Saturday 6 February 2016

അല്മായശബ്ദം: സഭാനവീകരണം - എഡിറ്റര്‍ക്ക് ഒരു മറുപടി

അല്മായശബ്ദം: സഭാനവീകരണം - എഡിറ്റര്‍ക്ക് ഒരു മറുപടി: വയലാര്‍ മൈക്കിള്‍ ''സമ്പൂര്‍ണ്ണമായ ഒരു തത്വത്തെ ലക്ഷീകരിച്ചു ശരിയായ ദിശയില്‍ നീങ്ങാമെന്നല്ലാതെ അപൂര്‍ണ്ണനായ മനുഷ്യന് സ്വന്തം ജീവി..



അദ്വൈത ബോധത്തില്‍ ,"ഞാനും പിതാവും ഒന്നാകുന്നു /എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്നു ക്രിസ്തു ആത്മജ്ഞാനത്തില്‍ പ്രഘോഷിച്ചെങ്കിലും, കുരിശില്‍ കയറാനുള്ള മാനുഷീക മടികാരണം, ഗത്സേമനയില്‍  "കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും നീക്കേണമേ" എന്നും, കുരിശിലെ മരണമൊഴികളുടെ കൂട്ടത്തില്‍ "ഏലിഏലി ലമ്മാ ശബക്താനീ" എന്നും (എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ നീ കൈവിട്ടതെന്തു) എന്ന ദ്വൈതബോധത്തില്‍  കരച്ചിലും നിലവിളിയും                         നടത്തുകയുമില്ലായിരുന്നു! ഒരുവന്‍ ആത്മജ്ഞാനത്തില്‍ മനസുറയ്ക്കണമെങ്കില്‍, അവന്‍ മിനിമം ഗീതയെങ്കിലും കരളില്‍ ഉറച്ചിരിക്കണം ! അല്ലാതെ ഒരു ജന്മം മുഴുവന്‍ പോഴന്‍ പാതിരി ഉരുവിടുന്ന ജല്‍പനങ്ങളില്‍ മനമുറച്ചാല്‍  ആ ജന്മം പാഴായതുതന്നെ! ദൈവത്തെ തേടി പള്ളിയില്പോയി ,കത്തനാരുടെ വിഡ്ഢിത്തം കേട്ട് ചെവി നിറച്ചു ആത്മീകാന്ധതയുടെ കല്ലറകളില്‍  മൂടപ്പെട്ട തലമുറകളെ ഓര്‍ത്ത്‌ കാലം ഇനിയും വിലപിക്കട്ടെ!

,"ഞാനും പിതാവും ഒന്നാകുന്നു /എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്നു ഓരോ മനുഷ്യനും സ്വയമറിഞ്ഞു പറയുവോളം ദൈവരാജ്യവും നമുക്ക് അകലെ അകലെ അകലെ .



ഒരു സഭയിലും ഒരു നവീകരണവും ഒരിക്കലും ആരാലും നടത്താനാവില്ല, കാത്തനാരും പാസ്ടരും അതില്‍ നേതാവ് കളിക്കുന്നിടത്തോളം കാലം ! ഇവന്മാരുടെ ഈ ഇടയന്‍ കളിയും ആടുകളുടെ അടിമത്തവും ഒന്നാമതായി  ലോകത്ത് നിന്നും  ഇല്ലാതെയാകണമെങ്കില്‍ നാം ക്രിസ്തുവിനെ രക്ഷകനായും ഗുരുവായും അന്ഗീകരിക്കണം! അവനെ അനുസരിക്കൂ..പള്ളിയിലെ പ്രാത്ഥന നിര്‍ത്തൂ ..എന്നിട്ടത് മനസിന്റെ മൌനത്തില്‍ ആഴ്ത്തൂ...അങ്ങിനെ നമുക്കും മനുഷ്യരാകാം..മനനമുള്ള മനുഷ്യര്‍! മനനങ്ങളുടെ ആഴങ്ങളില്‍ ഒരുവന് സ്വയം അവനില്‍ത്തന്നെ കണ്ടെത്താവുന്ന നിതാന്തമായ സത്യമാണ് 'ദൈവം' ! ദൈവം സത്യസ്യസത്യമാണ് ! സത്യംപോലെ മിഥ്യ ഈ മായാലോകത്തു നമ്മെ കുരങ്ങു കളിപ്പിക്കുമ്പോള്‍ , നാം നമ്മില്‍ത്തന്നെ ആ പരമസത്യത്തെ കണ്ടെത്തിയില്ലായെങ്കില്‍ "സര്‍വലോകവും നീ നേടിയാലും നിന്റെ ആത്മാവിനെ നീ കണ്ടെത്താത്ത പാഴ്ജന്മാമായി കാലത്തിന്റെ ചുഴിയില്‍ വീണു മറഞ്ഞുപോകും നിശ്ചയം !

No comments:

Post a Comment

Note: only a member of this blog may post a comment.