Tuesday 2 August 2016

അല്മായശബ്ദം: വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും...

അല്മായശബ്ദം: വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും...: വെറും 70 കൊല്ലം മുമ്പ് മരിച്ച സാധാരണ ഒരു സുറിയാനി സ്ത്രീയുടെതിൽ കവിഞ്ഞ അതിസൗന്ദര്യവും നിറവും അവകാശപ്പെടാൻ ഇല്ലാത്ത വിശുദ്ധ അൽഫോൻസാമ്മ എങ്ങ...

+'പത്തുകല്പനകൾ' എന്തെന്നറിയാത്ത കത്തനാര് ശില്പിയെകൊണ്ട് ഉണ്ടാക്കി, ചിക്കിലി പിരിക്കാൻ നാടാകെ നാട്ടിയ പുണ്ണ്യവാള പ്രതിമകൾ ഒന്നുംതന്നെ ദൈവത്തെ "ഹൃദയസ്തനായ [സ്വർഗ്ഗസ്ഥനായ] പിതാവേ" എന്ന് വിളിക്കുന്നവന് ആവശ്യമേയില്ല! "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നത് ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലേ" എന്ന യേശുവിന്റെ തിരുവചനത്തിൽ വിശ്വാസമില്ലാതെ, കത്തനാര്  പറയുന്ന ബിംബങ്ങളെയെല്ലാമാരാധിക്കുന്ന വിവരദോഷികൾക്കെ ഇവ "കറുത്തതോ , വെളുത്തതോ, യൂറോപ്പിനാൽസുന്ദരിയോ, ആഫ്രിക്കൻകാപ്പിരിയോ" എന്നൊക്കെ ചികയേണ്ടതുള്ളൂ ! "കറുപ്പിനഴക് വെളുപ്പിനഴക് "എന്നൊക്കെ പാടിയാലും , സ്വയം മനസിലെ അഴുക്കു ഈ ജനം കാണുന്നുമില്ല ! കാലത്തിന്റെ ശാപം ! കത്തോലിക്കാസഭ വിഗ്രഹാരാധനയെ ചിക്കിലിയുണ്ടാക്കാൻ മെനഞ്ഞുണ്ടാക്കി , സീനായ് മലയിലെ  മോശയുടെ കല്പനകൾ കടലിലെറിഞ്ഞു ! കാലത്തിന്റെ പോക്കേ .......samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.