Tuesday 5 April 2016

അല്മായശബ്ദം: യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം - jijo Mool...







ദുഖവെള്ളിയാഴ്ച പള്ളിയില്‍ ചെന്ന് പൂങ്കണ്ണീര്‍ ,ഒഴുക്കുവോരെ "കഴുമരത്തോളം എത്തിച്ച ക്രിസ്തുവിന്റെ  ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?" എന്ന ചോദ്യം എന്റെ ഇടനെച്ചിൽ തറച്ചതുകൊണ്ടാണീ കുറിക്കുന്നത് ! "അവന്റെ വാക്കുകള്‍ സുവിശേഷം (സദ്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ 'കുറുക്കന്‍' എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ' യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം." ഇത് വായിച്ചപ്പോള്‍ നാം കത്തനാരുടെ 'പുറമ്പോക്ക് വാചാലതയില്‍ '  നിന്നും മനസിലാക്കിയ ക്രിസ്തുവിനു മറ്റൊരു മുഖം കൂടി എനിക്ക് കാണാനാകുന്നു ! വെള്ളതേച്ച ശവക്കല്ലറകളോട് തങ്ങളെ ഉപമിച്ച ആ കവിയെ/കലാകാരനെ കുരിശിലേറ്റാതെ കത്തനാരുകയ്യാപ്പ പിന്നെ എന്തു ചെയ്യണമെന്നാണ് കാലമേ നീ പറയുക ? "കര്‍മ്മഫലം" എന്നോണം, അവനെ കുരിശിലേറ്റിയ യൂദരുടെ പാപം പൊറുക്കുവാന്‍, മരണവാചകം ക്രിസ്തു ചൊല്ലിയതും ഇതുമൂലം ആയിരിക്കാം ! പക്ഷെ ക്രിസ്തുവിന്റെ വാക്കനുസരിക്കാത്ത പിതാവ് യൂദരോടിതുവരെ ക്ഷമിച്ച മട്ടു കാണുന്നുമില്ല ! ആയതിനാല്‍ പാപപരിഹാരമല്ല പാപമോച്ചനവുമല്ല പകരം  "കര്‍മഫലം അനുഭവിക്കലാണ്‌" പ്രകൃതിയുടെ നീതി എന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു ! കുമ്പസാരവും കത്തനാരുടെ പാപമോചനവും ശരിയെങ്കില്‍ അവസാനനാളിലെ ന്യായവിധി ഉണ്ടാകുമായിരുന്നില്ലല്ലോ ? പള്ളിയിലിട്ടു കത്തനാരു നമ്മെ ഓരോന്ന് പറഞ്ഞു കൊക്കാന്പീച്ച കളിപ്പിക്കുന്നു എന്നല്ലേ സത്യത്തില്‍ നാം ഇതിൽനിന്നും മനസിലാക്കേണ്ടത്? ഇത് മുന്നില്‍കണ്ട ക്രിസ്തു നമ്മോടു കത്തനാരുടെ ഈ കൊലച്ചതിയില്‍ പെടാതിരിക്കാന്‍  "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ" എന്നു വി മത്തായി ആറിൽ കേണപേക്ഷിച്ചതു!  "Sting of the gospel " നമ്മുടെ മനനങ്ങളില്‍ ഉയിർത്തെഴുനേട്ടെങ്കിൽ മാത്രമേ നമുക്കീ ഇന്നിന്റെ 'കപടപൌരോഹിത്യത്തെയും' ,കര്ത്താവ് അരുതെന്ന് പറഞ്ഞ  'കള്ളൻമാരുടെ ഗുഹയെന്ന പള്ളിയും'  വെറുക്കുവാന്‍ കഴിയൂ.. പൌരോഹിത്യമെന്ന ഇത്തിള്‍ക്കണ്ണി നാമാകുന്ന ജീവവൃക്ഷങ്ങളില്‍ ഇനിയും പടരാതിരിക്കട്ടെ , നമ്മെ ഊറ്റിക്കുടിക്കാതെയിരിക്കട്ടെ,ചുമ്മാകേറി ഭരിക്കാതെയും ഇരിക്കട്ടെ  ..."ഹൃദയം ദേവാലയം" എന്നു ഇനിയെങ്കിലും തിരിച്ചറിയുവീന്‍ ...  അല്മായശബ്ദം: യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം - jijo Mool...: ജിജോ മൂലയിൽ പ്രണവം ബ്ലോഗ്ഗിൽ എഴുതിയ മനോഹരമായ ഒ രു   ലേഖനം - Editor വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യ...

No comments:

Post a Comment

Note: only a member of this blog may post a comment.