Friday 26 June 2015

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?: യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ ക...



അപ്പം തിന്നാല്‍ പോരെ കുഴി  എണ്ണണോ? ക്രിസ്തുവോ തോമ്മായോ ആരു ഭാരതത്തില്‍ മുന്നില്‍ വന്നു എന്നതല്ല നാം  ഇന്ന് ചിന്തിക്കേണ്ട വിഷയം ! ഞാന്‍ ആരാകുന്നു ? വിവരമില്ലാത്ത കത്തനാരുടെ അടിമയായ ആടോ/അതോ മാടോ/അതോ ക്രിസ്തുവിന്റെ ചെങ്ങാതിയോ ?

" ഞാന്‍ നിങ്ങളെ എന്‍റെ സ്നേഹിതന്മാര്‍ എന്ന് വിളിക്കുന്നു // ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍ , ഇതാണ് നിങ്ങള്‍ക്കായുള്ള എന്‍റെ കല്പന " എന്നൊക്കെയുള്ള ക്രിസ്തുവിന്റെ 'സ്നേഹഗാഥ' നമ്മുടെ മനസുകളിലുരുവിടൂ...അപ്പോള്‍ ക്നാനായന്റെ വൃത്തികെട്ട" രക്തവാതം"  താനേ ഭേദമാകും! പെന്തകൂസുകാരന്‍ മൊട്ടക്കൂസുപോലെ ഏവര്‍ക്കും പ്രിയങ്കരനാകും ! അപ്പോള്‍ അവന്റെ "സഹോദരാ" എന്നവിളി സകലമാന മനുകുലത്തോടുമാകും! അവന്റെ പൊട്ടമനസും അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടിക്കും ...സഭകൾതമ്മിൽ ഇന്നുകാണിക്കുന്ന ഈ 'അയിത്തം' തനേമാറി വിശ്വസ്നേഹംകൊണ്ട് നിറയും! പക്ഷെ കത്തനാരും പാസ്റെര്മോനും ഇതിനു തടയിടും എന്നതിനാല്‍, അവരെ നമുക്കൊന്നാമാതായി ഒഴിവാക്കി ക്രിസ്തുവിനെ ഗുരുവായി സ്വീകരക്കാം ...

No comments:

Post a Comment

Note: only a member of this blog may post a comment.