Tuesday 19 April 2016

അല്മായശബ്ദം: 25 ലക്ഷത്തിനുള്ള പ്രസംഗം ഫ്രീ!

അല്മായശബ്ദം: 25 ലക്ഷത്തിനുള്ള പ്രസംഗം ഫ്രീ!: എന്റമ്മോ പരിചയപ്പെടുകാണേൽ പാലാക്കാരെ പരിചയപ്പെടണം. മൂന്നു 'ക' (കള്ള്, കപ്പ, കത്തി) യാണ് പാലാക്കാരുടെ ശക്തിയെന്നൊരു ചൊല്ലുണ്ടായിരുന...



"ആരെയും കണ്ണടച്ചു വിശ്വസിക്കരുത്, പ്രത്യേകിച്ചും.... പുരോഹിതരെ /പൊലിറ്റീഷ്യൻസിനെ /പ്രോസ്ടിടുടുകളെ /പിന്നെ പോലീസ്സ് കാരെ" ... 4 'P 'എന്ന ഇംഗ്ലീഷ് ചൊല്ലിനെ സാധൂകരിക്കുന്ന റോഷന്റെ മനസിന്റെ കുസ്രിതിയാണീ രചന,,, അതിമനോഹരമായ ഗുണപാഠം !



"ചേർപ്പുങ്കലെ എണ്ണയൊഴിക്കുന്ന കുരിശിനടുത്ത് ഉണ്ണിശോയുടെ രൂപമുണ്ട്; തൊട്ടടുത്ത തൂണിൽ എഴുതി തൂക്കിയിരിക്കുന്നു, 'നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുകയെന്ന് '. ഇല്ലെങ്കിൽ, ഉണ്ണീശോ കക്കുമെന്നായിരിക്കില്ലല്ലോ ഉദ്ദേശിച്ചത് - ഉണ്ണീശോ നോക്കിക്കൊള്ളുമെന്നു കരുതരുതെന്നല്ലേ അർത്ഥം? സമാനമായ ബോർഡുകൾ മിക്കവാറും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും കണ്ടിട്ടുണ്ടായിരിക്കുമല്ലോ? ഇതെല്ലാം ബിസിനസ്സല്ലേ ബിസ്സിനസ്".



ഇത് വായിച്ചപ്പോൾ ഒരു നടന്ന സംഭവം എനിക്ക്  ഒര്മ്മവന്നു ! എന്റെ വകേലൊരളിയന്റെ ഏകമകൻ ഗൾഫിൽ വച്ച് മരിച്ചു ! ശവം വീട്ടില് നിന്നും പള്ളിയിലോട്ടെടുത്തു,.സകലരും പുറകെ പോയി . എന്ടളിയാൻ മാത്രം പുറപ്പെട്ടില്ല. ഞാൻ "അളിയാ, എല്ലാരും പോയി; നമുക്കും പോകാം" എന്നായി. അളിയന്  "ദാ  വരുന്നു " എന്ന് പറഞ്ഞുകൊണ്ട് കാലിൽ കിടന്ന നല്ല ചെരുപ്പും ഊരിപ്പിടിച്ചു വീട്ടിനുള്ളിലെയ്ക്കു ഒരോട്ടം ! രണ്ടു മിനിട്ട് കഴിഞ്ഞു ഒരു ചപ്രാസി ചെരിപ്പും കയ്യിലേന്തി അളിയന്  വീണ്ടും മുന് വശത്തെ  മുറ്റത്തെത്തി . ഞാൻ ചോദിച്ചു "ങ്ഹാ എന്ത് പറ്റി" എന്ന് . അളിയൻ വീരോചിത ഭാവത്തോടെ "നല്ലചെരുപ്പു പള്ളിയിൽ കൊണ്ടുപോയാൽ വല്ലോരും അടിച്ചോണ്ട് പോകും. ഈ പഴയ ചെരിപ്പെടുക്കാൻ ഞാൻ പിന്നാമ്പുറത്തു പോയതായിരുന്നു "എന്ന് !

തന്റെ ഏക ആണ് തരിയെ  പള്ളിപ്പരംപിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിലും നിന്റെ മനസാകെ പള്ളിയിലെ കള്ളന്മാരെയാണ് ഭയം ! ചെരുപ്പിന്റെ മൂല്യമാണ് കണക്കുകൂട്ടൽ ! എന്പതിലെത്തിയ ഹേ ഭോഷാ, നീനക്ക് "ആത്മീയത" എന്തെന്ന് പറഞ്ഞുതരാൻ ആ പള്ളിയിൽ ഒരു കത്തനാരും ഇന്നോളം ഉണ്ടായിട്ടില്ല എന്നതല്ലേ സത്യം? മതിലേൽ കുരുത്തവനാണെങ്കിലും , BA ,BD ,LT ക്കാരാൻ അപ്പന്              പിറന്നതാണെങ്കിലും , ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും പാവം മനുഷ്യാ "വാലും കൊമ്പും എഴാതുള്ള മഹിഷം തന്നയാണ് നീ പ്രിയനേ"..പള്ളി ഇന്നും എന്നും "കള്ളന്മാരുടെ ഗുഹകൾ തന്നെ!" "ക്രിസ്തുവേ നമഹ:"      



"ഈ മാസം തന്നെ രണ്ടാമത്തെ വൈദികനാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. താനീ ചെയ്യുന്നതിൽ മുക്കാലും തട്ടിപ്പിന്റെ അഭ്യാസങ്ങളാണെന്നും, ജീവിതകാലം മുഴുവൻ ഇതു തന്നെ ചെയ്യാൻ താൻ വിധിക്കപ്പെട്ടവനാണെന്നും, മനുഷ്യനവകാശപ്പെട്ട പലതും വൈദികവൃത്തിയിൽ എന്നേക്കുമായി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നുമൊക്കെ ഒരു വൈദികൻ ചിന്തിക്കാനിടയായാൽ അയാൾ വിഷാദരോഗിയായി മാറിയേക്കാം - അത്ഭുതപ്പെടാനില്ല!"

ഒരു നിമിഷത്തിന്റെ പ്രേരണയിൽ ളോഹയ്ക്കുള്ളിൽ ആയെങ്കിലും പിന്നീട് പുറത്തു ചാടാൻ ഭയക്കുന്ന പാവം കത്തനാരന്മാര് പണ്ട് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് "രുചി കണ്ട പൂച്ചകളാണ്" അധികവും . ആയതിനാൽ ഇവരെ ഭയപ്പെടുക/അധികം അടുക്കാതിരിക്കുക/നമ്പാതിരിക്കുക .. മനുഷ്യാ നീ രക്ഷിക്കപ്പെടും !







No comments:

Post a Comment

Note: only a member of this blog may post a comment.