Friday 19 February 2016

അല്മായശബ്ദം: ദൈവത്തിനും അത്മായർക്കും നടുവിലൊരു മെത്രാൻ സംഘം!

അല്മായശബ്ദം: ദൈവത്തിനും അത്മായർക്കും നടുവിലൊരു മെത്രാൻ സംഘം!: ദൈവം തന്ന സൌഭാഗ്യങ്ങൾ പങ്കു വെയ്കണമെന്ന അഭിപ്രായക്കാരനാ തട്ടിൽ മെത്രാൻ (ഒല്ലൂരിൽ ഒരാൾക്ക്‌ പള്ളി രണ്ടു മൂന്നു ലക്ഷം കൊടുത്തത് മാതൃകയായിട്ട...



"മനുഷ്യന് ദൈവത്തെ മറയ്ക്കുന്ന തിരശീലയാണ്‌ പുരോഹിതൻ" എന്നറിഞ്ഞതുമുതൽ ഞാൻ ഒരു പുരോഹിതനായി പാവം ജനത്തിനു ദൈവത്തെ മറയ്ക്കുന്ന ഒരു മറ(കർട്ടെൻ)ആവുകയില്ലന്നു കുട്ടിക്കാലത്തേ മനസ്സിൽ ഉറച്ചതുകൊണ്ടാണ്  ഇന്ന് ഇത് എഴുതാൻ എനിക്കും ഇടയായത് ! 'ദൈവത്തെ അറിയുക' എന്നത് ഓരോ മനുഷ്യന്റെയും ഉൾവിളിയായതിനാൽ, അവൻ അറിയാതെ പുരോഹിതന്റെ / മതത്തിന്റെ അടിമയാകുന്നതും കാലത്തിന്റെ ക്രൂരവിനോദമാണ്‌ ! ഈ ഉല്വിളിയെ മുതലെടുത്ത്‌ കപടവേഷധാരിയായ പുരോഹിതൻ നമ്മുടെ ജീവിതത്തിൽ കടന്നുകയറാൻ നാം 'ആത്മജ്ഞാനം' ഇല്ലാത്തത് മൂലം അനുവദിക്കുന്നു ! മാമോദീസാ തൊട്ടീയിൽ വച്ചേ  ഓരോ കുഞ്ഞിനേയും മാതാപിതാക്കൾ ഈ തൊട്ടീച്ചാടികളുദെ കയ്യിൽ അവനെ /അവളെ എല്പ്പിച്ച്ചുകൊടുക്കുന്നു ! പിന്നെ കത്തനാര്ക്കും മതത്തിനും ശേലായി! മരണാനന്തര കൂദാശവരേയ്ക്കും പുരോഹിതൻ ഈ ജീവിയെ ഊറ്റിക്കുടിക്കയായി  / അടിമയാക്കി അനുസരിപ്പിക്കുകയായി ! കുമ്പസാരക്കൂട്ടിൽ അകപ്പെടുന്നതോടെ അവളുടെ 'പെൺപെരുമ' മണ്മറഞ്ഞു /അവനെ ചുമ്മാ പാപിയുമാക്കി ! ഇല്ലാത്തസ്വര്ഗ രാജ്യം കയറാനുള്ള കോണിപ്പടികളായി പുരോഹിത കൂദാശാജല്പ്പനങ്ങളെ പാവം അജം കരുതി വിശ്വാസം അറിപ്പിച്ച്ചു, ദൈവത്തെ കണ്ടെത്തുക (അവനിൽ തന്നെ )എന്ന പ്രധാന ജന്മോദ്ദേശം മറന്നു , പുരോഹിതനെ ഒരു 'മിനിച്ചർ' ദൈവമായി കരുതി ആരാധിക്കുന്നു ! ഇവിടെ യഥാര്ത ദൈവത്തിന്റെ ചീട്ടുകീറി! മനുഷ്യനു ദൈവത്തെ ഇല്ലാതാക്കുന്ന ക്രൂരവിനോദം പൌരോഹിത്യം ലോകാവസാനത്തോളം തുടരുമായിരുന്നു "ഗീത" ഭാരതത്തിൽ വേദവ്യാസൻ ക്രിഷ്ണന്റെ നാവിലൂടെ പാടിപ്പിച്ചില്ലായിരുന്നുവെങ്കിൽ ! ഇന്ന് ഗീതയുടെ പ്രചാരണത്തിനായി ഡോളർ ചിലവാക്കുന്ന ക്രിസ്തീയരെ നമുക്ക് ദിനവും TV യിൽ കാണാം !

"നിങ്ങളുടെ അതിക്രമങ്ങൾ ഒന്നൊന്നായി പൊളിയും മെത്രാന്മാരെ! അല്ലെങ്കിൽ കർത്താവ് സത്യമല്ലെന്നും ശക്തനല്ലെന്നും കൂട്ടിയാൽ മതി"എന്ന രോഷന്മോന്റെ രോഷം സത്യമാവും ,"സത്യമേവജയതേ"

No comments:

Post a Comment

Note: only a member of this blog may post a comment.