കരുതേ!
ഈ കഴിഞ്ഞയാഴ്ച ഞാനൊരു മെത്രാന്റെ കണ്‍വന്‍ഷന്‍പ്രസംഗം കേട്ടു:(അതിയാന്‍ അടിക്കുന്നു കീര്‍ വാണം) "എനിക്കിന്നലെ ഇന്നടത്തെ ശ്രീമാന്‍ എക്സ് ഇത്ര ഏക്കര്‍ പുരയിടം ഇഷ്ടദാനം തന്നു എന്നു " ആത്മ പുളകിതനായി അതില്‍ സന്തോഷിച്ചു മതിമറന്ന ആ കൊച്ചു ജീവിയോടു എനിക്ക് ക്രിസ്തുവിനു തോന്നിയ "പുശ്ചം" തോന്നി സത്യം ! അപ്പോഴേ പന്തല്‍ വിട്ടു ഞാന്‍ സ്ഥലം കാലിയാക്കി . ഹോ!ദൈവത്തെ അറിയാത്ത മനമേ, നീ ക്രിസ്തുവിനു ദു:ഖമായി ജനിക്കാതെ ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു?
"വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കും? സഭ സുവിശേഷഘോഷകസംഘമാണ്. ആ ദൗത്യനിർവഹണമാണ് ഒരു മെത്രാൻറെ കടമ. പക്ഷെ അവരുടെ പ്രവൃത്തികൾ കണ്ടാൽ യേശുവിൻറെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല'" എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം!
"നസ്രായൻറെ പഠിപ്പിക്കലിൻറെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തുകാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്." എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം.....
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM|BY ചാക്കോ കളരിക്കല്‍

No comments:

Post a Comment

Note: only a member of this blog may post a comment.