Sunday 19 February 2017

അല്മായശബ്ദം: പി.എ.മാത്യു എനിക്കാരായിരുന്നു?

അല്മായശബ്ദം: പി.എ.മാത്യു എനിക്കാരായിരുന്നു?: Alex Kaniamparambil 20 mins  ·  “The evil that men do lives after them; The good is oft interred with their...



പി.എ.മാത്യു എനിക്കാരായിരുന്നു? എന്ന ചോദ്യത്തിന് ,                             ''എന്റെ ഗുരുവും ക്രിസ്തീയജീവിത മാർഗ്ഗദർശിയുമായിരുന്നു '' എന്നാണെന്റെയുത്തരം ! പരേതന് എന്റെ ആത്മ പ്രണാമം ...



നമ്മുടെ പരേതനായ  മാത്തച്ചന്റെ മരണക്കുറിപ്പ് 'കേ സീ ആര്‍ എം' പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും 'സത്യജ്വാല' വായനക്കാര്‍ക്കും 'അല്മായശബ്ദം ബ്ലോഗ്‌' വായനക്കാര്‍ക്കും പിന്തുടരാന്‍ ഒരു നല്ല ക്രിസ്തീയ മാതൃകയാകട്ടെ എന്ന് വെറുതെ മോഹിക്കുവാന്‍ എനിക്ക് മോഹം !



കര്‍ത്താവിനെ കല്ലറയില്‍ അടക്കിയപ്പോള്‍ കൂദാശ ചൊല്ലാന്‍ കയ്യാപ്പ കത്തനാര് പാര്‍ട്ടിക്കാര്‍ ആരും അന്ന് വന്നിരുന്നില്ലല്ലോ ! വലതു ഭാഗത്തെ കള്ളന് പറുദീസാ പൂകാന്‍ ഒരു പാതിരിയുടെയും  കപട പാഴ് ജല്പനം ''ശബ്ദ മലിനീകരണം'' ശവസംസ്കാര നേരത്തു അവിടെയും ഇല്ലായിരുന്നല്ലോ ! ആയതുപോലെ എന്റെ ഈ ശരീരത്തിന്റെ അന്ത്യയാമങ്ങൾ എങ്ങനെയായിരിക്കണം എന്നൊരു രൂപരേഖ ഞാൻ കാലേകൂട്ടി എന്റെ ഭാര്യയോടും, എന്റെ ആണ്‍ മക്കള്‍ മൂന്നിനോടും , മറ്റു ചാര്ച്ചക്കാരോടും ഈ മാത്തച്ചന്‍ തന്റെ മരണാനന്തര സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്ത്യഅഭിലാഷം അറിയിച്ചത്  പോലെ, ഞാനും പറഞ്ഞു സമ്മതിപ്പിച്ചു ''സത്യം ചെയ്യിച്ചു' 'വച്ചിരിക്കുകയാണ് ! ഇവരുടെയൊക്കെ ''കൂദാശാ റെക്കമെന്റേഷൻ'' ഇല്ലാതെതന്നെ എനിക്കെന്റെ അവകാശ നാട്ടിൽ / ഞാൻ ആയിരിക്കേണ്ട ഇടത്തിൽ എന്നെ എത്തിക്കാൻ  എന്റെ ദൈവം മതിയായവനാണ് എന്നെനിക്കു ഉറച്ച വിശ്വാസമുണ്ട് !



ഒരു ''പുല്ലേൽ ചാടി പുഴു'' ഒരു പുല്ലിൽ നിന്നും മറ്റൊരു പുല്ലിലേയ്ക്ക് ചാടുമ്പോൾ , ഇരിക്കുന്ന പുല്ലിൽ നിന്നും വേർപെടുന്നത് പുതിയ ഇടമായ പുല്ലിൽ മുൻഭാഗം ഉറപ്പിച്ച ത്തിനു ശേഷമാണ് എന്നതുപോലെ, ഈ ദേഹം വിട്ടുപോകുന്ന ദേഹിക്ക് [ എനിക്ക് ] പുതിയയിടം, ഇരിപ്പടം, ദേഹം കാലേകൂട്ടി കണ്ടെത്തിയിരിക്കും എന്റെ രക്ഷകനായ ഈ പ്രപഞ്ചമെന്ന ഈശ്വരൻ !! ഈ പരമ സത്യം അറിയാതെ പള്ളിയെന്ന ചതിയിടത്തിൽ പോയി ജന്മം പാഴാക്കുന്ന മനനമില്ലാത്ത ഈ ആടുകളോട് കർത്താവും തൊറ്റു ! പക്ഷെ, നമ്മുടെ മാത്തച്ചൻ ജയിച്ചു ,സംശയമില്ല ..  



കഴിഞ്ഞയാഴ്ച സംപൂജ്യനായ ഗീതാചാര്യൻ സർവ്വശ്രീ ഉദിത് ചൈതന്യജി കോന്നിയിൽ തന്റെ പ്രഭാഷണത്തിൽ , കാണാതായ ടോം ഉഴവിനാൽ പാതിരിയെപ്പറ്റി പരാമർശിച്ചു ! കത്തോലിക്കാ സഭയിലെ [നൂറുമീറ്റർ കുപ്പായത്തിൽ വാണരുളുന്ന] കർദ്ദിനാളെന്ന, മെത്രാനെന്ന ഈ പ്രാർത്ഥനാ വീരന്മാർക്കും വട്ടായിക്കും പോട്ടയ്ക്കുമൊന്നും കർത്താവുമായി ഒരിടപാടുമില്ലാഞ്ഞിട്ടല്ലേ ഇവർ ഈ പാതിരിയുടെ മോചനത്തിനായി ''പിണറായി മോഡി '' ദൈവങ്ങളിലാശ്രയിക്കുന്നു' എന്ന് ! ഞാൻ സത്യത്തിൽ ചൂളിപ്പോയി! ഗാദ്സെമനയിൽ  ചീറ്റിപ്പോയ ക്രിസ്തുവിന്റെ പ്രാർത്ഥനയും ഈ കൂട്ടർ  മറന്നുപോയി!  ഇതിൽ                     മഹാശ്ചര്യമൊന്നുമില്ല;  കാരണം ഇവർ കൂദാശ/പ്രാർത്ഥന തൊഴിലാളികളാണ് മാളോരേ..samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.