Wednesday 10 August 2016

അല്മായശബ്ദം: കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന...

അല്മായശബ്ദം: കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന...: കോട്ടയം ജില്ലയിലെ പാലാ  ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ 7-7-2016-ൽ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ...



"ഒറ്റമൂലി " പ്രയോഗം പണ്ടേ നാട്ടുനടപ്പായ മലയാളക്കരയിൽ, മാനസീകമായി/സാമൂഹികമായി വളരെ വികലമായ ഇന്നിന്റെ പൗരോഹിത്യത്തിനും ഒരു ഒറ്റമൂലി പ്രയോഗം ഞാൻ ഇവിടെ കുറിക്കുന്നത് "അരുതാത്തതു" എന്നാർക്കാനും തോന്നിയാൽ മാപ്പു ! 'കർത്താവിന്റെ മണവാട്ടിമാരെന്ന' വിശുദ്ധ നാമത്തിൽ ക്രിസ്തീയ സഭകൾ നാടാകെ നട്ടുവളർത്തിയ 'പൗരോഹിത്യ വ്യഭിചാരാലയങ്ങളായ' കന്യാശ്രീ മഠങ്ങൾ പെരുകുന്നതോടൊപ്പം , കുമ്പസാരകൂട്ടിലിട്ടു മെരുക്കിയെടുക്കുന്ന പെണ്ണാടുകളുടെ എണ്ണവും പുരോഹിതർ സഭയിൽ അനുദിനം കൂട്ടുന്നതിനാലും, ഈ ഒറ്റമൂലി അനിവാര്യമെന്ന്, ചിന്തിക്കുന്ന ഏവരും സമ്മതിക്കുമെന്ന ഉറപ്പിൽ ഞാനിതു കുറിക്കട്ടെ !

വൈദീകനാകാൻ സെമിനാരികളിൽ ചേക്കേറുന്ന യുവാക്കളെ ദിനവും കുടിപ്പിക്കുന്ന കടുക്കാകഷായം കാലാന്തരത്തിൽ, സഭ ഫലപ്രദമല്ലെന്നു കണ്ടറിഞ്ഞതിനാൽ, മാനക്കേടിലാകുന്ന സഭയെ രക്ഷിക്കാൻ ഈ ഒറ്റമൂലി നല്ലതുതന്നെ എന്ന ഉറപ്പോടെ തുടരട്ടെ ! എന്റെ വീട്ടിലെ  വളർത്തു പട്ടിയുടെ 'വരി' [റെസ്റ്റിക്കിൾസ്‌ ] എടുക്കുന്നത് കുട്ടിക്കാലത്തു ഞാൻ കണ്ട ഓർമ്മയാണിതിന് കാരണവും ! സന്യാസജീവിതം കൊതിക്കുന്ന ഏതു പുരോഹിതനും കുപ്പായം [ളോഹ] നൽകുന്നതിന് മുൻപേ, ഇവറ്റകളുടെ 'വരി' എടുക്കാൻ സഭകൾ കാനോന് നിയമം അടിയന്തിരമായി തിരുത്തേണ്ടിയിരിക്കുന്നു! പുരോഹിതനാകാൻ കൊതിക്കുന്ന വിശ്വാസിക്ക്‌ സഭ നൽകുന്ന ഒരു അതിവിശുദ്ധ കൂദാശയായി മാത്രം ശേഷം ജനം ഇത് കണ്ടുകൊണ്ടു, ഉച്ചത്തിൽ ആമേമനും  ഹല്ലേലുയ്യായും മാറിമാറി ആ സമയം ആടുകളും ഉരുവിടട്ടെ! 'പട്ടംകൊട' എന്ന വിലകൂടിയ ചടങ്ങോടൊപ്പം അന്നുതന്നെ ഇത് നടത്തിയാൽ "ചെലവ് ചുരുക്കൽ" എന്ന് ഹിന്ദുക്കൾ ആക്ഷേപിക്കുമെങ്കിൽ ഒന്നാം പാട്ടമായി "വരിയെടുക്കൽ കൂദാശ" നടത്തുന്നതാണുത്തമം !

ഇപ്പോൾ ശല്യക്കാരായി മാറിയ സകല കത്തനാര് മോന്മാരുടെയും വരിയും ഇതോടൊപ്പം അന്ന് എടുക്കുന്നതും ചിലവുകുറയൽ ആകുമല്ലോ! ഈ കൂദാശ മലങ്കരയിൽ മാത്രമാക്കി പോപ്പ് നൽകട്ടെ , കാരണം ' freesex ' യൂറോപ്പിന്റെ മുഖമുദ്രയാണല്ലോ! "അവൻ ഏകനായിരിക്കുന്നതു നന്നല്ല" എന്ന യഹോവയുടെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതൽ ഇല്ലാതെയാക്കിയ പൗരോഹിത്യമേ നിനക്ക് ഹാ കഷ്ടം! samuelkoodal



No comments:

Post a Comment

Note: only a member of this blog may post a comment.