Saturday 2 April 2016

അല്മായശബ്ദം: വിദ്യാഭ്യാസത്തെക്കാൾ പ്രധാനം വിവാഹം: ഇടുക്കി ബിഷപ്...

അല്മായശബ്ദം: വിദ്യാഭ്യാസത്തെക്കാൾ പ്രധാനം വിവാഹം: ഇടുക്കി ബിഷപ്...: അവിവാഹിതരായവരെ വിവാഹം കഴിക്കാൻ ദമ്പതിമാർ പ്രേരിപ്പിക്കണം. ഇതിന് മാതൃകയാകാൻ വിവാഹിതർക്ക് ബാദ്ധ്യതയുണ്ട്. കൊച്ചി: വിവാഹം വിദ്യാഭ്യാ..



" ‘വിവാഹദൈവവിളി വിലമതിക്കപ്പെടട്ടെ’, മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മടയലേഖനം...... കൊള്ളാം !

"സ്വന്തം കണ്ണിലെ കോല്‍ എടുത്തതുനു ശേഷമേ നീ സഹോദരന്റെ കണ്ണിലെ കരടു എടുക്കാന്‍ ശ്രമിക്കാവൂ "എന്ന മിശിഹായുടെ (ഉപനിഷത്തുകള്‍ പണ്ട് പറഞ്ഞത്) ഉപദേശം  ഞാന്‍ അറിയാതെ ഓര്‍ത്തുപോയി ! എന്റെ മെത്രാനെ, 'വിവാഹദൈവവിളി' മാനിക്കാതെ സ്വയം കര്‍ത്താവിന്‍റെ മണവാട്ടിമാരാകാനും അതുവഴി പുരോഹിത വെപ്പാട്ടിമാരാകാനും നിങ്ങളാല്‍ നയിക്കപ്പെട്ട കോടാനുകോടി പെണ്മകലെ ഓര്‍ത്ത്‌ വായ അടക്കൂ......                   മാര്‍ മാത്യൂ ആനക്കുഴിക്കാടെ, എന്തൊരു  മനസാക്ഷയാണ് താങ്കളുടെതു ? "കാണ്ടാമൃഗത്തിന്‍റെ തോലുള്ള ചെന്നായ്‌ക്കള്‍  ആടുകളായി നടിച്ച പുരോഹിതര്‍, പള്ളികളെ കള്ളന്മാരുടെ ഗുഹകളാക്കുന്നു" എന്ന തിരിച്ചറിവ് കൊണ്ടല്ലേ "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന് "ക്രിസ്തു മുന്‍കൂട്ടി ലോകത്തോട്‌ പറഞ്ഞതും പകരം തല്ലുവാങ്ങിച്ചതും? ആദ്യം സ്വയം നന്നാവൂ , അതുകഴിഞ്ഞുമതി ക്രിസ്തുവിനെ അനുസരിക്കാതെ  പള്ളികളില്‍ വരുന്ന ഇരുകാലി ആടുകളോട് ഉപദേശമൊക്കെ ... മെത്രാനെ, ഒരു ഉളുപ്പുമില്ലാത്ത ഈ  ഉപദേശവും "ആനക്കുഴിക്കാടനെന്നു" പരിശുദ്ധാത്മാവ്  അങ്ങേയ്ക്ക് നല്‍കിയ ഒമാനപ്പെരുതന്നെ ആലോചനാമ്രിതമാണ് ! "വെള്ളതേച്ച ശവക്കല്ലറകള്‍" എന്നല്ലേ കര്‍ത്താവ് നിങ്ങള്ക്ക് നല്‍കിയ അര്‍ത്ഥപൂരിതനാമം ? എന്റെ കര്‍ത്താവ് എത്ര മിടുക്കനാ....!  

"വിവരദോഷത്തിന്റെ കൊടുമുടിയല്ലേ പുരോഹിതം മനം" ? എന്നാരും ചോദിച്ചുപോകും ഈ മടയന്റെ കല്പനകേട്ടാല്‍ !.വിദ്യാഭ്യാസം എന്തെന്നറിയാത്ത തോട്ടീല്‍ചാടികള്‍ ളോഹയ്ക്കുള്ളില്‍ കയറിയാല്‍ ജ്ഞാനത്തില്‍ മനസിനെ സ്നാനം ചെയ്യേണ്ടതിനു പകരം അവരുതന്നെ കാച്ചിക്കുറുക്കിയ മൂറോനില്‍ മുക്കി ഒരുവഴിക്കാക്കി കളയും ! ജനം ജാഗ്രതൈ !

No comments:

Post a Comment

Note: only a member of this blog may post a comment.