Friday 1 April 2016

അല്മായശബ്ദം: ഏപ്രിൽ റൂൾസ്

അല്മായശബ്ദം: ഏപ്രിൽ റൂൾസ്: മാർപ്പാപ്പയെ അനുസരിക്കാതിരുന്നാൽ ആർക്കും ഒന്നും സംഭവിക്കില്ലെന്നു പല അനുഭവങ്ങളിൽ നിന്നും നാം കണ്ടു കഴിഞ്ഞല്ലോ. സഭയെ ചോദ്യം ചെയ്യുന്ന വിശ്വ...'ഞാൻ'എന്നത് പരിണാമത്തിനു വിധേയമായ പഞ്ചഭൂത നിര്‍മ്മിതമായ ശരീരമല്ല, പിന്നെയോ അമ്രിതനായ ബോധചൈതന്യമാണ് ! ഞാനെന്ന 'ബോധചൈതന്യം' അഖിലാന്ഡ ബോധചൈതന്യത്തിന്‍റെ അംശവുമാണ് !  ഈ ആത്മീയ അവബോധം പള്ളിയില്‍പോയ ഒറ്റ ജീവിക്കും ഇന്നയോളം കിട്ടിയിട്ടില്ല, ഇനിയും കിട്ടുകയുമില്ല  ! കാരണം "ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാ പള്ളീല്‍ ;                          പഠിപ്പുള്ളോരുണ്ടാകെണ്ടേ ഗുരുക്കളാകാന്‍ "(അപ്രിയയാഗങ്ങള്‍)

ലോകഗുരുവായ ശ്രീകൃഷ്ണന്‍ ഗീതയിലൂടെ പാടിയ ജീവനശാസ്ത്രം പഠിച്ചിട്ടല്ലെ "ഞാനും പിതാവും ഒന്നാകുന്നു "എന്നു ക്രിസ്തുവും മൊഴിഞ്ഞതു !? പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്നരുളിയവനെ അനുസരിക്കാതെ പള്ളിയില്‍ പോയ സകല ജന്മത്തിനും ഇതുതന്നെ വരണം... ഭേഷ് !

"ക്രിസ്ത്യൻ യുവത്വം "മണ്ണൂസുകൾ: ആയിത്തീരുന്നതിന്റെ പിന്നിൽ അവരുടെ വേദപാഠം ഒരു വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അസത്യങ്ങൾ വിഴുങ്ങാൻ നിബന്ധിക്കപ്പെടുന്നതു മൂലം മേധയുടെ വാതിലുകൾ അടഞ്ഞുപോകുന്നു" ഇവചനം സദാ മനനം ചെയൂ അച്ചായാ..

.പത്തനംതിട്ട ജില്ലയോളം വലിപ്പമില്ലാത്ത ഒരുനാടിന്റെ /രാജാക്കന്മാരുടെ ചരിതം വര്‍ണ്ണിച്ച ഒരു ചരിത്ര പുസ്തകം 'വേദ' പുസ്തകമാക്കിയ ജനതയല്ലേ നാം ? അതിലെതന്നെ ക്രിസ്തുവിന്റെ വേദാന്തം (വി മത്തായി അഞ്ചു ആറു ഏഴു & ഇരുപത്തിമൂന്ന്) മനസ്സില്‍             ഏറ്റാത്ത കത്തോലിക്കാ പെന്തക്കൂസേ മാര്‍ത്തോമ യാക്കൊബാ നാം ഏതു ക്രിസ്തുവിന്റെ അനുയായികളാണ് ?ആലോചിക്കൂ നാം വെറും കാളക്കത്തനാരുടെ അനുയായികളാണ് ;കഷ്ടം ! ക്രിസ്ത്യാനികളല്ല ;ആണെങ്കില്‍ മിനിമം പള്ളിയില്‍ പോകാതെയെങ്കിലും ജീവിക്കും ! സ്നേഹിക്കാന്‍ വശമില്ലെങ്കിലും, ത്യാഗത്തിനു മനസാകില്ലെങ്കിലും ,പള്ളിയില്‍ പോയി ഈ നിത്യ അടിമത്ത്വത്തിന്റെ കുഴിയില്‍ വീഴാതെയിരിക്കൂ സഹോദരങ്ങളെ ...പ്ലീസ്..

No comments:

Post a Comment

Note: only a member of this blog may post a comment.