Sunday 29 November 2015

അല്മായശബ്ദം: 'വിശ്വാസാനുഷ്ഠാനങ്ങളും യേശുവിലൂടെയുള്ള രക്ഷയും' - ...







ക്രിസ്തു തന്റെ അന്ത്യഅത്താഴത്തില്‍ ലോകത്തിനു കാണിച്ചുകൊടുത്ത ത്യാഗബലിയെ (കാവ്യബലിയെ) "കുര്‍ബാന"യെന്ന ഒരോമനപ്പേരിട്ട തിരക്കഥയിലൂടെ 'സ്റ്റേജ് 'ചെയ്തു കഴിഞ്ഞ പതിനേഴു നൂറ്റാണ്ടായി ജനകോടികളെ പറ്റിച്ചശരാക്കിയ പൌരോഹിത്യത്തെ, "കര്‍ത്താവിന്‍റെ മനസറിഞ്ഞ പന്ത്രണ്ടു ശിഷ്യന്മാരും മനസ് നിറഞ്ഞു ശപിക്കുന്നു" എന്നത് അവര് മെനഞ്ഞുണ്ടാക്കിയ ഈ കുര്‍ബാനകളില്‍തന്നെ ദിനവും അവരുതന്നെ പാടിത്തകര്‍ക്കുന്നു എന്നതാണ് ആലോച്ചനാത്ഭുതം ! "നിങ്ങളെ ഞങ്ങള്‍ അറിയിച്ചതൊഴിച്ചു ഇങ്ങ്‌ഒരുവന്‍ വന്നറിയിച്ചാല്‍ വാനവനെങ്കിലും ആ ദൂതന്‍ താനേല്‍ക്കും സഭയിന്‍ ശാപം" എന്ന ആ ഈരടിയിലൂടെ "ശപിക്കുന്ന സഭയായി" സ്വയം അവതരിപ്പിക്കുന്ന ഭോഷത്തരവും ഈ സഭയ്ക്കുണ്ട് ! "ശപിക്കുക" എന്നത് ക്രിസ്തീയമല്ലല്ലോ! നസരായന്റെ ദേഹത്തടിച്ച കാറ്റുപോലും അറിയാത്ത പൌലോച്ചന്‍ ഈ വചനം കുത്തിക്കുറിക്കുംപോള്‍ ക്രിസ്തുവിന്റെ ആത്മാവ് അദ്ദേഹത്തില്‍ ഇല്ലായിരുന്നു എന്നാണെന്റെ വാദം !കോന്‍സ്ടാന്റിന്‍ ചക്രവര്‍ത്തിയുടെ ബൈബിള്‍ എഴുത്തുകാരന് പറ്റിയ ഒരു ആലോച്ചനക്കുറ്റം എന്നു മാത്രം കാലം ഇതിനെ കരുതട്ടെ ! "അതിവേഗം ബഹുദൂരം" ജനത്തെ ക്രിസ്തുവിന്റെ ചിന്തകളില്‍ നിന്നും അടിച്ചുമാറ്റിയ പൌരോഹിത്യമേ നിനക്ക് സ്തുതി !അല്മായശബ്ദം: 'വിശ്വാസാനുഷ്ഠാനങ്ങളും യേശുവിലൂടെയുള്ള രക്ഷയും' - ...: ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല) (നവംബര്‍ ലക്കം സത്യജ്വാല മാസികയില്‍നിന്ന് സര്‍ഗസംവാദം ) 'ക്രിസ്റ്റോളജി എന്ന തടസ്സക്കല...

No comments:

Post a Comment

Note: only a member of this blog may post a comment.