Tuesday 25 October 2016

അല്മായശബ്ദം: ദൈവവിളിയെന്ന ആശയശൂന്യത!

അല്മായശബ്ദം: ദൈവവിളിയെന്ന ആശയശൂന്യത!: തന്റെയോ, തന്റെ കുഞ്ഞിന്റെയോ, ഭാര്യയുടെയോ, അമ്മയുടേയോ, പെങ്ങളുടെയോ നേർക്ക് ഒരത്യാഹിതം വന്നു ഭവിക്കുന്പോൾ മാത്രമാണ്, സംഭവത്തിന്റെ ഗ്രാവിറ്റ...നിത്യബ്രഹ്മചാരിയായി ജീവിക്കാമെന്ന മനസോടെ ജീവനമാർഗമായി പൗരോഹിത്യമേൽക്കാൻ വരുന്ന ഓരോ റെക്ടർ ജെയിംസ്    തെക്കേമുറിമാരെയും പട്ടംകൊടുക്കുന്നതിനു മുന്നേ അവരുടെ                         റ്റെസ്റ്റിക്കിൾസ്‌ / 'വരി' യെടുക്കുകയല്ലാതെ ഈ പ്രശ്നത്തിന് സഭയ്ക്ക് മറ്റൊരു പോംവഴിയുമില്ല !  പൗരോഹിത്യത്തിന് മുന്നേയുള്ള ഒന്നാം കൂദാശയായി ഈ ''വരിയെടുക്കൽകർമ്മത്തെ'' കാനോൺനിയമം മൂലം സഭയ്ക്ക് സാധൂകരിക്കുകയും ചെയ്യാമല്ലോ !  വരിയെടുക്കൽ കൂദാശയ്ക്കു വിധേയനാകുന്ന പുരോഹിത്യക്യാന്ഡിഡേറ്റും അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ദയനീയ സമയത്തു പ്രത്യേകമായി ചൊല്ലേണ്ട കൂദാശാപ്രാർത്ഥന ഉൾകൊള്ളുന്ന കൂദാശാക്രമങ്ങളും സഭ മുൻകരുതലായി ഉണ്ടാക്കേണ്ടിയിരിക്കുന്നു ! ഓപൊറേഷൻ കഴിഞ്ഞ യുവാവിന് പ്രത്യേകം കൊന്ത നമസ്കാരവും  രൂപകൽപന ചെയ്‌താലേറെ നന്ന് !  ഈ ദിവസങ്ങളിൽ അദ്ദേഹം മാതാവിനോടുള്ള കൊന്ത യാചന ഒഴിവാക്കുന്നതാനേറെ അഭികാമ്യം!

''അവൻ ഏകനായിരിക്കുന്നതു നന്നല്ല''  എന്ന ദൈവത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതൽ കാനോൺനിയമം കൊണ്ട് മൂടാമെന്നു കരുതിയ സഭ കുറെ നാണക്കേടും സഹിക്കേണ്ടിവരാമെന്നത് തികച്ചും ലോജിക്കലാണല്ലോ! സോദോമിനെ മറന്ന സഭയെ നിനക്ക് ഹാ കഷ്ടം! കർത്താവിനു മണവാട്ടിമാരെ ഉണ്ടാക്കി അവരെ വിഴുങ്ങുന്ന പൗരോഹിത്യമേ നിനക്ക്  ഹാ  കഷ്ടം!

''ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം'' എന്ന് ആ പാവം ഇരയോട് കരുണയില്ലാത്ത നാവുകൊണ്ട് പറഞ്ഞ ''രൂപാ താ''  മെത്രാനെ, തനിക്കു പ്രാര്ഥനയെന്തെന്നു കൂടി അറിയില്ലല്ലോ ! തന്നെ മെത്രാനാക്കിയത് സഭയുടെ കലികാലവൈഭവം തന്നെ ! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.