Monday 11 April 2016

അല്മായശബ്ദം: ദൈവനിഷേധവും ഈശ്വരാനുഭവവും

അല്മായശബ്ദം: ദൈവനിഷേധവും ഈശ്വരാനുഭവവും: ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യ...



"നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുത്തിട്ട് എന്നെ അനുഗമിക്കൂ "എന്ന ക്രിസ്തുവിന്റെ 'ദൈവവിളി' ഇന്നോളം മനസിലാക്കാൻ കൂട്ടാക്കാത്ത / മനസിലായെങ്കിലും, എള്ളോളവും മനസിലായില്ലെന്നു നടിക്കുന്ന കള്ളയുറക്കക്കാരാണീ കത്തനാർ കക്ഷിയാകെ / പുരോഹിതർ ആകമാനം ! "പണം", "പിരിവു" എന്നീ മുദ്രാവാക്യങ്ങൾ  മനസിലേറ്റി നടക്കുന്ന ഈക്കൂട്ടർക്കു "ത്യാഗം" എന്തെന്ന് ഈ ജന്മം മനസിലാവുക അസാധ്യമാണ് താനും ! "സ്നേഹത്തിന്റെ മറുവശമാണ് ത്യാഗം! ; "ദൈവം" എന്നതോ ഇത് രണ്ടും ഏകോപിച്ച ചൈതന്യസത്തയും!" എന്നൊരു മതം (അഭിപ്രായം) ആദ്യമായി  മാനവരാശിയോട് നേർക്കുനേർ പറഞ്ഞത് നസരായനാണ് ! അവനെ അറിയാത്ത, അവന്റെ മനനങ്ങൾ മനസിലേറ്റാത്ത മൺപുറ്റുകളാണീ മനുഷ്യത്വത്തെ എക്കാലവും മെതിക്കുന്ന മതനേതക്കളാകെ! ഈ തിരിച്ചറിവ് , "വിവേകം" ജനത്തിനു ഒരിക്കലും ഉണ്ടാകാൻ 'ഇടം' കൊടുക്കാത്ത കാപാലികരാണീ "ഇടയന്മാർ "! അവരുടെ 'ഇടയ'/മടയലേഖനങ്ങളോ തലമുറകളുടെ നാശത്തിലേക്കുള്ള എളുപ്പവഴിയും!  



"ദൈവസങ്കല്പം ബാലിശവും സ്വാർഥപരവും ആകുമ്പോഴാണ് മനുഷ്യൻ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാം തന്നെ. സ്റ്റീവൻ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികൾ ഉണ്ടെങ്കിലും മിക്ക ശാസ്ത്രപ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളിൽ ആണ്ടുപോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളിൽ  കൊണ്ടുനടക്കുന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളിൽ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരമൂർത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പർക്കം പുലർത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിർത്തുന്ന പ്രപഞ്ച സംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കിൽ - സ്നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കിൽ - ഇത്തരമൊരു ഈശ്വരസങ്കൽപം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം."



"ഞാൻ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണമാണ്. സകല ചരാചരത്തെയും അതാക്കിതീർക്കുന്ന ചൈതന്യമാണ്. ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല, സുഖപെടുതുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല. സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല, നരകത്തിൽ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്." എന്ന് പറഞ്ഞ പ്രവാചകരെ നിങ്ങള്ക്ക് കാലത്തിന്റെ "ഓശാന" ,സ്വാഗതം !

No comments:

Post a Comment

Note: only a member of this blog may post a comment.