Wednesday 24 August 2016

അല്മായശബ്ദം: കടുവയുടെ മൂക്കിൽ പഞ്ഞി വയ്ക്കുന്ന കിടുവ !

അല്മായശബ്ദം: കടുവയുടെ മൂക്കിൽ പഞ്ഞി വയ്ക്കുന്ന കിടുവ !: ഇപ്പൻ 2006  ആഗസ്ററ്  ലക്കം 'സത്യജ്വാല'യിൽനിന്ന്തിരുപനന്തപുരത്തിനടുത്തു ഒരമ്മയെ അൻപതിലേറെ പട്ടികൾ ഒന്നിച്ചു കടിച്ചുകൊന്നെന്നും, അമ്മയെ രക്ഷിക്കാനെത്തിയ മകനെ പട്ടികൾ വിരട്ടി കടലിൽച്ചാടിച്ചുവെന്നും കേട്ട സർക്കാർ, അടിയന്തിരമായി അക്രമികളായ പട്ടികളെ വിഷം കുത്തിവച്ചു കൊല്ലുവാനും, അല്ലാത്തവയെ 'വരിയെടുത്തു' വിടാനും നിർദ്ദേശിച്ചപ്പോൾ, സഭകളിലെ പെണ്മയെ അടക്കിവാഴുന്ന ഈ കാളക്കത്തനാരന്മാരുടെ  'വരിയെടുത്തു', കർത്താവിന്റെ മണവാട്ടിമാരെ ഇനിയെങ്കിലും രക്ഷിക്കാൻ ഒരു സർക്കാരും, കർത്താവും ഇവിടെ ഇല്ലാതെപോയല്ലോ എന്ന് ഞാൻ സങ്കടപ്പെട്ടു!

കഴിഞ്ഞയാഴ്ച പാലായിൽ KCRM യോഗത്തിൽ ഈ "വരിയെടുക്കൽ കൂദാശയേപ്പറ്റി" ഞാൻ അവതരിപ്പിച്ചത് വീണ്ടും ഇവിടെ കുറിക്കുന്നു ! പുരോഹിതന്റെ, "സോദോമ്മിനെ  മറന്ന ഹോമോസെക്സും" , "കർത്താവിന്റെ മണവാട്ടിഭോജനവും" "കുമ്പസാരക്കൂട്ടിൽവച്ചുള്ള കുടുംബിനിയുടെ അടിച്ചുമാറ്റൽ കൂദാശയും" ,"വിധവമാരുടെ വീടുകളെ വിഴുങ്ങുന്ന വിനോദവും" ഒന്ന് നിർത്തലാക്കാൻ, ഇവറ്റകൾ കപടമനസോടെ 'നിത്യബ്രഹ്മചാരികളാകാൻ' സെമിനാരിപ്പടി കയറുമ്പോൾത്തന്നെ, ഒന്നാം പട്ടമായി "വരിയെടുക്കൽ കൂദാശ" നടത്തിയാൽ, നൂറിൽ തൊണ്ണൂറ്റിഒൻപതുമോന്മാരും  കത്തനാരുപണി വേണ്ടെന്നുവച്ചു "പണിയെടുത്തു" ജീവിക്കാൻ തുടങ്ങും നിശ്ചയം !

പിന്നെ അനാഥകുഞ്ഞുങ്ങൾ സഭയിൽ ഉണ്ടാവുകയില്ല; ,KCRM , മഠങ്ങളിൽനിന്നും അടിച്ചിറക്കപ്പെട്ടു തെരുവിൽ അലയുന്ന, വലയുന്ന കർത്താവിന്റെ മണവാട്ടിമാരെ ചൊല്ലി കരയേണ്ടിയും വരില്ല ! പാതിരിമാരുടെ ഹോമോസെക്സിന്റെ പേരിൽ ഒരു പോപ്പും മേലിൽ രാജിനാമം വയ്‌ക്കേണ്ടിയും വരില്ല, കഴിഞ്ഞപോപ്പിനെപ്പോലെ !



 കത്തനാരായാൽ , ഒത്താൽ മെത്രാനായാൽ തനിക്കു ലഭിക്കാവുന്ന VIP സുഖഭോഗങ്ങളിൽ മനംകൊതിച്ച്‌ ഓരോ ക്രിമിനലുകൾ സെമിനാരിയിലെത്തിക്കുന്നു ! മെത്രാനാകാൻ ഒന്നും രണ്ടും തവണ തോറ്റാലും ഒരു കൂസലുമില്ലാതെ രാഷ്ട്രീയക്കാരെപ്പോലെ വീണ്ടും വീണ്ടും ആപദവിക്കായി ആർത്തിയോടെ പോരാടുന്ന സാത്താൻ ബാധിച്ച പാതിരിക്കോലങ്ങളെ എനിക്ക്  നേരിട്ടറിയാം ! ഒടുവിൽ മെത്രാനായാൽ ഈ നിക്രിഷ്ടജീവി കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരമോ ?യേശുവേ അമ്പരക്കല്ലേ.. ഒന്നാം കൂദാശയായി കത്തനാരുടെ പട്ടംകുടയ്ക്കു വരിയെടുപ്പുതന്നെ ഒറ്റമൂലി!

No comments:

Post a Comment

Note: only a member of this blog may post a comment.