Wednesday 5 October 2016

അല്മായശബ്ദം: ഞാൻ മരിച്ചാൽ......... റെജി ഞള്ളാനി.

അല്മായശബ്ദം: ഞാൻ മരിച്ചാൽ......... റെജി ഞള്ളാനി.: ( റെജി ഞള്ളാനി 1966-ൽ പാലായിൽ ജനിച്ചു. മാതാപിതാക്കളോടോപ്പം കട്ടപ്പനയിൽ വന്ന് താമസമാക്കി. കട്ടപ്പന ഗവ. കോളേജിലെ വിദ്യാഭ്യാസത്ത...ക്രിസ്‌തീയതയില്ലാത്ത ക്രിസ്തുമതത്തിന്റെ ഒരു പൗരോഹിത്യ ബ്രാഞ്ചിൽ ഞാൻ ജനിക്കാനിടയായതിൽ എനിക്ക് ദുഃഖവും മാനക്കേടുമുണ്ട് ,സത്യം!  എന്റെ "അപ്രിയയാഗങ്ങളിലും", ഇപ്പോൾ പണിപ്പുരയിലിരിക്കുന്ന "സാമുവലിന്റെ സുവിശേഷത്തിലും" എന്റെ ഈ ജഡം ഞാൻ ഉപേക്ഷിക്കുമ്പോൾ, പള്ളിപ്പറമ്പിലെ മണ്ണിലടക്കി പള്ളിവഴക്കിനിടയാകാതെ , എന്റെ ഈ ശരീരം ഉണ്ടാകുവാൻ കാരണമായ അഗ്നിയിലേയ്ക്കും, അതുവഴി വായുവിലേയ്ക്കും, ആകാശത്തിലേയ്ക്കും , ഇത്തിരി ചാരം ജലത്തിലേയ്ക്കും, ഇത്തിരി  അസ്തി ഭൂമിയിലേയ്ക്കും അലിയിക്കണമേ എന്ന് ഞാൻ സകലരോടും അപേക്ഷിച്ചിട്ടുണ്ട്! എന്റെ മക്കളോടും സ്നേഹിതരോടും പറഞ്ഞിട്ടുമുണ്ട് . ഭാര്യ സമ്മതിച്ചിട്ടുമുണ്ട്! പിന്നെയെല്ലാം ദൈവഹിതം ! "ഞാൻ" എന്ന ബോധമാണ് ഞാൻ എന്നറിയാതെ, എന്റപ്പച്ചനുമമ്മയും വരെ കത്തനാരുടെ കീശ വീർപ്പിക്കാനും,പള്ളിയിലെ  കൂദാശയുടെ പിന്ബലത്തില് സ്വര്ഗംകിട്ടും എന്ന് ദിവാസ്വപ്നം കണ്ടതുമോർത്തു  മണ്മറഞ്ഞ എന്റെ സകല പൂർവീക്കരോടും എനിക്ക്  സഹതാപമുണ്ട് ,സത്യം!  സാമുവൽ കൂടൽ .

No comments:

Post a Comment

Note: only a member of this blog may post a comment.