Sunday 8 November 2015

അല്മായശബ്ദം: സിസ്റ്റര്‍ അമലയുടെ കൊലപാതകം ഉണര്‍ത്തുന്ന ചിന്തകള്‍...

അല്മായശബ്ദം: സിസ്റ്റര്‍ അമലയുടെ കൊലപാതകം ഉണര്‍ത്തുന്ന ചിന്തകള്‍...: ജോര്‍ജ് മൂലേച്ചാലില്‍ 2015 ഒക്ടോബര്‍ലക്കം സത്യജ്വാലയിലെ എഡിറ്റോറിയല്‍ കേരളത്തിലെ കന്യാസ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നു വീണ്ടും തെളി...



'കാര്യത്തെ' ഓർത്തു വ്യാകുലപ്പെടാതെ, കാര്യത്തിന് ഉപാധിയായ 'കാരണത്തെ' കണ്ടെത്താൻ ബുദ്ധിയുള്ളവർ ശ്രമിക്കുകയും ; ആ 'കാരണത്തെ' ഒരിക്കലായി ഇല്ലാതാക്കുകയും ചെയ്യുകയാണ്  വേണ്ടത് ! കന്യകകൾ ഇല്ലാത്ത "കന്യാസ്ത്രീമാടങ്ങളിലെ" അറുംകൊലകളെയും അത് നടപ്പിലാക്കുന്ന പാതിരിപ്പടയെയും ചൊല്ലി കാലമിന്നു വിലപിക്കുന്നതിനു പകരം, "പ്രാർഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതേ" എന്നാത്തിരുവചനം നമ്മുടെ പിതാക്കന്മാർ ഒന്നനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെനേം ..? അവനെ അനുസരിക്കാതെ നാം പ്രാർഥിക്കാൻ തലമുറകളായി എന്നും പള്ളിയിൽ പോയി! ഇവിടെ കുഴച്ചിലു തുടങ്ങി ! പണ്ട് കേരളത്തിൽ നമ്പൂതിരി കയറുന്ന നായരുവീടുകളെ "അച്ചിവീടെന്നു"  വിളിക്കുന്നതിൽ അഭിമാനം കൊണ്ട നായരു പുങ്കന്മാരെപ്പോലെ, നമ്മുടെ പൂര്വീകന്മാർ നമ്മുടെ പെണ്‍പെരുമയെ കത്തനാരുടെ "വെപ്പാട്ടിമാരാക്കി" കുടുംബത്തിനു 'മാനം' കയറ്റി (സ്വർഗത്തിലിരിക്കുന്ന പാവം കർത്താവിനീ നാറുന്ന പെണ്ണിനെ എന്നാത്തിനാണെന്നു കൂടി ഒന്ന്  ചിന്തിച്ചില്ല ) ! അങ്ങിനെ കത്തനാരുടെ അടിമകളായി നാം, നാംപോലും അറിയാതെ മാറിപ്പോയി   ! സഭയും സഭയുടെ മാനവും , ആക്കൂട്ടത്തിൽ ക്രിസ്തീയതയും കാലത്തിന്റെ കുത്തൊഴുക്കിൽ  മുങ്ങിപ്പോകുന്നത് കരയിലിരുന്നു കണ്ടു കണ്ണീരൊഴുക്കാനല്ലാതെ നമുക്കിനിയും ഒന്നും തന്നെ സാധ്യമല്ല! കാരണം ,പള്ളിയില്പോയില്ലെങ്കിൽ നമുക്കും ശ്വാസം മുട്ടും !!

No comments:

Post a Comment

Note: only a member of this blog may post a comment.