Sunday 23 October 2016

അല്മായശബ്ദം: സ്രാമ്പിക്കൽ മെത്രാനും അമ്മയുടെ മോതിരം മുത്തലും

ഒരു പയ്യൻ കത്തനാരാകാൻ ളോഹയണിഞ്ഞാലുടൻ അവൻ അവന്റെ അപ്പന്റെയും അപ്പനാകുന്ന പ്രകൃതിവിരുദ്ധ നടപടിയിലേക്കു കൂപ്പുകുത്തുന്ന ദൈവത്തെയറിയാത്ത സഭയും, "ബോധമാണ് ദൈവമെ"ന്നറിയാൻ പോലും ബോധമില്ലാത്ത ആടുകളും കൂടിയ ഒരു പ്രാക്രിത സമൂഹമാണ് ഇന്നത്തെ ക്രിസ്ത്യാനി കേരളത്തിൽ! അപ്പനെ "അപ്പനെന്നു" വിളിക്കാതെ , അപ്പൻ ഇവനെ [ളോഹയണിഞ്ഞ മകനെ] "പിതാവേ, അച്ഛാ" എന്ന് വിളിക്കാൻ കാനോൻ നിയമം പറയുമ്പോൾ മുൻപേയുണ്ടായ തന്തയുടെ മുൻപേയുണ്ടായി ഈ കത്തനാർ എന്ന് വ്യക്തമായി യുക്തയായി! "മുൻപേയുണ്ടായവൻ "എന്ന പ്രയോഗം തന്നെ ഈ കത്തനാരച്ചനും, മെത്രാൻ പിതാവിനും കാനോൻ കൊടുത്ത ഭൂഷണമാണെന്നിരിക്കെ നാമെന്തിന് വേവലാതിപ്പെടണം ഇവറ്റകളെ  കാണുമ്പോൾ? എന്നെ പല മുൻപേയുണ്ടായ കത്തനാരന്മാരും 'സാമുവേൽ ' എന്ന് കുറുകെ mr പോലും ചേർക്കാതെ വിളിച്ചാലാ മുൻപേയുണ്ടായവനോട് ഞാൻ ചോദിക്കും "ഇതിയാന്റെ അപ്പനെയും ളോഹകിട്ടിയതില്പിന്നെ തണ്ടപ്പേരാണോ താൻ വിളിക്കാറുള്ളത് "എന്ന്! 

ഇവിടെ മെത്രാന്റെ മോതിരം മുത്തുന്ന അമ്മയെ വേരുട്ടുന്നതു മകനണിഞ്ഞ കളർ ളോഹക്കൂട്ടാണ്‌ ; അല്ലാതെ കയ്യിലണിഞ്ഞ മോതിരമെന്ന ലോഹമല്ല! മനുഷ്യനെ വേരുട്ടാൻ കൂർത്ത തൊപ്പിയും ,കയ്യിൽ വടിയും ,വവ്വാലിനെ മാതിരി വിരിയുന്ന ളോഹയും, ഒന്നൂരിക്കളഞ്ഞിട്ടിവറ്റകളെ ഹിന്ദു സന്യാസിമാരുടെ കൂട്ട് സർവവും ത്യജിച്ചവരായി ഒന്ന് നിർത്തിക്കാട്ടു അപ്പോൾ കാണാം നല്ല ചേല്! നരേന്രമോടിജി അമ്മയെ കുനിഞ്ഞു വണങ്ങുന്നതേ അദ്ദേഹം ഒരു ഹിന്ദു ആയതിനാലാണ് ; അല്ലാതെ വെറും ഇരുകാലി ആടുകളായ ക്രിസ്ത്യാനി സംസ്‌കാരമല്ല!  samuelkoodalഅല്മായശബ്ദം: സ്രാമ്പിക്കൽ മെത്രാനും അമ്മയുടെ മോതിരം മുത്തലും: ചാക്കോ കളരിക്ക ൽ യു. കെ. - യി ൽ പുതിയതായി സ്ഥാപിച്ച പ്രെസ്റ്റൻ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ സ്രാമ്പിക്കലിൻറെ പട്ടാഭിഷേ...

No comments:

Post a Comment

Note: only a member of this blog may post a comment.