Monday 3 October 2016
അല്മായശബ്ദം: ആശംസാപ്രവാഹം..... നന്ദിയും.
അല്മായശബ്ദം: ആശംസാപ്രവാഹം..... നന്ദിയും.: കാത്തലിക് പ്രീസ്റ്റ് ആന്റ് എക്സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തീയ സഭകളുടെ ഏകീകരണം ലക്ഷ്യമാക്കി ആരംഭിച്ച ഓപ്പൺ ചർച്ച് ..."കോടിത്തുണിക്കണ്ടം ആരും പഴയതിനോട് ചേര്‍ത്തു തുന്നുമാറില്ല, പുതിയ വീഞ്ഞ് ആരും പഴയതുരുത്തിയില്‍ പകരാറുമില്ല! കാരണം കീറല്‍ അധികമാവുകയും / തുരുത്തി തകരുകവും ചെയ്യുമെന്നതാണ് ഫല"മെന്നു കര്ത്താവരുളിയത് നാം വായിച്ചിട്ടുണ്ടല്ലോ! എങ്കില്‍ " '' " "വ്യത്യസ്തകാരണങ്ങളാൽ കത്തോലിക്കാ സഭവിട്ടു പോയവരെ ഏകോപിപ്പിക്കുന്നതും അവരെ പഴയ സഭയോടു ചേർത്തു നിർത്തുന്നതും വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു." എന്നത് ശരിയല്ല ! കാരണം സഭ ചീഞ്ഞുനാറിയത് കാരണമാണല്ലോ അവര്‍ പണ്ട് മൂക്കുംപൊത്തി സഭാവിട്ടോടിയത്?! വീണ്ടും അവര്‍ ''ശര്ദ്ടിച്ചതു തന്നെ ഭക്ഷിക്കാതെ'' ക്രിസ്തുവില്‍ സഭയില്ലാതെ നമുക്കൊരുമിക്കാം ! സഭയില്ലാത്ത ക്രിസ്തീയ ഒത്തൊരുമ / പുരോഹിതനും അവനിലെ ഇടയനും അവന് ''ആടെന്നു'' വിളിച്ച്ചപമാനിക്കുന്ന അല്മായനും ഇല്ലാത്ത സമൂഹം / ചൂഷകനും ചൂഷിതനും ഇല്ലാത്ത സമൂഹം ! അവിടെ റീത്തും, റീത്തുവയ്ക്കാത്ത കത്തോലിക്കനുമില്ല,പെന്തകൊസുമില്ല! ആ പഴയ നാറിയ പുരോഹിതനും പാസ്റ്ററും സഭയുമില്ല! ഉള്ളതോ ക്രിസ്തുവിലെ ''അയല്‍ക്കാരനെ സ്നേഹിക്കുന്ന'' സ്നേഹിതന്മാര് മാത്രം! ആ സ്നേഹകൂട്ടായ്മ നാട് നാടാകെ ഉയിര്കൊള്ളട്ടെ ! ക്രിസ്തു സഭകളാകുന്ന കുരിശില്‍ കിടന്നു വീണ്ടും " എനിക്ക് നിവിര്ത്തിയായി " എന്നൊരിക്കൽ കൂടി ഉരുവിടട്ടെ ! ആമ്മേന്‍ കരയുന്ന ആടുകളുടെ കൂട്ടമല്ല ,"ഹൃദയാസ്തനായ ദൈവമക്കളുടെ ഒരുമിക്കല്‍",,അതാണ് കാലംകൊതിക്കുന്ന ക്രിസ്തീയ ഹാര്‍മോണി ! samuelkoodal
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.