Wednesday 13 April 2016

അല്മായശബ്ദം: ദൈവനിഷേധവും ദൈവാഭിമുഖ്യവും

അല്മായശബ്ദം: ദൈവനിഷേധവും ദൈവാഭിമുഖ്യവും: ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യ...



"അനന്യനായ ദൈവത്തെ", തന്നിലെതന്നെ "ബോധ ചൈതന്യത്തെ", "അന്യമെന്നു" കരുതാൻ മനുഷ്യനെ പഠിപ്പിച്ച "കുരുടന്മാരായ വഴികാട്ടികളാണു" പുരോഹിതവർഗമാകെ ! അനിര്വച്ചനീയനായ ആ "സത്തയെ", "വായിൽ തോന്നിയതു കോതയ്ക്കു പാട്ട് "എന്ന പ്രകാരം, ഓരോ മതവും ഓരോ മതവിഭാഗങ്ങളും, വരച്ചുകാട്ടി വിരൂപിയാക്കിയ "അരൂപിയാണ്" പാവം ദൈവം ! ഒരുവനും ഒരുനാളും കണികാണാൻ പോലും കൊള്ളാത്ത നിക്രിഷ്ടജീവികളായ പുരോഹിതനെ വന്ദിക്കുന്നവരേ നിങ്ങള്ക്ക് ഹാ... കഷ്ടം ! വെറുമൊരു  കൊന്നപൂവിന്റെ കണികാണാനുള്ള "ജന്മപുണ്ണ്യമില്ലാത്ത" ഈ പാഴ്ജന്മങ്ങളെ വിട്ടകന്നു പോകുവീൻ എന്ന ദർശനമാണു ക്രിസ്തു "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന "വിലക്ക്" മാനവരാശിയോടു തന്റെ മനുഷ്യാവതാരകാലത്ത് ഒരു കൂസലുമില്ലാതെ നല്കിയത്! "ചത്തവനെപ്പോലെ ചിന്തിക്കാൻ കഴിവില്ലാത്തവർ ദേവാലയങ്ങളിലും അമ്പലങ്ങളിലും നമസ്ക്കരിക്കാൻ പോവുന്നു. അവർ അവിടെ കാണുന്നതു സ്നേഹമുള്ള ദൈവത്തെയല്ല, പകരം  ധനത്തിനാർത്തി പിടിച്ച, പിശാചിന്റെ വേഷം ധരിച്ച, അല്ലെങ്കിൽ മനസു നിറയെ പൈശാചികിത നിറഞ്ഞ അമ്പല, പള്ളി പുരോഹിതരെയും തട്ടിപ്പുകാരെയുമാണ്! അവരുടെ  മതഗ്രന്ഥങ്ങൾ ഓരോ കാലത്തെ കുബുദ്ധികളായ  കുറെ മനുഷ്യരുണ്ടാക്കിയതുമാണ് ." പ്രാർഥിക്കാൻ പഠിപ്പിക്കുന്ന ഒരു മതവും ദൈവത്തെ അറിഞ്ഞ മതങ്ങളല്ലെയല്ല !

"ഈശനോടു പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ ,

നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന ;

മുന്തിരിതൻ വള്ളിയോടു ചില്ലയൊന്നും പ്രാർഥിക്കില്ല,

പ്രാപിച്ചവർ പരസ്പര പൂരകമൊന്നായ്"   (അപ്രിയ യാഗങ്ങൾ )

ക്രിസ്തുവിന്റെ "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു"എന്ന മൊഴി ഇതിനെ സാധൂകരിക്കുന്നു !

"മതവും ദൈവവും തമ്മിൽ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസമുണ്ട്. മതത്തെ നിർവചിക്കാം പക്ഷെ ദൈവത്തെ നിർവചിക്കാൻ സാധിക്കില്ല.

യേശു ഒരു മതവും  സ്ഥാപിച്ചിട്ടില്ല. അവിടുന്ന് ഒരു മതത്തെപ്പറ്റിയും സംസാരിച്ചിട്ടില്ല. മതം സ്ഥാപിച്ചവരും മതം കൊണ്ടു നടക്കുന്നവരും വർഗീയ വാദികളെന്നേ പറയാൻ നമുക്ക് സാധിക്കുള്ളൂ. മതം മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നവർ "ക്രിമിനൽ" മനസുള്ളവരാണ്. അപരന്റെ വിശ്വാസത്തെ പുച്ഛിച്ചുകൊണ്ടുള്ള ഒരു വെറുപ്പ്‌ അവരുടെ മനസ്സിൽ കാലാകാലമായി അടിഞ്ഞു കൂടിയിരിക്കും. ഇന്ന് ലോകത്തിനു പ്രശ്നമായിരിക്കുന്നതും മതം കൊണ്ട് നടക്കുന്ന വർഗീയ വാദികൾ തന്നെയാണ് . എല്ലാ മതങ്ങൾക്കും സ്വർഗത്തിൽ ഒരു ദൈവമെയുള്ളൂവെങ്കിൽ പല തരം മതങ്ങളും അവരുടെയെല്ലാം ദൈവങ്ങളും തമ്മിൽ പരസ്പരം മല്ലടിക്കണമോ? ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിന്റെ ശത്രുവാകുന്നതെങ്ങനെ?

"പലരാണു ദൈവങ്ങളെന്നു വന്നാകിലോ കലഹം സുലഭമാണൂയരത്തിലും'

അവരുടെ അടിപിടി ഓശയോ ഇടിനാദം ? അറിവൂറും ശാസ്ത്രങ്ങൾ അപപാറമോ"?(സാമസംഗീതം )

"സത്യമെന്തെന്നാൽ മതം കണ്ടു പിടിച്ചവർ സ്വന്തം താല്പര്യങ്ങളെ പരിരക്ഷിക്കാൻവേണ്ടി ദൈവത്തെ അറിയാത്തവരെ അടിമകളാക്കിയെന്നുള്ളതാണ്.

വാസ്തവത്തിൽ മതം പഠിപ്പിക്കുന്നത്‌ ദൈവത്തെപ്പറ്റിയല്ല പിശാചിനെപ്പറ്റിയാണ്. കാരണം പിശാചുക്കളാണ് മനുഷ്യ ധർമ്മത്തിനു എതിരു നിൽക്കുന്നവർ. സ്വാർത്ഥത നിറഞ്ഞ ലോകത്തെ സൃഷ്ടിച്ചതും മതമാണ്‌. മതം നയിക്കുന്നവരും ചതിയന്മാരും കള്ളന്മാരുമാണ്. ഒരിയ്ക്കൽ യേശു കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി അവരെ ദേവാലയത്തിൽ നിന്നും ആട്ടിയോടിച്ചിരുന്നു.എന്നത് നമുക്കും മാതൃകയാക്കാം " നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തിൽനിന്നും പുരോഹിതനെ ആട്ടിപ്പുറത്താക്കി പടിയടച്ചു പിണ്ഡം വയ്ക്കൂ...


No comments:

Post a Comment

Note: only a member of this blog may post a comment.