Tuesday 10 November 2015

കാലത്തിന്‍റെ ശാപം

മലയാളം സംസാരിക്കുന്ന ഒരുവനും ഒരിക്കലും മറക്കാനാവാത്ത ഒരു ദീപാവലിയായിരുന്നു ഇന്നലെ !  സ്വന്തം കൈത്തോക്ക് കൊണ്ട് ഉറ്റവരെയും മരുമക്കളെവരെയും ചുട്ടുകൊന്ന സദ്ദാം ഹുസൈൻ, ഭൂമിക്കടിയിൽ ഗുഹയുണ്ടാക്കി പെരുച്ചാഴിയെപ്പോലെ താടിമീശ              മാന്തിചൊറിയുന്നതു നാം പണ്ട് കണ്ടവരാണ് ! ആ കൈതോക്ക് സ്വയം തലയിലേക്ക് ഒന്ന് ചൂണ്ടാൻ സദ്ദാമിനു അന്ന് കഴിയാതെപോയത്, അയാൾ കൊലക്കയറിൽ തൂക്കപ്പെടുന്നത് ലോകം കാണാൻ വേണ്ടി മാത്രമായിരുന്നു എന്നാണെന്റെ വാദം ! ഇന്ന് ആദിനം ഒരിക്കൽക്കൂടി നാം ഒര്മ്മിക്കുവാൻ വേണ്ടി കേരള രാഷ്ട്രീയം വീണ്ടും ഒരു വേദിയൊരുക്കി ! മാണിസാറിനു മാനംകക്കാൻ നേരത്തെ ഈബുദ്ധി  എന്തുകൊണ്ട് ആ മനസ് തോന്നിച്ചില്ല?അപ്പനെ ചാനലുകാർ വലിച്ച്ചുകീറുന്നത് നിലയ്ക്കാത്ത ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുന്ന ആ മകന്റെ മുഖം മലയാളി ഇനിയെങ്ങിനെ മറക്കും ? ദുര്യോധനന്റെ രാജഭരണതന്ത്രം മെനയുന്ന സർവരാഷ്ട്രീയക്കാര്ക്കും വേണമെങ്കിലിതൊരു ഗുണപാഠമാക്കാം.... അതിനായി മഹാഭാഗവതം പത്തുകുറി വായിച്ചാൽ ഏറെ നന്ന്; യഥാര്ത രാജ്യഭരണം വ്യാസദേവൻ അതിലൂടെ നമ്മോടു പറഞ്ഞുതരുന്നുമുണ്ട്!  ഒരുകള്ളം പറഞ്ഞത് ഒന്ന് സത്യമാക്കാൻ ഈ പാവങ്ങൾ ചാനലുകളിൽ പാടുപെടുന്നത് കണ്ടാൽ, വീണ്ടും ഒരുനൂരുകള്ളം ആ പഴയകള്ളത്തിന്റെ വാലിൽകെട്ടുന്നതു പടക്കകമ്പനിയിലെ പണിപോലെയാകുന്നതും, ഒടുവിൽ മാലപ്പടക്കംപോലെ ഒന്നിച്ചു കയ്യിലിരുന്നു പൊട്ടി സ്വയം ഇല്ലാതാകുന്നതും, കാണുന്നതുപോലും എത്ര ദുസ്സഹം! ഹൈസ്കൂൾ ലവലിൽതന്നെ ഒരുവൻ ഭഗവത്ഗീത പഠിച്ചാൽ ഈ "മക്കൾരാഷ്ട്രീയക്കാർ" താനേ ഇന്ത്യയിൽ ഇല്ലാതെയാകും /കള്ളപ്പുരോഹിതരും, നിശ്ചയം ! മക്കളെ തന്റെ കസേരകളിയിൽ ചേര്ക്കാൻ ഓരോ പന്നതന്തമാർ കേരളത്തിൽപോലും കട്ടുന്ന ഭ്രാന്തും ഒടുവിൽ ആ മക്കളുടെ ജീവിതം "നായ് കണ്ട കഞ്ഞിയാവുന്നതും" നാമെത്ര കണ്ടു  / ഇനിയും കാണാനുമിരിക്കുന്നു ! ആത്മീയത (തന്നെക്കുറിച്ചുള്ള അറിവ് ) ഇല്ലാത്തതാണീ പാവം"കുരങ്ങുകളെക്കൊണ്ട് ചൂടുച്ചോറൂ  വാരിക്കുന്നത്" ! 'ഭഗവത് ഗീത' തന്നെയിനിയും നമുക്കാശ്രയം....  ക്രിസ്തുവിനെ അറിയാത്ത പൌരോഹിത്യവും ,ഭാഗവതം വായിക്കാത്ത രാഷ്ട്രീയക്കാരും എന്നും എവിടെയും എപ്പോഴും "ശാപം" തന്നെ!       

No comments:

Post a Comment

Note: only a member of this blog may post a comment.