Saturday 15 October 2016

"കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!

ജനത്തെ മാനസികാടിമത്തത്തിൽ കുടുക്കി അവരുടെ കീശ സ്വന്തമാക്കാൻ, ദൈവമെന്തെന്നറിയാത്ത പൗരോഹിത്യം കണ്ടെത്തിയ കുടുക്ക് തന്ത്രമാണീ കൂദാശ!  കത്തോലിക്കാ സഭയിലും, മറ്റിതര പൗരോഹിത്യ സഭകളിലും / മതങ്ങളിലും  മാത്രമല്ലീ കൂദാശ കൊടികുത്തി വാഴുന്നത്!  ഉദാഹരണമായി, ഇസ്ലാമിൽ  തീവ്രവാദികൾ ഒരുവൻ '' ക്രിസ്ത്യാനി" ആയിപ്പോയതിൽ കുറ്റം ചുമത്തി,  ആ മനുഷ്യന്റെ കഴുത്തറക്കുമ്പോൾ, ആ കൊലയാളി അലറിക്കൊണ്ട് ഉരുവിടുന്ന "അല്ലാഹു അക്ബർ" എന്ന ജൽപനം  പോലും മനുഷ്യനെ മനുഷ്യൻ പഠിപ്പിച്ച കൂദാശകളിൽ ഒന്നാണ്; അല്ലാതെ അല്ലാഹു മനസിൽപോലും കണ്ടതല്ല !  മൃഗങ്ങളെ / പക്ഷികളെ കൊല്ലുന്ന സമയത്തുപോലും ഇസ്ലാമിന് കൂദാശയുണ്ട് ! കൂദാശ ചൊല്ലിയിട്ടു ഇത്തിരി വെള്ളം ആ ജീവിയുടെ തലയിലൊഴിക്കും ! വെള്ളം തലയിൽ വീണ ഈർച്ചകാരണം ആ ജീവി തലയൊന്നു കുടയും ! ഈ 'തലകുടച്ചിൽ 'ആ ജീവിയുടെ മരിക്കാനുള്ള സമ്മതമായി വിശ്വാസി കരുതുന്നു; അതിന്റെ കഴുത്തിൽ അയ്യാൾ കത്തിക്കയറ്റുന്നു ! ഇവയെ കൂട്ടമായി കൊല്ലുന്ന യൂറോപ്പിലെ അറവുശാലകളിൽവരെ ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നവയ്ക്കായി  "അറബിക് മന്ത്രം" [കൂദാശ] സൗണ്ട് റെക്കോർഡ് ചെയ്തത് സദാസമയവും അവയെ കേൾപ്പിച്ചുകൊണ്ടാണ് അവയുടെ ജീവനെടുക്കുന്നതു! എന്ത് രസം /എന്ത് പുണ്യം!?

ഇന്ന് എന്റെ പള്ളിയിൽ പൊതുയോഗമാണ് ! പൊതുയോഗത്തിൽ കയറണമെങ്കിൽ ആ ചെറ്റക്കത്തനാരുടെ മുന്നിൽ മുട്ടുകുത്തി ഞാൻ കുമ്പസാരിക്കണം ! വയ്യാ ,വയ്യാ  പള്ളിയും വേണ്ടാ പൊതുയോഗവും എനിക്ക് വേണ്ടാ.....ഇന്ന് കുമ്പസാരക്കൂദാശ പള്ളിയിൽ കമ്മറ്റിയിൽ കൂടാനും, കൊള്ളയടിക്കാനും പള്ളിയിൽ വരുന്ന പരീശന്മാർക്കും അവരുടെ ശിങ്കിടികൾക്കും മാത്രം കൈമുതലായി മതി! പെണ്പടയിൽ ഗോപസ്ത്രീകൾക്കു മാത്രവുമായി കുമ്പസാരം ചുരുങ്ങി! വിവാഹത്തിന് തലേന്ന് ഒന്ന് കുമ്പസാരിച്ചാൽ  പിന്നെ മാനം മര്യാദയുള്ള ഒരുത്തിയും മരണം വരെ ഈ പറിഞ്ഞ പണിക്കു ഒരു കത്തനാരുടെ മുന്നിൽ മനസു മലക്കെ തുറക്കുകയില്ല! പാതിരിയെ  കയ്യടക്കാൻ കൊതിക്കുന്ന മോളുമാര് പക്ഷെ ചെയ്യും ;എല്ലാ ആഴ്ചയിലും കുമ്പസാരിക്കും /അതൊരു സുഖമാണ്..! കത്തനാരെ ഇവളുമാര് കാണുമ്പോളുള്ള ഇവറ്റകളുടെ ചിരിയും സന്തോഷവും കണ്ടാലറിയാം കുമ്പസാരിച്ചവളാണ്‌ ഈ ഗോപാംഗനയെന്നു ! പോരെ ? കാളക്കത്തനാർക്ക് "പാപമോചന" വരമുണ്ടെന്നു ജനത്തെ പറഞ്ഞു പറ്റിച്ച ഈ പൗരോഹിത്യ സഭകളെയാകെ കർത്താവുതന്നെ ഭൂമയിൽ നിന്നും തുടച്ചു മാറ്റും നിശ്ചയം! യൂറോപ്പിൽ അതിന്റെ തുടക്കം അമ്പതു കൊല്ലം മുൻപേ തുടങ്ങുകയും ചെയ്തു! ക്രിസ്തു മെനഞ്ഞ കഥയിലെ ചുങ്കക്കാരൻ "മഹാപാപിയായ എന്നോട് കരുണ തോന്നേണമേ "എന്ന മനസിന്റെ കുമ്പസാരമാണേറെ അഭികാമ്യം   കാനോനേ ...പക്ഷെ ആ കഥയിലെ  സ്വയം നീതിമാനാകുന്ന പരീശനു,   പൗരോഹിത്യത്തിനിതു ഒരിക്കലും തലയിൽ കയറുകയില്ലാതാനും!

പാതിരിക്കു യൂണിഫോം ളോഹ സഭ കൊടുക്കുമ്പോൾ അതിന്റെ കൂടെ പയ്യന് കൊടുക്കുന്ന കൂദാശയും ളോഹയൂരുമ്പോൾ തിരികെ വാങ്ങേണ്ടതാണ് ! എങ്കിലേ ഈ പൊട്ടകൂദാശയ്ക്കര് വിലയും നിലയുമുള്ളൂ കാനോൺനിയമമേ ! ളോഹയൂരുന്ന കത്തനാർക്കും മണവാട്ടിമാർക്കും ഒരേ നിയമമാകണം ! കാരണം ,ഇവർ രണ്ടും സഭയെന്ന കള്ളനാണയത്തിന്റെ ഇരുപുറങ്ങളാകുന്നു !  പൗരോഹിത്യത്തിന്റെ തട്ടിപ്പുമുഖങ്ങൾ മാറ്റിയാൽ ഈ സഭ മനനമില്ലാത്ത വിശ്വാസ ആട്ടിന്കൂട്ടം കുറെ നാളുകൂടി ചൂഷണത്തിന് സ്വയം മറന്നു നിന്നുതരും പള്ളികളിൽ;  അല്ലാഞ്ഞാലോ ആടുകളുടെ ഒരു കൂട്ട പലായനം പള്ളികൾക്കു പ്രതീക്ഷയ്ക്കാം ...samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.