Thursday 27 October 2016

അല്മായശബ്ദം: കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ...

അല്മായശബ്ദം: കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ...: ഇനി മുതൽ കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാംമെന്ന് വിശ്വാസകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന വത്തിക്കാന്റെ വിശ്വാസ തിരുസംഘം 25-10-2016-ൽ പു..."കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ."

ഇതൊരു സുവാര്‍ത്തയാണ് ,സുവിശേഷമാണ് ! പാവം ആട്ടിന്കൂട്ടത്തെ [ജനത്തെ] പള്ളിയുടെ പകല്ക്കൊള്ളയില്‍ നിന്നും വിടുവിക്കുവാന്‍ പോപ്പിന് മനസലിവ് തോന്നി! വത്തിക്കാന്‍ മനുഷ്യ നന്മയ്ക്കായി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ പ്രത്യക്ഷ സാക്ഷ്യമാണീ വാര്‍ത്ത!  മാമോദീസാമൂലം കത്തനാരുടെ കയ്യിലകപ്പെട്ട ആടെന്ന ജന്തുവിനെ മരണ ശേഷവും വിലപേശി കാശാക്കുന്ന. ശവപ്പരംപില്‍ കുഴിക്കാണത്തിനായി വില പേശുന്ന , തല്ലുകൂടുന്ന പള്ളിയുടെ കാപാലിക മേല്കോയിമയെ ഒറ്റയടിക്ക് ഇല്ലാതെയാക്കുന്നതാണീ സുവാര്‍ത്ത!

മരിച്ചയാളുടെ ജഡത്തെ കൂദാശ  ചൊല്ലി  കൂട്ടക്കല്ലറ എന്ന ''നിത്യ നരകത്തിലെയ്ക്ക് ''  ഓരോരുത്തരെയും [അവര് പൊന്നും വിലയ്ക്ക് വാങ്ങിയ ] പള്ളിയുടെ നരകക്കുഴിയുടെ അല്ലറിലെയ്ക്ക് കയറ്റുമ്പോള്‍ പണ്ടുമുതല്‍ക്കേ "എന്റെ ദൈവമേ എനിക്കീ ഗതി വരുത്തരുതേ'' എന്ന്  ഞാന്‍ ഉള്ളുരുകി പ്രാര്ഥിച്ചിരുന്നു! ആശ്വാസമായി ! എന്റെ ഈ ശരീരം ഞാന്‍ ഉപേക്ഷിക്കുമ്പോള്‍ എന്റെ വീട്ടുവളപ്പില്‍ത്തന്നെ ദഹിപ്പിക്കുവാന്‍ മൂന്നു ആണ്‍മക്കളോടും ഭാര്യയോടും ചട്ടംകെട്ടിയിട്ടിരിക്കുന്ന എനിക്കീ വാര്‍ത്ത ഒരു  പുതിയനിയമത്തിന്റെ സുവിശേഷമായി  ഭാവിച്ചു!

പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന കര്‍ത്താവിന്റെ കല്പന ലംഘിച്ച നമുക്കിതും ഇതിന്ടപ്പുറവും വരുന്നതില്‍ എന്തതിശയമേ ..?!



ഹിന്ദുവിനോ മുസല്മാനോ ഇല്ലാത്ത ഒരു വലിയ ശാപമാണ് നാം ക്രിസ്ത്യാനികൾ പേറുന്ന ''പൗരോഹിത്യ / പാസ്റ്റർ ശാപം ''!  ഇവറ്റകൾ നമ്മുടെ വീടുകളിലും ചടങ്ങുകളിലും കയറി ''സാറ്'' കളിക്കുന്നത് കാണുമ്പോൾ അന്തസുള്ളവന് അരിശം വരും ! വിധവമാരുടെ /ഭർത്താവ്  സ്ഥലത്തില്ലാത്ത വീടുകളിൽ  കാര്യസ്ഥനും ഭരണാധികാരിയും പിന്നെ പാസ്റ്റർമോൻ തന്നെ ! ആർക്കും ചോദ്യം ചെയ്യാനാവാത്ത ഈ ''കടന്നുകയറ്റത്തെ'' ഹിന്ദുമൈത്രിക്കോ സദാചാരപ്പോലീസിനു പോലുമോ  നോക്കുകുത്തികളായി കാണാനേ സാധ്യമാവൂ എന്നതും ഒരു കലികാല അതിശയമേ.. ''എന്തതിശയമേ പാതിരീസ്‌നേഷം ,എത്രമനോഹരമേ'' എന്ന് പെൺകൊടികൾ ഉറക്കത്തിലും പാടിരമിക്കട്ടെ! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.