Saturday 28 November 2015

അല്മായശബ്ദം: യേശുവിന്റെ ഒരു സുന്ദര ചിത്രം.

അല്മായശബ്ദം: യേശുവിന്റെ ഒരു സുന്ദര ചിത്രം.: എന്താണ് നമ്മുടെ ദൈവസങ്കല്പം? ക്രിസ്തു എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മൾ ഉൾക്കൊള്ളുന്നത്? എല്ലാ വിധത്തിലും തനി മനുഷ്യനായിരുന്ന യേശുവിനെ ദൈ..





ഇനിയൊരു നൂറു മന്വന്തരങ്ങൾ കാലം കാത്തിരുന്നാലും, ഒരു കത്തനാരുടെയോ പാസ്ടരുടെയോ വായില്‍നിന്നും ദൈവത്തെക്കുറിച്ചുള്ള നേരായ കണ്ടെത്തല്‍ ഒരുവനും കേള്‍ക്കാനാവുകയില്ല ! കാരണം ദൈവം  വചനാതീതനാണ്; വാക്കുകല്കൊണ്ട് വിവരിക്കാന്‍ അസാദ്ധ്യമായതു ,എന്നാല്‍ അവനെ മനസിന്റെയുള്ളിന്റെയുള്ളില്‍ ധ്യാനത്തിലൂടെ രുചിച്ചറിയാനാവും; അതാണ്‌ ദൈവം ! കുരുടന്മാര്‍ ആനയെ വർണ്ണിക്കുന്നതുപോലെ പലരും പലതും പറയും ; ഭോഷനായവന്‍ അത് വിശ്വസിക്കും ! വിശ്വാസം എന്നതുതന്നെ മനസിന്റെ അലസതയില്‍നിന്നും ഉരുവാകുന്ന ആത്മാവിന്റെ 'ആത്മഹത്യയാണ്' ! എന്നാല്‍ ഉത്സാഹി സ്വയം ദൈവത്തെ കണ്ടെത്തുന്നു ("അന്വേഷിപ്പീന്‍ കണ്ടെത്തും") ! മനസിന്റെ മനനങ്ങള്‍ അവസാനിക്കുന്നിടത്ത് മൌനം കൊണ്ട് മുട്ടുവീന്‍ ദൈവത്തെ കാണാനുള്ള വാതില്‍ താനേ നിങ്ങള്ക്ക്  തുറക്കപ്പെടും ("മുട്ടുവീന്‍ തുറക്കപ്പെടും")!  യഹൂദനായ ക്രിസ്തുവിനു, യഹൂദമതം അവതരിപ്പിച്ച ദൈവത്തിനു വിപരീതമായി ഒരു ദൈവസങ്കല്‍പം ഉണ്ടായതുതന്നെ, അവന്റെ പതിനെട്ടുകൊല്ലകാലത്തെ ഭാരത വേദാന്തമത ധ്യാനത്തിന് ശേഷമാണന്ന സത്യം, കാലം ഇനിയെങ്കിലും കരളില്‍ കരുതേണ്ടിയിരിക്കുന്നു ! വായ് തുറന്നാല്‍ 'മെഡിറ്ററേനിയൻ കള്ളം' വിതറുന്ന പോഴന്പാതിരിയെ വിട്ടകലൂ മാളോരേ ...ദിവസത്തിനൊരു മണിക്കൂര്‍ കൂട്ടി "ശ്രീമത് ഭഗവത്ഗീത" വായിക്കൂ..  ളോഹക്കൂട്ടിലിരുന്നു ഒരുവനും ഒരിക്കലും സത്യം പറയാനാവില്ല ; ഇതാണ് സത്യം ! പൊടിപ്പും തൊങ്ങലും വച്ച കേള്‍ക്കാന്‍ സുഖമുള്ള കള്ളങ്ങള്‍ വാചാലമായി പറയുന്നവൻ കലികാലത്തില്‍ എവിടെയും എന്നും ആദരിക്കപ്പെടും എന്നത് മറ്റൊരു സത്യം !

"എന്താണ് നമ്മുടെ ദൈവസങ്കല്പം? ക്രിസ്തു എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മൾ ഉൾക്കൊള്ളുന്നത്? എല്ലാ വിധത്തിലും തനി മനുഷ്യനായിരുന്ന യേശുവിനെ ദൈവപുത്രൻ എന്ന് വിളിക്കുന്നത്‌ കേൾക്കുമ്പോൾ നമുക്കത് അരോചകമായി തോന്നുന്നുണ്ടോ? ബൈബിൾ വാക്യങ്ങൾ വ്യാഖ്യാനം ചെയ്യുന്നവർ നമുക്ക് പറഞ്ഞുതരുന്നത്‌ എന്തുതരം ദൈവശാസ്ത്രമാണ്? ഒരു പക്ഷേ ഇവിടെയെല്ലാം നമ്മൾ അസത്യംകൊണ്ട് അഭിഷേകം ചെയ്യപ്പെടുകയാണോ?യേശുവിനെപ്പറ്റി ബൈബിൾ നമ്മോടു പറയുന്നതിൽ സത്യമുണ്ടെങ്കിൽ ആ സത്യം നമ്മൾ എങ്ങനെ കണ്ടെത്തും? അത് കണ്ടെത്തിയാൽ ഇന്നത്തെ രീതിയിൽ തുടർന്നും ജീവിക്കാൻ നമുക്കാകുമോ? ചെവിയടപ്പിക്കുന്ന ഇന്നത്തെ വചനപ്രഘോഷങ്ങൾ നമ്മോടു ചെയ്യുന്നത് എന്തെന്ന് തിരിച്ചറിയുമ്പോൾ നമ്മൾ അസ്വസ്ഥരാകുമോ?" ഈവക ചോദ്യങ്ങള്‍ക്കൊരു ശരിയുത്തരം 'ഭഗവത്‌ഗീത'  മാത്രമാണൂലകില്‍ !

No comments:

Post a Comment

Note: only a member of this blog may post a comment.