Friday 26 June 2015

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?: യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ ക...



ഡോ.ജോണ്‍സന്‍ ഏതു വിഷയത്തിലാണ് ഡോക്റെരറ്റ് നേടിയിരിക്കുന്നത് ? കുമ്പനാട് യൂനിവേര്‍സിറ്റിയില്‍  നിന്നോ/അതോ കോട്ടയം/കടമ്പനാട്/മലങ്കര/(അങ്ങിനെപോകും നാടാകെ ബൈബിള്‍ കോളേജ്‌ കേരളത്തില്‍ )..വിഷയമോ? ധൂപം വയ്ക്കാന്‍! (നടക്കാത്ത കാര്യം ) ധൂപക്കുറ്റി കറക്കി വീശുന്നതില്‍ വരെ 'ഡോക്ടരറെറ്റു' എടുത്ത കത്തനാരന്മാരും മെത്രാന്മാരും കേരളം/ലോകംമുഴുവന്‍ നിഗളിച്ചു അടച്ചു വാഴുകയാണ് ..

സഹോദരാ,പോയി ജ്ഞാനത്തില്‍ സ്നാനം ചെയ്താട്ട്...അതിനും കോട്ടയത്ത് കാച്ചിയ മൂറോനുംവേണ്ട ഇറാന്‍റെ ഒലിവോയിലും വേണ്ടാ...ഒരു പാസ്റെര്മോനും മലര്ത്തിമുക്കുകയും വേണ്ടെവേണ്ടാ ....പക്ഷെ ഭഗവത്‌ഗീത കൂടിയേ തീരൂ ..!



''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍ നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ .."എന്ന അറിവിലേയ്ക്ക് സ്വയം ക്രിസ്തുവിനെപോലെ മനസിനെ  ഉണര്‍ത്തി, ഉള്ളില്‍ ദൈവത്തെ അനുഭവിച്ചു /അറിഞ്ഞു "ഞാനും പിതാവും ഒന്നാകുന്നു "എന്നുറക്കെ പറയാനും, അവന്‍ അന്ന് പറഞ്ഞതുപോലെ "എന്നെകണ്ടവന്‍ ദൈവത്തെ കണ്ടിരിക്കുന്നു" എന്നതിന് പകരം 'എന്നിലൂടെ നിങ്ങള്‍ ദൈവത്തെകാണൂ' എന്നുള്ളില്‍ പറഞ്ഞു കൊണ്ട് അയല്‍ക്കാരനെ സ്നേഹിക്കാനും മനസിനെ ഒരുക്കൂ..



''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍

നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ !

സകലവുമറിയും നീ നിജനിത്യചൈതന്യമായ്

നിറഞ്ഞുനില്‍ക്കുമെന്‍ ജീവന്‍ അമ്രിതനുമായ് !



അറിവിനെ അറിയുവാന്‍ മനസിനെ ഉണര്ത്തുമെന്‍

ഉണര്ത്തുപാട്ടായ്  ഉള്ളില്‍ മരുവുവോനേ,

ഉണരുമെന്‍ മനസിലായ് ഉദിക്കുമീ കദനങ്ങള്‍

ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോന്‍ നീ !



മനസുതന്‍ വാസനയാം കരുക്കളിൽ മെനയുമീ

സുഖദു:ഖമെന്നും  മായ, മനസു  നിത്യം!;

മനസിന്‌ ജീവന്‍ നല്‍കി പുലര്‍ത്തുമെന്‍ ചൈതന്യമേ ,

മനസു മനഞ്ഞ നിന്നില്‍ ലയിക്കും മനം !



മനസ് നിന്നില്‍ ലയിച്ചാല്‍ ,"അഹം" പോയി , നീയായി "ഞാന്‍ "

"അഹംബ്രഹ്മം" എന്ന സൂക്തം  മനസു  പാടും!;

"തത്വമസി" എന്നുമെന്നില്‍ നാദബ്രഹമായ് മാറും,

വചനം ജഡമായോനെ ,ഞാന്‍ നിന്‍ "വചനം"!



എന്നുപാടൂ..അച്ചായന്മാരെ ..(അപ്രിയ യാഗങ്ങളിലെ "ജ്ഞാനസ്നാനം" എന്ന കവിതയില്‍നിന്നും ...) അപ്പം തിന്നാല്‍ പോരെ കുഴ എണ്ണണോ?








No comments:

Post a Comment

Note: only a member of this blog may post a comment.