Tuesday 4 October 2016

അല്മായശബ്ദം: പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പുനരധിവാസ -സഹായ...

അല്മായശബ്ദം: പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പുനരധിവാസ -സഹായ...:  കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നൺസ്   അസോസിയേഷൻ. ph. +91 9447105070.cPo. നംമ്പർ. 53 -1\/-16   ACCOUNT NO. 142 60...

"പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പുനരധിവാസ -സഹായ നിധിയിലേയ്ക്ക് ഉദാരമായി സംഭാവനതന്ന് സഹായിക്കുക." എന്ന തലക്കെട്ടോടുകൂടിയ പുതിയ ശൈലിയിലുള്ള പിരിവു നോട്ടിസ് വളരെ ചിന്തനീയമാണ് ! പൌരോഹിത്യത്തെ തീറ്റിപ്പോറ്റാന്‍ കര്‍ത്താവിനെ നിന്ദിച്ചു പള്ളിയില്‍ പോകുന്ന ഒരു മടയന്‍ ക്രിസ്ത്യാനിയും കാലണാതുട്ടു പോലും ഈ ഫണ്ട്‌ലേക്ക് തരികയില്ല! കാരണം അവനെ കൂദാശ ചെയ്തു സ്വര്‍ഗത്തില്‍ കയറ്റാനായി പള്ളിയോടും പാതിരിയോടും ''വിശ്വാസക്കരാര്‍'' വാങ്ങി, പകരം വിയര്‍പ്പിന്റെ കാശില്‍ ഏറിയ പങ്കും  പള്ളിക്ക് കൂദാശകള്‍ക്കായി  കൊടുത്തു, പുരോഹിതരെ സുഖിപ്പിക്കാനും തീറ്റിപ്പോറ്റാനും ചിലവാക്കുന്നതിനു പുറമേ, പള്ളിയോടും കാനോന്‍ നിയമത്തോടും അനുസരണം കാണിക്കാത്ത , [ലോഹ ധാരികളെന്കിലും] പിഴച്ച ആടുകളായ ഈ 'എക്സ്' പുരോഹിത /കന്യകകളെ ആരും മതത്തില്‍നിന്നും അന്യമായെ എന്നാളും കരുതുകയുള്ളൂ..! പള്ളിപ്പിരിവും കൊടുത്ത് സ്വയം ''അരപുണ്യവാളന്മാരായ'' അവരുടെ ആശ്രയമായ , ആനന്ദമായ ''ധനമെന്ന ദൈവത്തെ '' ഈക്കൂട്ടര്‍ ആരുംതന്നെ എത്ര പണമുണ്ടായാലും ഈ സത്കര്‍മ്മത്തിനു കൊടുക്കുകയില്ല! കാരണം ''നല്ലശമരായനെ'' ഇവര്‍ക്ക് തീരെ പരിചയമില്ല! പാതിരി പള്ളിയില്‍ ഈ കഥ ഒട്ടു വിവരിചിട്ടുമില്ല ! ''എനിക്കും പെണ്പിളയ്ക്കും മക്കള്‍ക്കും , പിന്നെ പള്ളിക്കും"' എന്നതില്‍ കവിഞ്ഞൊരു ''കരുണാവര്ഷം'' ഇവരുടെ മനസുകള്‍ നിന്നും ഒരുനാളും ചൊരിയുകയില്ല നിശ്ചയം! അഥവാ വല്ല മടയന്‍ മാപ്പിളയും സഹായ ഹസ്തവുമായി മുന്നോട്ടു വന്നാല്‍  കാനോന്‍ നിയമം മൂലമുണ്ടാകുന്ന വയ്യവേലിയോര്‍ത്തു താനേ വാല് ചുരുട്ടും!

ഈ 'എക്സ്' കളെ പുനരധിവസിപ്പിക്കാന്‍ ഈ 'കരുണാവര്‍ഷത്തില്‍' പോലും  ഒരു കത്തോലിക്കനും മുതിരുകയില്ല, എന്നതിനാല്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ "ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന് പ്രാര്‍ഥിക്കുന്ന , "ഈശാ വാസ്യമിതം സര്‍വം'' എന്ന് വിശ്വസിക്കുന്ന ഭാരതത്തിന്റെ തനിമ നഷ്ടപ്പെടാത്ത ഭാരതമാക്കളോട് യാചിക്കുന്നു! തമ്മിലടിക്കുന്ന ഒരു കേരളക്രിസ്തീയസഭകളും ഇതില്‍ കൈയ്യിടുകയില്ലാത്തതിനാല്‍ ''ഹിന്ദുമൈത്രി'' ഇതില്‍ കരുണകാണിക്കുവാന്‍ അപേക്ഷിക്കുന്നു!  ഞങ്ങളും ഈ 'എക്സ് 'കളും ഭാരതീയരല്ലയോ സഹോദരരേ .?  .അബദ്ധം പിണഞ്ഞ ഞങ്ങളുടെ പൂര്‍വ്വതലമുറകളോട് നിങ്ങള്‍ പൊറുക്കേണമേ ....പാതിരി ചതിച്ചതാ..... കരുണയില്ലാത്ത ''കത്തനാര്സഭ'' ഇവരുടെ  ജീവിതവും യവ്വനവും  കാര്ന്നെടുത്തിട്ടു തെരുവിലിറക്കിവിട്ട അനീതിയോട് മല്ലിടാന്‍ ,                       മറുത്തൊന്നുരിയാടാന്‍ വ്യകിത്വം നഷ്ടപ്പെട്ട / മനസാക്ഷി കൈമോശം വന്ന, ഈ ക്രിസ്തീയത നശിച്ച അചായസമൂഹത്തിനു കഴിയുകയില്ലൊരുനാളും ! ഈ 'എക്സ് 'കളുടെ ചോര നീരാക്കി ഉണ്ടാക്കിയ സഭാസ്വത്തുക്കള്‍ , ഇവരുടെ ന്യായമായ അവകാശമാക്കി, ഇവര്‍ക്കും കൂടി പങ്കിടാന്‍ സഹായിക്കണേ..  samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.