Tuesday 17 November 2015

അല്മായശബ്ദം: കത്തോലിക്കാസഭയിലെ സ്വതന്ത്രചിന്തകൾ - R. I. P.

അല്മായശബ്ദം: കത്തോലിക്കാസഭയിലെ സ്വതന്ത്രചിന്തകൾ - R. I. P.: സഭാസിദ്ധാന്തങ്ങളെ മുറുകെ പിടിക്കുന്നതിനും സഭാധികാരികളുടെ സ്വേച്ഛാധിപത്യഭരണം യഥേഷ്ടം തുടരുന്നതിനുമാണ് കത്തോലിക്കാ സഭാംഗങ്ങൾക്ക്‌ സ്വതന്ത്രമ...മതമുണ്ടായ കാലം മുതല്‍, ജന്മം കൊണ്ട് ഓരോ മനുഷ്യനും ഓരോ മതത്തില്‍ അകപ്പെടുന്നു ; കാലക്രമേണ ആ ജീവി ആ മതത്തിന്റെ അടിമയും ആകുന്നു ! വിടുതലിനായി ചിന്തിക്കുന്നവന്‍ നസരായനെപ്പോലെ ഒറ്റപ്പെട്ടു സമൂഹത്തില്‍ കുറ്റവാളിയുമാകുന്നു,  ! "അവനെ കുരിശിക്ക" എന്ന സമൂഹാരവം കേള്‍ക്കാന്‍ ഭയക്കുന്നവര്‍ സ്വയം മതത്തിന്റെ അടിമത്തത്തിന് തന്‍റെ ബുദ്ധിയെ അടിയറ വയ്ക്കുന്നു ; ഇതുമൂലം  ജീവി "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും"എന്നമട്ടിലാകുന്നു!

 "മതം ഒരു തെറ്റായ ബസ്സ്‌ യാത്ര പോലെയാണ് , ആത്മീയത ഒറ്റക്കുള്ള കാൽനട യാത്രയും! കൊച്ചിക്ക്‌ പോകേണ്ട യാത്രക്കാരാൻ കോത്തായത്തിനു പോകുന്ന ബസ്സിൽ കയറിയ അവസ്ഥയാണ് മതവിശ്വാസിയുടെത് . അധികം വിശ്വാസികളുടെയും പ്രശ്നം, അവർ തെറ്റായ യാത്രയിൽ വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞൂപോയി  എന്നതാണ് . ഇനി ബസ്സിൽ നിന്നും പുറത്തിറങ്ങി ഒറ്റയ്ക്ക് നടന്നു പോയാൽ ലോകം എന്ത് വിചാരിക്കും, എന്നതാണ് അവരുടെ ആദ്യ ഭയം . അതിനുമുപരി വിശ്വാസികൾക്ക് ഒറ്റയ്ക്ക് പോകുവാനുള്ള ഭയവും ഭയങ്കരമാണ് !" എന്ന സ്നേഹ ഗംഗയുടെ വചനം ഇവിടെ മകുടോദാഹരണമായി ഭവിക്കുന്നു !

എന്നാല്‍ ആത്മജ്ഞാനം ലഭിച്ചവന്‍ സ്വയം അറിഞ്ഞു ,ആ അറിവില്‍ ആശ്രയിച്ചാനന്ദിക്കുന്നു! അവനാണ് സ്വര്‍ഗവാസി ! അല്ലാതെ പോഴന്പാതിരിയുടെ പുറകേ പോയ അവന്റെ കഴിഞ്ഞ തലമുറയല്ല ! മരിച്ചുപോയ നമ്മുടെ പിതാമഹന്മാരുടെ ഒരാത്മാവെങ്കിലും തിരികെ വന്നിരുന്നെങ്കില്‍, പാതിരിയെ വിശ്വസിച്ചതുമൂലം അവര്‍ക്ക് പറ്റിയ ഊളത്തരം ഒന്ന് വിസദീകരിച്ചിരുന്നെങ്കില്‍, എന്നാശിച്ചു പോകുന്നു ! അത് നടപ്പില്ല ,പകരം ഭഗവത് ഗീത വായിക്കൂ ..

No comments:

Post a Comment

Note: only a member of this blog may post a comment.