Tuesday 30 June 2015

അല്മായശബ്ദം: പല ചോദ്യങ്ങളും ചില ചിന്തകളും !

അല്മായശബ്ദം: പല ചോദ്യങ്ങളും ചില ചിന്തകളും !: അത്മായാശബ്ദത്തിൽ വരുന്ന ലേഖനങ്ങൾ ആരെയോ പരാജയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ആണെന്നൊരു വാദഗതി കേട്ടു. അത്മായാശബ്ദം ഉണ്ടാകുന്നതിനു വളര..



ഓശാനപ്പെരുന്നാളില്‍ യേശു യരുസലേം ദേവാലയത്തില്‍ കാണിച്ച "തീവ്രവാദി" നടപടി കാരണമാണല്ലോ ആ ലോകഗുരു കുരിശിതനായി മരിക്കേണ്ടിവന്നത് ? എന്നിരുന്നാലും ക്രിസ്തീയതയുടെ തുടക്കംകുറിച്ചനാള്‍ അന്നായിരുന്നു ! ഭൂമി ഉരുണ്ട ഒരു ഗോളമാണന്നാദ്യം ലോകത്തോട്‌ പറഞ്ഞ ഗലീലിയോ, അന്നത്തെ "പരിശുദ്ധ മണ്ടന്‍" പോപ്പിനാലും പീഡനങ്ങള്‍ എല്ക്കെണ്ടിവന്നെങ്കിലും ഗലീലിയോ ശാസ്ത്രലോകത്ത് പിറന്നുവീണദിനവും അന്നായിരുന്നു ! എന്നതുപോലെ സാക്കരിയാചായന്‍ എഴുതുന്നതെല്ലവര്‍ക്കും അന്നുതന്നെ മനസിലാകണമെന്നില്ല, ദഹിക്കണമെന്നുമില്ല ! എഴുത്തെല്ലാം അന്നന്ന് വായിക്കാനുള്ള വിലവിവരണമല്ല , അന്നന്നു ദഹിക്കാനുമുള്ള അമുല്‍മില്‍ക്കല്ല  , പിന്നെയോ കാലങ്ങല്‍ക്കാസ്വദിക്കാനുള്ള അമൃതാനന്ദപ്രകാശധാരയാണ് ! അചായെന്മാരുടെ കൂട്ടത്തില്‍ വെളിച്ചം  വീശിയ അനുഗഹീതരായ തലകളാണ് നമ്മുടെ ബ്ലോഗിലെഴുതിയ പലരും, എന്നിരുന്നാലും എടുത്തു പറയേണ്ട ജ്ഞാനികളാണ് നമ്മുടെ നെടുംകനാലിലെ സക്കരിയാചായനും, ജോസഫ്‌ മറ്റപ്പള്ളിസാറും ! ഇവരെ പരിചയപ്പെടാനും അവരുടെ സമാനചിന്തകള്‍ കേള്‍ക്കാനും വയസുകാലത്തെങ്കിലും ഈയുള്ളവന് ഭാഗ്യം ലഭിച്ചല്ലോ എന്ന ഉള്ക്കുളിരിലാണ് മനം !

ഉഴവൂരില്‍ ക്നാനായക്കാരുടെ ഇക്കഴിഞ്ഞ നവീകരണ സെമിനാറില്‍ ഞാനും ഒരു ക്ഷണിതാവായിരുന്നു എങ്കിലും , ഞാന്‍ പറഞ്ഞ 'സജഷന്‍' അവര്‍ക്ക് ദഹിച്ചില്ലെന്നു തോന്നുന്നു ! സ്നേഹിതരേ,എന്റെ അന്നത്തെ ശബ്ദം രേഖപ്പെടുത്തിവച്ചോളൂ..നൂറു കൊല്ലത്തിനിപ്പുറമത് ഏക പോംവഴിയായി മാറും ! നമ്മുടെ പൂര്വപിതാകന്മാരുടെ സനാതന മതത്തിലേക്കുള്ള ""ഘര്‍ വാപസി " അല്ലാതെ എന്താണീ ക്രിസ്തുവിനെ അറിയാത്ത വിവരദോഷിപ്പാതിരിമാരുടെ നിത്യാടിമത്തത്തില്‍നിന്നും രക്ഷപെടാനുള്ള മാര്‍ഗം;തലമുറകള്‍ക്ക് രക്ഷാമാര്‍ഗം ? ഭാരതത്തിലെ സനാതന മതവുമായി ഇണചേരലല്ലാതെ// മിശ്ര വിവാഹമല്ലാതെ ഇനിയൊരു വഴിയും സത്യവും                        ജീവനുള്ളവര്‍ക്കില്ലേയില്ല !! ഉണ്ടെങ്കില്‍ കണ്ടുപിടിക്കൂ.."പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതേ"എന്ന് നമ്മോടു കേണപേക്ഷിച്ച ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു? തലമുറയെ,നിങ്ങളെ നിങ്ങള്‍ തന്നെ നവീകരിക്കൂ..നവമതം സ്വീകരിക്കൂ ..മതമെന്നാല്‍ അഭിപ്രായം!!

ജനത്തിനു മനസ്സില്‍ പതിക്കുമാര് പോഴത്തം പറയുന്നവന്‍ എന്നും സമൂഹത്തില്‍ ഒന്നാമന്‍! ,ഭൂമി ഉരുണ്ട ഒരു ഗോളമാണന്നു ഒന്നാമതായി ലോകത്തോട്‌ പറഞ്ഞ                             ഗലീലിയോയെ സ്വജാതിക്കാര്തന്നെ, നാട്ടുകാര്തന്നെ പൊട്ടനാക്കി പുറംതള്ളി !

"നീതിക്കായി വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ,അവര്‍ക്ക് തൃപ്തി വരും!"( മത്തായി 5/6);"നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വാര്‍ഗരാജ്യം അവര്‍ക്കുള്ളത് !(മത്തായി 5 /10) സ്വബുദ്ധി ഒരു നീതികേടോ??? ഞാന്‍ ഭാഗ്യവാന്‍,സക്കരിയാചായാ അങ്ങും ഒരു ഭാഗ്യവാന്‍ തന്നെ! ജന്മപുണ്യം //പുണ്യ ജന്മം .....


No comments:

Post a Comment

Note: only a member of this blog may post a comment.