Thursday 18 June 2015

അല്മായശബ്ദം: നിർത്തരുതോ ഈ ക്രൂരത?

അല്മായശബ്ദം: നിർത്തരുതോ ഈ ക്രൂരത?: എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ സാത്വികരായ മാർഗ്ഗദർശികളിൽ ഞാനേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സ്വാമി സച്ചിദാനന്ദ ഭാരതി. അദ്ദേഹത്തെപ്പറ്റി ക...



"നിര്ത്തരുതോ ഈ ക്രൂരത"? എന്നതിന് പകരം മറ്റപള്ളിസാറേ,"നിര്‍ത്തരുതോ ഈ പള്ളിയില്‍ പോക്ക്"? എന്നായിരുന്നെങ്കില്‍ താങ്കള്‍ കുറേകൂടി കര്‍ത്താവിനു കൂടുതല്‍ പ്രീയപ്പെട്ടവനായെനോം ....'ഫലമില്ലാത്ത വൃക്ഷം വെട്ടി തീയില്‍ ഇടുന്ന' കര്‍ത്താവിന്റെ പ്രയോഗം, "പഴം മോശമെങ്കിൽ മരത്തെ എന്തു ചെയ്യണമെന്നു ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ടല്ലൊ! അതു ചെയ്യുക." എന്ന് വിശദീകരിച്ചത് നന്നായി! അങ്ങ് പറഞ്ഞ  "പാമരനേയും പണ്ഡിതനേയും ഒരുപോലെ നശിപ്പിക്കുന്ന ക്രൈസ്തവമതത്തേപ്പറ്റി" എന്ന പരമസത്യം എന്നീജനം മനസിലാക്കുമോ ആവോ?

 "ഞാനും പിതാവും ഒന്നാകുന്നു "എന്ന ക്രിസ്തുവിന്റെ  സ്വയം കണ്ടെത്തല്‍, ഒരിക്കലെങ്കിലും മനനത്തിലൂടെ നമുക്കും സ്വായത്തമാക്കാന്‍ നമ്മെ ഒരുക്കേണ്ട പാതിരി, അവന്റെ വിവരദോഷം മൂലം നമ്മെകൊണ്ട് "ദൈവമേ നീ പരിശുദ്ധനാകുന്നു "എന്ന് ചൊല്ലിക്കുംപോള്‍ മുതല്‍ നാം ദൈവത്തില്‍ നിന്നും  അകന്നു ഒറ്റപ്പെട്ടവരായി തീരുന്നു ചിന്തയില്‍ ! അങ്ങിനെയെങ്കില്‍ "ഞാനും പിതാവും ഒന്നാകുന്നു" എന്ന് അറിയേണ്ട ക്രിസ്തുവിന്റെ 'ഉണ്മ' മരണംവരെ ഓരോ പണ്ഡിതനും  പാമരനും മറവായിരിക്കും നിശ്ചയം ! ചുരുക്കിപ്പറഞ്ഞാല്‍ കുരുടനെ കുരുടന്‍ വഴിനടത്തുന്ന ഉപനിഷതുപ്രയോഗം ക്രിസ്ത്യാനിക്ക് ഒത്തടാ ഒത്തു  !


No comments:

Post a Comment

Note: only a member of this blog may post a comment.