Sunday 12 February 2017

അല്മായശബ്ദം: ബിഷപ്പ് ഹൗസിനു മുന്നിൽ ജനരോഷമിരമ്പി. ജനകീയ മാർ...

അല്മായശബ്ദം: ബിഷപ്പ് ഹൗസിനു മുന്നിൽ ജനരോഷമിരമ്പി. ജനകീയ മാർ...: വിശ്വാസികളുടെ ശാപമേറ്റ കോട്ടപ്പുറം ബിഷപ്പ് ഹൗസിന്റെ കറുത്തദിനം.       2017-ഫെബ്രുവരി 11 ശനി കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളിയും കോടിക...

''വിശ്വാസികളുടെ ശാപമേറ്റ കോട്ടപ്പുറം ബിഷപ്പ് ഹൗസിന്റെ കറുത്തദിനം.''                                                                                                       ഈ വചനത്തിലെ ഒന്നാം പദം "വിശ്വാസികൾ ' ആണല്ലോ!                      ആരിൽ വിശ്വസിക്കുന്നവർ / എന്തിൽ വിശ്വസിക്കുന്നവർ എന്നൊക്കെ ചോദ്യമുയരും.  ക്രിസ്തുവിലോ  അവന്റെ വചനങ്ങളിലോ     വിശ്വാസമില്ലാതെ / അവന്റെ പ്രതിപുരുഷൻ എന്ന് സ്വയം നടിച്ചു കപടവേഷം ധരിച്ചുവന്ന പുരോഹിതന്റെ  കുതന്ത്രങ്ങളിലും കൂദാശത്തട്ടിപ്പിലും വിശ്വസിച്ചവർ എങ്ങിനെ ദൈവത്തെ അറിയും ,ദൈവവിശ്വാസികളാകും ? ഉദാഹരണമായി 'പ്രാർത്ഥന' എന്ന വിഷയത്തെക്കുറിച്ചു ക്രിസ്തു മൊഴിഞ്ഞതു വി,മത്തായി ആറിന്റെ അഞ്ചുമുതൽ ബൈബിളിൽ അച്ചടിച്ചിരിക്കുന്നതു ഒരുകുറിപോലും വായിച്ചറിയാതെ, പാതിരി കുത്തിക്കുറിച്ച ജല്പനങ്ങൾ ഉരുവിട്ട് ജന്മം പള്ളിയിൽ പാഴാക്കുന്ന ഇരുകാലി ആടുകൾ ഒടുവിൽ ഇതാ മെത്രാനെന്ന പെരുംകള്ളനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നു ! പ്രാർത്ഥന തൊഴിലാക്കിയ പരിശുദ്ധനായ മെത്രാനെ /  വന്ദ്യനായ                                      പുണ്യപിതാവിനെ വെറും പാപികൾ എന്ന് സ്വയം പട്ടം സ്വീകരിച്ച അടിമകൾ , കാലത്തിന്റെ ശാപമായ അന്ധവിശ്വാസികൾ                 പള്ളിപരിശകൾ ശപിക്കുന്നു!  കലികാലവൈഭവംതന്നെ !                      ''സ്വർഗം   തുറക്കുന്ന  നിമിഷങ്ങളെ ,,,അവൻ വീണ്ടും വരാറായ ദിവസങ്ങളെ....'' പണമാണ് പാതിരിക്കീശ്വരൻ!   samuelkoodal  

No comments:

Post a Comment

Note: only a member of this blog may post a comment.