Saturday 13 August 2016

അല്മായശബ്ദം: സഭാവസ്ത്രം ത്യജിച്ച സി.മേരി സെബാസ്റ്റ്യനും പുകയുന്...

അല്മായശബ്ദം: സഭാവസ്ത്രം ത്യജിച്ച സി.മേരി സെബാസ്റ്റ്യനും പുകയുന്...:   13-Aug-2016 "ആദ്ധ്യാത്മികമായ ജീവിതം നയിക്കാൻ,  ദൈവത്തെ സ്നേഹിക്കാൻ, സമൂഹത്തെ സേവിക്കാൻ



ഞാനൊരു സന്യാസിന...



"സഭ! ഒലക്കേടെമൂട്‌... ക്രിസ്തുവില്ലാത്ത ക്രിസ്ത്യാനികളുടെ സംഘടന." എന്ന് തുറന്നടിച്ച ശ്രീ ജേക്കബ് കോയിപ്പള്ളി സാറേ, അഭിവാദ്യങ്ങൾ ! ശ്രീ ജോസഫ് മാത്യുവിന്റെ, 'സിസ്റ്റർ മേരിസെബാസ്റ്റിൻറെ ഈ കദനകഥാവിവരണം' ഒരുകുറി വായിച്ചു സത്യം അറിയേണ്ടേ ഇനിയെങ്കിലും കത്തനാരുടെ ആടുകളെ ? വായിക്കൂ വായന ശീലമാക്കൂ..



ആഭാസന്മാരായ പുരോഹിതരെ വിശുദ്ധരാക്കുന്ന സഭയും, ആടുകളും ക്രിസ്തുവിന്റെ കിത്താബിൽ ശപിക്കപ്പെട്ടതു തന്നെ ! "ദുഷ്ട്ടനെ നീതിമാനെന്നു വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ" എന്നാണല്ലോ തിരുവചനം!

ദൈവദാസന്മാരാണെന്നു വീമ്പടിച്ചു വിധവമാരുടെ വീടുകളിൽ [ഭാര്യമാരുടെ ഒത്താശയോടെ] കുടിയേറിപാർത്തു  അതിനെ വിഴുങ്ങുന്ന പാസ്റ്റർമോൻമാരെ 'പരിശുദ്ധാരൂപിയുടെ പകർപ്പവകാശം കിട്ടിയവരെന്നു' കരുതി തീറ്റിപോറ്റുന്ന ജനമേ, നീയും ശപിക്കപ്പെട്ടതുതന്നെ! "സ്വർഗ്ഗസ്ഥനായ പിതാവേ "എന്ന് ക്രിസ്തു നമ്മെക്കൊണ്ട് ദൈവത്തെ വിളിപ്പിച്ചു ശീലമാക്കിയിട്ടും, വഴിയിൽകാണുന്ന സകല ആഭാസന്മാരായ  പാതിരിയേയും "പിതാവേ" എന്നുവിളിച്ചു "സ്വർഗ്ഗസ്ഥനായ പിതാവിനെ" നിന്ദിക്കുന്ന സകല ആട്ടികൂട്ടവുമേ, നീയും ശപിക്കപ്പെട്ടതു തന്നെ !



'ദൈവത്തിന്റെ പെണ്മക്കളെ' പിഴപ്പിക്കാൻ അവരെ "കർത്താവിന്റെ മണവാട്ടികളാക്കി" അവരുടെ മാനവും, ജീവിതവും, മോഹങ്ങളും, മുച്ചൂടും നശിപ്പിച്ച സഭകളെയും, അതിനെ പോറ്റിവളർത്തുന്ന [വിവേകമില്ലാത്ത ആടുകളായി സ്വയം ചമഞ്ഞു] പള്ളിമുറ്റം ചവിട്ടുന്ന സകലരുമെ, കേൾക്ക: നിങ്ങളും ഈ വകുപ്പിൽ പെട്ടവർതന്നെ ! നിങ്ങള്ക്ക് ക്രിസ്തുവിൽ വിശ്വാസമില്ലാത്തതിനാലല്ലേ ഈ കള്ളപ്പാതിരിമാരുടെ ളോഹക്കീശയില് നിന്നും 'സ്വർഗം കിടയ്ക്കും' എന്ന് കരുതി പള്ളിയിൽ പോയി ക്രിസ്തുവിനെ നിന്ദിക്കുന്നത്? "കപടഭക്തക്കാരെപ്പോലെ പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന" അവന്റെ ശാസന നിരസിച്ചവരെ, നിങ്ങളുടെ കന്യകൾക്കീ 'ഗതി' വന്നതിൽ ഒരുതെറ്റുമില്ല! നിങ്ങളുടെ മനസുകളെ ഉണർത്തുന്ന ബോധമാണാ 'സ്വർഗ്ഗസ്ഥനായ പിതാവെന്ന്' ഇനിയെങ്കിലും മനസിലാക്കി, മനസിനെ ഉണർത്തുന്നവനെ 'ഹൃദയമെന്ന ദേവാലയത്തിൽ' സദാ നിങ്ങൾ ആരാധിക്കൂ ആസ്വദിക്കൂ ആനന്ദിക്കൂ..samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.