Thursday 11 August 2016

അല്മായശബ്ദം: സി. മേരിയുടെ പ്രശ്‍നം ദേശീയ മാധ്യമ ശ്രദ്ധയിൽ

അല്മായശബ്ദം: സി. മേരിയുടെ പ്രശ്‍നം ദേശീയ മാധ്യമ ശ്രദ്ധയിൽ

"മുഖം മനസിന്റെ കണ്ണാടി" എന്ന കവിവചനം സത്യമെങ്കിൽ , ശ്രീ തേലെക്കാടനെന്ന പുരോഹിതൻ ആരെന്നും അയ്യാളുടെ "ഹൃദയം ദേവാലയമാണോ , പ്രേതാലയമാണോ" എന്നൊക്കെ ഒറ്റനോട്ടത്തിൽ അരിയാഹാരം കഴിക്കുന്ന ആർക്കും പെട്ടന്ന് മനസിലാക്കാം ! പക്ഷെ എന്റെ സ്നേഹിതൻ ശ്രീ ജോസഫ് മാത്യുവിന്റെ ഈ പ്രയോഗങ്ങൾ വെറും ആടുകളായി ജീവിക്കാൻ വിധിക്കപ്പെട്ട ഇരുകാലികൾക്കു മനസിലാകില്ല !                                                                                                                                             "ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മനുഷ്യത്വത്തെ മാനിക്കുന്ന ഭരണഘടനയുണ്ട്. അവിടെ കാനോൻ നിയമം വിളമ്പേണ്ടയാവശ്യമില്ല." &

"ഇന്ത്യൻ മണ്ണിൽ കാനോൻ നിയമം അടുക്കളയിൽ തീ കത്തിക്കാൻ കൊള്ളാമെന്നു ശ്രീ തേലെക്കാടൻ മനസിലാക്കണം. രാജ്യദ്രോഹം പുലമ്പാതെ മനുഷ്യനായി സംസാരിക്കൂ". ആദ്യമായി നീ മനുഷ്യനാകൂ പുരോഹിതാ... താങ്കളെ കണ്ടാലറിയാം താങ്കളുടെ സഭയുടെ സൗകുമാര്യത ....

ആടുകളെ അയവിറക്കൂ...മനസിന്റെ അയവിറക്കലാണ് വീണ്ടുവിചാരം ! "വീണ്ടുവിചാരമില്ലാത്ത ഒരുകൂട്ടം കാളയെ തിന്നികൾ" എന്ന് നാം ഭാരതമക്കൾ അറിയപ്പെടേണമോ? 'ഭാ' എന്നാൽ അറിവ് / ജ്ഞാനം എന്നാണു വിവക്ഷ!  വിജ്ഞാനത്തിൽ രമിക്കുന്നവൻ / രതിയിലാകുന്നവൻ = ഭാരതീയൻ ! അറിയാൻ ശ്രമിക്കൂ വിശ്വാസം മടിയന്റെ ശീലമാണ് അജങ്ങളെ! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.