Tuesday 24 November 2015

അല്മായശബ്ദം: ബ്രിസ്ബൺ നല്കിയ പാഠം!



അല്മായശബ്ദം: ബ്രിസ്ബൺ നല്കിയ പാഠം!: എല്ലാം നല്ലതിനെന്ന് പറയുന്നതെത്ര ശരി! ഐ എസ് കാരു പാരീസിൽ വന്നാക്രമണം നടത്തിയതിന്റെ ഗുണഫലം ഉടനെ അനുഭവിക്കാൻ പോകുന്നത് ആസ്ത്രേലിയയിലെ സീറോ ക...



"അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു പച്ചവെള്ളത്തെ വീഞ്ഞാക്കിയ യേശുവിന്റെ സുവിശേഷവേലയുടെ ആരംഭമായി, ഞങ്ങളുടെ മെത്രാന്‍ കൂടലില്‍ പതിനഞ്ചു ഏക്കര്‍ റബ്ബര്‍തോട്ടം അഞ്ചുകോടിയോളം രൂപ പാവംജനത്തെ പിഴിഞ്ഞ് വാങ്ങിച്ചുകൂട്ടി"; എന്നതു  കേരള ക്രിസ്തീയവിശ്വാസ ചരിത്രവിദ്യാർഥികള്‍ക്ക്  വിദ്യാരംഭ വിഷയമായി !  അതുപോലെ ഓസ്ട്രേലിയയിൽ ബ്രിസ്ബൈനില്‍ "പുതിയ പള്ളികള്‍ ഇനിയും പണിയേണ്ട, പകരം നമ്മുടെ "ഹൃദയം ദേവാലയ"മാക്കിയാല്‍ മതി; നാം ഓരോരുത്തരും ദൈവത്തിന്റെ ആലയങ്ങള്‍ (ദേവാലയങ്ങള്‍) ആകുന്നു" എന്ന വലിയ അറിവിലേക്ക് അവിടുത്തെ ജനം ഉയര്‍ന്നു എന്നതും ചരിത്രാത്ഭുത വിഷയമായി മാറിയിരിക്കുന്നു !

"ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് " എന്നരുളിയവന്റെ പ്രതിമയുടെ മറവില്‍ "ജാതിസ്പര്‍ദ്ദ" വളര്‍ത്താന്‍ കലികാല വിഷവിത്തു കേരളമാകെ ഒരുകൂസലുമില്ലാതെ വിതയ്ക്കാന്‍  വെള്ളാപ്പള്ളിയെ കാണിച്ചുകൊടുത്തു ശീലമാക്കിയ നമ്മുടെ നാനാസഭകളുടെയും ളോഹധാരികളേയും, വാകീറിപാസ്ടര്‍ വൃന്ദത്തെയും ചരിത്രം ഒരുനാളും മറക്കുകയില്ല ! അയക്കാരനെ സ്നേഹിക്കാന്‍ അരുളിയ മശിഹായെ കോട്ടയത്ത് കുരിശിലേറ്റിയ (ശുദ്ധ രക്ത വാതരോഗത്തിന്റെ കുരിശില്‍ തറച്ച) ക്നാനായ കത്തനാരന്‍മാരും ചരിത്രം കണ്ട പണ്ഡിതസ്രേഷ്റ്റന്മാർ ആയി മാറിയിരിക്കുന്നു ! വിഘടനവാദകൂദാശ ചൊല്ലിച്ചൊല്ലി ജനത്തെ ആയിരം സഭകളിലാക്കിയി കുതന്ത്രപാതിരിമാരും കര്‍ത്താവിനെ ചാട്ടവാര്‍ കൊണ്ടടിച്ച പടയാളികള്‍ക്ക് തുല്യരായിരിക്കുന്നു !

No comments:

Post a Comment

Note: only a member of this blog may post a comment.